ദേശീയ നേതാക്കൾ മുതൽ ചലച്ചിത്ര താരങ്ങൾ വരെ സ്ഥാനാർത്ഥികളാകും എന്ന് അഭ്യൂഹം പരന്ന ലോക്‌സഭാ മണ്ഡലമാണ് തിരുവനന്തപുരം. ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയമായ മണ്ഡലം. കോൺഗ്രസ്സും ബിജെപിയും സിപിഐയും ഒരേ പോലെ വിജയപ്രതീക്ഷ വെക്കുകയാണിവിടെ. കഴിഞ്ഞ തവണ ചരിത്രത്തിലാദ്യമായി ബിജെപി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്‌തു. അവസാന നിമിഷം വരെ മുന്നിട്ട് നിന്ന ഒ.രാജഗോപാലിന്റെ വിജയം ഉറപ്പിച്ച അണികൾ വിതരണത്തിനായി ലഡു വാങ്ങിച്ചെങ്കിലും, അത് കഴിക്കാൻ ഭാഗ്യം ലഭിച്ചത് കോൺഗ്രസ്സുകാർക്കായിരുന്നു.
ഇത്തവണയും മത്സരം കനക്കുമെന്ന് ഉറപ്പാണ്. സിറ്റിങ് എംപിമാർ തന്നെ മിക്കയിടങ്ങളിലും മത്സരിക്കുമെന്ന് കോൺഗ്രസ് സൂചിപ്പിച്ച സാഹചര്യത്തിൽ, ശശി തരൂർ തന്നെയാകും സ്ഥാനാർഥി എന്നത് ഏറെക്കുറേ ഉറപ്പാണ്. സിപിഐ സി. ദിവാകരനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. ഇനിയറിയേണ്ടത് ബിജെപി ആരെയാണ് അങ്കത്തിനിറക്കുന്നത് എന്നാണ്. ബിജെപി മുൻ അധ്യക്ഷനും നിലവിലെ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരന്റെ പേരാണ് ഉയർന്നു വരുന്നത്.
സ്ഥാനാര്‍ത്ഥി ചിത്രം തെളിയുന്നതിന് മുന്‍പ് തിരുവനന്തപുരം മണ്ഡലത്തിന്റെ കണക്കും സ്വൽപം ചരിത്രവും പരിശോധിക്കാം. വീഡിയോ.