വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എട്ടു സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകും
കേരളത്തിലുള്ള ആറു കോര്‍പ്പറേഷനുകള്‍, 87 മുനിസിപ്പാലിറ്റികള്‍, 941 ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ കയറിയിറങ്ങാതെ ഇവിടെനിന്നു അറിയണ്ട പ്രധാന വിവരങ്ങള്‍ ഇപ്പോള്‍ ‘സമഗ്ര’ ആപ്ലിക്കേഷനിലൂടെ അറിയാന്‍ സാധിക്കും.
ഇന്‍ഫോര്‍മേഷന്‍ കേരള മിഷന്‍ പുറത്തിറക്കിയ ആപ്പിലെ ഓണ്‍ലൈന്‍ സര്‍വീസുകളില്‍ പോയി ആദ്യം നിങ്ങള്‍ ഉള്‍പ്പെടുന്ന തദ്ദേശസ്വയംഭരണസ്ഥാപനം തിരഞ്ഞെടുക്കുക. അവിടെ എട്ടു സര്‍വീസുകള്‍ ആണ് ഓണ്‍ലൈന്‍ ആയി ലഭ്യമാവുക, അത് ഏതൊക്കെ ആണെന്ന് നോക്കാം.
ജനന, മരണ, വിവാഹ രജിസ്‌ട്രേഷനുകള്‍
ജനന രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ക്കായി നിങ്ങളുടെ ജനന തിയതി, ലിംഗം, അമ്മയുടെ പേര് എന്നിവ നല്‍കിയാല്‍ ജനന രജിസ്‌ട്രേഷന്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങള്‍ ലഭിക്കും. മരണ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ ലഭിക്കാന്‍ മരണ തിയതി, മരിച്ച ആളുടെ പേര് വിവരങ്ങള്‍ എന്നിവ നല്‍കുക.
വിവാഹ രജിസ്‌ട്രേഷന്‍ വിവരങ്ങള്‍ അറിയാന്‍ വിവാഹ തിയതി ഭര്‍ത്താവിന്റെ/ ഭാര്യയുടെ പേര് എന്നിവ നല്‍കിയാല്‍ മതിയാകും.
ഫയല്‍, ഇന്‍വെര്‍ഡ് ട്രാക്കിംഗ്
ഈ സര്‍വിസ് വഴി നിങ്ങളുടെ ഒരു കെട്ടിട നിര്‍മാണ അനുമതിയോ മറ്റേതെങ്കിലും അപേക്ഷയുടെ വിവരങ്ങളോ അറിയാന്‍ സാധിക്കും. അതിനായി തപാല്‍ നമ്പറും വര്‍ഷവും നല്‍കിയാല്‍ മതി.
ടാക്‌സ്, ഫീസ്, ലൈസന്‍സ്
കെട്ടിട നികുതി, ഫീസ്, ലൈസന്‍സ് എന്നിങ്ങനെ ഉള്ള വിവരങ്ങള്‍ ഇതില്‍ ലഭിക്കും.
പ്ലാന്‍, പ്രൊജക്റ്റ്‌സ്, മോണിറ്ററിങ്
നിങ്ങളുടെ തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന പ്ലാനുകളുടേയും പ്രൊജക്റ്റുകളുടെയും വിവരങ്ങള്‍ അതതു വിഭാഗം തിരഞ്ഞെടുത്താല്‍ അറിയാന്‍ സാധിക്കും.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍
നിങ്ങളുടെ തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ പ്രതിനിധികളുടെ പേരും വിവരങ്ങളും ഇതിലൂടെ അറിയാന്‍ സാധിക്കും.
വെല്‍ഫയര്‍ പെന്‍ഷനേഴ്‌സ്
നിങ്ങള്‍ അതാതു തദ്ദേശസ്വയംഭരണസ്ഥാപനത്തില്‍ സമര്‍പ്പിച്ചിരിക്കുന്ന വാര്‍ധക്യ, വികലാംഗ, വിധവ എന്നിങ്ങനെയുള്ള പെന്‍ഷന്‍ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
ടെന്‍ഡര്‍ നോട്ടിഫിക്കേഷന്‍സ്
നിങ്ങളുടെ തദ്ദേശസ്വയംഭരണസ്ഥാപനം പുറത്തിറക്കിയിരിക്കുന്ന ദര്‍ഘാസ് പരസ്യങ്ങളുടെ വിവരങ്ങള്‍ ഇതിലൂടെ അറിയാന്‍ സാധിക്കും. ഓണ്‍ലൈന്‍ സര്‍വീസ് കൂടാതെ ജനന വെരിഫിക്കേഷന്‍ സര്‍വീസുകള്‍, ഗവണ്‍മെന്റ് ഉത്തരവുകള്‍ എന്നിവയും സമഗ്ര അപ്ലിക്കേഷനിലൂടെ അറിയാം.
ഗവണ്‍മെന്റ് തലത്തില്‍ വികസിപ്പിച്ചെടുത്ത അപ്ലിക്കേഷന്റെതായ ചില കുറവുകള്‍ ഇതില്‍ ഉണ്ടെങ്കിലും അപ്‌ഡേറ്റ് ചെയ്തു വരുന്നത് അനുസരിച്ചു അത് പരിഹരിക്കപ്പെടുമെന്ന് കരുതാം.
നിങ്ങള്‍ക്ക് ലഭിക്കേണ്ട വിവരങ്ങളില്‍ എന്തെങ്കിലും കുറവുകള്‍ ഉണ്ടെങ്കില്‍ നിങ്ങളുടെ തദ്ദേശസ്വയംഭരണസ്ഥാപനവും ആയോ താഴെ കൊടുത്തിരിക്കുന്ന വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
Information Kerala Mission
Swaraj Bhavan, Ground Floor,
Nanthancodu, Kawadiar P.O
Thiruvananthapuram – 695 003
Phone: +91 471 2773100
Fax: +91 471 2726111
E-mail: [email protected]
അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി: https://goo.gl/7KQBeQ