നേരത്തെ ജനുവരി അവസാനം മുതല്‍ ഡിസംബര്‍ വരെ ഓഫറുണ്ടാകുമെന്നാണ് കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപര്‍ട്ടിനോ കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ ഓഫറിനായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് ആപ്പിള്‍ നേരത്തെ അവസാനിപ്പിച്ചു.
തിരഞ്ഞെടുത്ത ഐ ഫോണ്‍ മോഡലുകള്‍ക്കുള്ള ബാറ്ററി റീപ്ലേസ്‌മെന്റ് തുക ആപ്പിള്‍ 50 ഡോളര്‍ കുറച്ചു. നേരത്തെ 79 ഡോളറുണ്ടായിരുന്നത് 29 ഡോളറായാണ് (ഏതാണ്ട് 1850.30 ഇന്ത്യന്‍ രൂപ) കുറച്ചത്. ഈ മോഡലുകളുടെ ബാറ്ററി പ്രവര്‍ത്തന കാലാവധി ആപ്പില്‍ കുറച്ചിരുന്നു. വാറണ്ടി തീര്‍ന്ന ബാറ്ററികള്‍ക്കാണ് 29 ഡോളറിന് റീപ്ലേസ്‌മെന്റ് നല്‍കുന്നത്. ഐ ഫോണ്‍ 6ന് ഈ ഓഫര്‍ ബാധകമാണ്.
നേരത്തെ ജനുവരി അവസാനം മുതല്‍ ഡിസംബര്‍ വരെ ഓഫറുണ്ടാകുമെന്നാണ് കാലിഫോര്‍ണിയ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കുപര്‍ട്ടിനോ കമ്പനി അറിയിച്ചിരുന്നത്. എന്നാല്‍ ഓഫറിനായുള്ള ഉപഭോക്താക്കളുടെ കാത്തിരിപ്പ് ആപ്പിള്‍ നേരത്തെ അവസാനിപ്പിച്ചു. ഐ ഫോണ്‍ 6, 6എസ്, എസ്ഇ, 7 മോഡലുകളുടെയെല്ലാം പ്രവര്‍ത്തനകാലാവധി ആപ്പിള്‍ കുറച്ചുകൊണ്ട് വന്നിരുന്നു. ഉപഭോക്താക്കളോട് ആപ്പിള്‍ ക്ഷമ ചോദിക്കുകയും ചെയ്തു. ബാറ്ററി പെര്‍ഫോമന്‍സ് സംബന്ധിച്ച് ഉപഭോക്താക്കള്‍ കൂടുതല്‍ കൃത്യമായ വിവരം ലഭിക്കത്തക്ക് വിധം പുതിയ ഫീച്ചറുകളുമായി ഐഒഎസ് സോഫ്റ്റ്‌വെയര്‍ ഈ വര്‍ഷം കൊണ്ടുവരുമെന്നും ആപ്പിള്‍ അറിയിച്ചിട്ടുണ്ട്.