ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് യുവാവ് ഈ കൊടുംകൃത്യം ചെയ്തത്
തായ്‌ലന്‍ഡില്‍ 11 മാസം പ്രായമുള്ള മകളെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ട യുവാവ് ആത്മഹത്യ ചെയ്തു. തായ്‌ലന്‍ഡിലെ ഫുക്കറ്റിലെ ഒരു ഹോട്ടലിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്നാണ് യുവാവ് ഈ കൊടുംകൃത്യം ചെയ്തത്.
വുട്ടിസാന്‍ വൊങ്ടാലെ എന്ന 21കാരന്‍ ഫേസ്ബുക്ക് ലൈവില്‍ വന്ന ശേഷം മകളെ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേയ്ക്ക് എറിയുകയായിരുന്നു. തന്റെ ആത്മഹത്യ ഇയാള്‍ ഫേസ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടില്ലെങ്കിലും ഇയാളുടെ മൃതദേഹവും കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്നും ലഭിച്ചു. ഭാര്യയുമായി വഴക്കിട്ടതിനെ തുടര്‍ന്ന് ഇയാള്‍ കുട്ടിയെ എടുത്തുകൊണ്ട് പോകുകയായിരുന്നു. ഇയാളുടെ ഫേസ്ബുക്ക് പേജില്‍ ദൃശ്യങ്ങള്‍ കണ്ട ബന്ധുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും അപ്പോഴേക്കും ഇരുവരും മരിച്ചു.
ആത്മഹത്യ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് ഫേസ്ബുക്ക് ലോകത്തോട് ഖേദം പ്രകടിപ്പിച്ചു. തുടര്‍ന്ന് ദൃശ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും യുടൂബില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഇത്തരം ദൃശ്യങ്ങളെ ഫേസ്ബുക്ക് ഒരിക്കലും പ്രോത്സാഹിപ്പിക്കില്ലെന്ന് ഫേസ്ബുക്ക് വക്താവ് പ്രസ്താവനയില്‍ അറിയിച്ചു.