UPDATES

വീണ്ടും ഹിറ്റ് ലിസ്റ്റില്‍ ടെയ്‌ലർ സ്വിഫ്റ്റ്

ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാമത് എത്തി പുതിയ ആല്‍ബം

                       

ആൽബം പുറത്തിറങ്ങി രണ്ടാഴ്‌ചയ്‌ക്കുള്ളിൽ ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാമതെത്തി ചരിത്രം സൃഷ്ടിച്ച് ടെയ്‌ലർ സ്വിഫ്റ്റ്. ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ഏറ്റവും പുതിയ ആൽബമായ ‘ദ ടോർച്ചർഡ് പോയറ്റ്‌സ് ഡിപ്പാർട്ട്‌മെൻ്റ്’ ആണ് അപൂർവ നേട്ടം കൈവരിച്ചിരിക്കുന്നത്. ഓഫ് ലൈൻ സെയിൽസിലും സ്ട്രീമിംഗിലെയും സകല റെക്കോർഡുകളും തകർത്തുകൊണ്ടാണ് ചാർട്ട്-ടോപ്പിംഗ് സെൻസേഷൻ എന്ന നിലയിൽ സ്വിഫ്റ്റ് തന്റെ പദവി ഉറപ്പിക്കുന്നത്. ( ബിൽബോർഡ് മാഗസിൻ പ്രസിദ്ധീകരിക്കുന്ന പ്രതിവാര റെക്കോർഡ് ചാർട്ടാണ് ബിൽബോർഡ് ഗ്ലോബൽ 200. ലോകമെമ്പാടുമുള്ള 200-ലധികം പ്രദേശങ്ങളിൽ നിന്നുള്ള ഡിജിറ്റൽ വിൽപ്പനയും ഓൺലൈൻ സ്ട്രീമിംഗും അടിസ്ഥാനമാക്കിയാണ് ചാർട്ട് ആഗോളതലത്തിൽ മികച്ച ഗാനങ്ങളെ റാങ്ക് ചെയ്യുന്നത്.)

ബിൽബോർഡ് 200 ചാർട്ടിൽ ഒന്നാമതെത്തുന്ന ടെയ്‌ലർ സ്വിഫ്റ്റിൻ്റെ 14-ാമത് ആൽബമാണ് “ദ ടോർച്ചഡ് പോയറ്റ്‌സ് ഡിപ്പാർട്ട്‌മെൻ്റ്”. ഒന്നാം സ്ഥാനത്തെത്തിയതോടെ, ഈ നേട്ടം കൈവരിക്കുന്ന ടെയ്‌ലറിന്റെ 14-ാമത്തെ ആൽബമാണിത്. ടെയ്‌ലർ സ്വിഫ്റ്റിന്റെ 2008-ൽ പുറത്തിറങ്ങിയ “ഫിയർലെസ്” മുതൽ എല്ലാ ആൽബങ്ങളും ബിൽബോർഡ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്തത്തിയിട്ടുണ്ട്. ടെയ്‌ലർ സ്വിഫ്റ്റിന് സംഗീത മേഖലയിൽ എത്രത്തോളം സ്വാധീനമുണ്ടെന്ന് തെളിയിക്കാൻ ഈ കണക്കുകൾ തന്നെ ധാരാളമാണ്.

‘എൻ്റെ മനസ്സ് ആശ്ചര്യത്താൽ നിറഞ്ഞു’, വെന്നാണ് സ്വിഫ്റ്റ് ഞായറാഴ്ച എക്‌സിൽ എഴുതിയത്.

‘നിങ്ങള്‍ ഓരോരുത്തരും എന്നോടും എന്റെ ആല്‍ബത്തിനോടും കാണിച്ച സ്‌നേഹം എന്നെ കീഴടക്കി. ദ ടോർച്ചഡ് പോയറ്റ്‌സ് ഡിപ്പാർട്ട്‌മെന്റിനെ നിങ്ങളുടെ ജീവിതത്തിലേക്ക് ചേർത്ത് വച്ചതിനും, സ്വാഗതം ചെയ്തതിനും നന്ദി. വികാരങ്ങളുടെ അതിപ്രസരമാണ് എനിക്കിപ്പോൾ അനുഭവപ്പെടുന്നത് ‘ എന്നുമാണ് ടെയ്‌ലർ തന്റെ കുറിപ്പിൽ കൂട്ടിച്ചേർത്തിരിക്കുന്നു.

ഏപ്രിൽ 19-ന് പുറത്തിറങ്ങിയ ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ആൽബം, ഏപ്രിൽ 25-ഓടെ യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ 2.61 ദശലക്ഷം  വിൽപ്പനയാണ് സൃഷ്ട്ടിച്ചത്. ഡിജിറ്റൽ ഡൗൺലോഡുകൾ, സിഡികൾ, വിനൈൽ, കാസറ്റുകൾ എന്നിവയിൽ നിന്നുള്ള വിൽപ്പനയും സ്ട്രീമുകളും ആളുകൾ ശ്രവിച്ച മറ്റ് വഴികളും ഈ സംഖ്യയിൽ ഉൾപ്പെടുന്നുണ്ട്.

2024-ൽ 1.914 ദശലക്ഷം യൂണിറ്റുകളുള്ള ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ആൽബമാണ് ദ ടോർച്ചഡ് പോയറ്റ്‌സ് ഡിപ്പാർട്ട്‌മെൻ്റ്. 228,000 കോപ്പികളുള്ള ബിയോൺസെയുടെ “കൗബോയ് കാർട്ടർ” ആണ് തൊട്ടു പിന്നിൽ.

Taylor Swift’s 11th studio album, “The Tortured Poets Department

ബിൽബോർഡിൻ്റെ അഭിപ്രായത്തിൽ 891 ദശലക്ഷത്തിലധികം ഔദ്യോഗിക സ്ട്രീമുകൾ നേടിയ സ്വിഫ്റ്റ് സ്ട്രീമിംഗ് ചാർട്ടുകളിലും ആധിപത്യം സ്ഥാപിച്ചു. ദ ടോർച്ചഡ് പോയറ്റ്‌സ് ഡിപ്പാർട്ട്‌മെൻ്റ്, സ്‌പോട്ടിഫൈയിൽ ഒരാഴ്ചക്കുള്ളിൽ ഏറ്റവുമധികം സ്‌ട്രീം ചെയ്‌ത ആൽബമായി മാറിയിരുന്നു. പ്ലാറ്റ്‌ഫോമിൻ്റെ ചരിത്രത്തിൽ ദിവസത്തിനുള്ളിൽ 1 ബില്യൺ സ്‌ട്രീമുകൾ നേടിയ ആദ്യ ആൽബവും ദ ടോർച്ചഡ് പോയറ്റ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ആണ്. ‘ഫോർട്ട്നൈറ്റ്’ (ഫീറ്റ്. പോസ്റ്റ് മലോൺ)” ആണ് നിലവിൽ സ്പോട്ടിഫൈ പ്ലാറ്റ്‌ഫോമിൽ ഒരു ദിവസം ഏറ്റവും കൂടുതൽ സ്ട്രീം ചെയ്യപ്പെട്ട ഗാനം.

ടെയ്‌ലർ സ്വിഫ്റ്റിൻ്റെ ആൽബം, മാധ്യമങ്ങളിലും, സ്ട്രീമിംഗ് ചാർട്ടുകളിലും ആധിപത്യം പുലർത്തുന്നത് യഥാർത്ഥത്തിൽ ഞെട്ടിക്കുന്ന കാര്യമല്ല. ഫെബ്രുവരിയിലെ 2024 ഗ്രാമി വേദിയിൽ ടെയ്‌ലർ ആദ്യമായി ആൽബം പ്രഖ്യാപിച്ചതുമുതൽ, ഹ്രസ്വ വീഡിയോ ക്ലിപ്പുകൾ, ഗാന രചനകൾ, പോപ്പ്-അപ്പ് ഷോപ്പുകൾ, പ്രീഓർഡർ ഓഫറുകൾ എന്നിവയിലൂടെ സ്വിഫ്റ്റ് തന്റെ ആൽബത്തിന് കഴിയാവുന്നത്ര പ്രശസ്തി നേടി കൊടുത്തിട്ടുണ്ട്. ശതകോടീശ്വരിയായി മാറിയ വർഷം കൂടിയാണ് 2024.

സംഗീത ലോകത്തെ ഓസ്‌കാർ എന്ന് അറിയപ്പെടുന്ന ​ഗ്രാമി പുരസ്‌കാരത്തിന്റെ 66 വർഷത്തെ ചരിത്രത്തിൽ ആദ്യമായി ആൽബം ഓഫ് ദി ഇയർ പുരസ്കാരം നാലാം തവണയും ടെയ്‌ലർ സ്വിഫ്റ്റ് സ്വന്തമാക്കിയിരുന്നു. മിഡ്നെെറ്റ് എന്ന ആൽബത്തിനാണ് ടെയ്‌ലർ സ്വിഫ്റ്റിന് 2024 ലിലെ ​ഗ്രാമി അവാർ‌ഡ് ലഭിച്ചത്.

 

content summary : Taylor Swift’s 11th studio album, “The Tortured Poets Department,” clinched the top spot on the Billboard 200 album chart upon its debut.

Share on

മറ്റുവാര്‍ത്തകള്‍