Continue reading “ഹര്‍ജി തള്ളി: യാക്കൂബ് മേമനെ നാളെ തൂക്കിലേറ്റും”

" /> Continue reading “ഹര്‍ജി തള്ളി: യാക്കൂബ് മേമനെ നാളെ തൂക്കിലേറ്റും”

"> Continue reading “ഹര്‍ജി തള്ളി: യാക്കൂബ് മേമനെ നാളെ തൂക്കിലേറ്റും”

">

UPDATES

ഹര്‍ജി തള്ളി: യാക്കൂബ് മേമനെ നാളെ തൂക്കിലേറ്റും

                       

അഴിമുഖം പ്രതിനിധി

മുംബയ് സ്‌ഫോടന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട യാക്കൂബ് മേമന്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് തള്ളി. ഈ ഹര്‍ജി വീണ്ടും പരിഗണിക്കാനാകില്ലെന്നും നടപടി ക്രമങ്ങള്‍ പാലിച്ചാണ് നേരത്തെ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി തീര്‍പ്പാക്കിയതെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല, സി പന്ത്, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. മേമന്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീംകോടതിയുടെ വിധിക്ക് പിന്നാലെ നിരസിച്ചു. മേമന്‍ രണ്ടാം തവണയും നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതിയുടെ പരിഗണനയിലാണ്. അതേസമയം നാളെ തന്നെ മേമനെ തൂക്കിക്കൊല്ലാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചു. രാവിലെ ഏഴുമണിയോടെ ആകും തൂക്കിലേറ്റുക. നാളെ മേമന്റെ 54-ാം പിറന്നാളാണ്. 1993-ലെ മുംബയ് സ്‌ഫോടന പരമ്പരയില്‍ 257 പേരാണ് കൊല്ലപ്പെട്ടത്.

Share on

മറ്റുവാര്‍ത്തകള്‍