നവംബര്‍ മുതല്‍ ജനുവരി വരെയുള്ള സമയം ഇന്ത്യന്‍ സഞ്ചാരികള്‍ സാധാരണയായി വലിയ തോതില്‍ യാത്രകള്‍ക്കായി തിരഞ്ഞെടുക്കാറുണ്ട്. പുതുവത്സരാഘോഷങ്ങളുടെ തുടര്‍ച്ചയായി 2018 ജനുവരിയില്‍ സന്ദര്‍ശിക്കാന്‍ അനുയോജ്യമായ എഴ് സ്ഥലങ്ങളാണ് ചുവടെ കൊടുക്കുന്നത്. കൊണ്ടെ നാസ്റ്റ് (conde nast) ട്രാവല്‍ മാഗസിന്‍ ആണ് ഈ എഴ് പ്രദേശങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
പുരി, ഒഡിഷ
പുരിയിലെ ശതപദയില്‍ ചിലിക മഹോത്സവമുണ്ട്. ഈ ടൂറിസം ഫെസ്റ്റിവലില്‍ ബോട്ട് റേസിംഗ് ആകര്‍ഷകമായ ഒന്നാണ്. പരമ്പരാഗത കലാരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആര്‍ട്ട് എക്‌സിബിഷനും ഭക്ഷ്യ മേളയുമുണ്ട്. ചിലിക തടാകത്തിലെ ദേശാടനപക്ഷി കൂട്ടങ്ങള്‍ വളരെ ആകര്‍ഷകമായ കാഴ്ചയായിരിക്കും.
ജയ്പൂര്‍, രാജസ്ഥാന്‍
ജനുവരി 25 മുതല്‍ 29 വരെ സീ ജയ്പൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലുണ്ട്. ഈ വര്‍ഷം അമി ടാന്‍, രൂപി കൗര്‍, ഹാമിദ് കര്‍സായ്, മുഹമ്മദ് യൂനുസ് തുടങ്ങിയവര്‍ ഫെസ്റ്റില്‍ പങ്കെടുത്ത് സംസാരിക്കും.
ജവായ്, രാജസ്ഥാന്‍
ഇളം തണുപ്പുള്ള കാലാവസ്ഥ. പുള്ളിപ്പുലികളുടെ കേന്ദ്രമാണ്. വന്യമായ ഭൂപ്രദേശങ്ങള്‍, നദികളുടെ മണല്‍ത്തിട്ടകള്‍ തുടങ്ങി പ്രകൃതിയുടെ വൈവിധ്യം. ദേശാടനക്കിളികള്‍ അടക്കം വിവിധ തരം പക്ഷികളെ കാണാം.
ആന്‍ഡമാന്‍ ദ്വീപുകള്‍
സ്‌കൂബ ഡൈവിംഗ് അടക്കമുള്ള സാദ്ധ്യതകള്‍. കടല്‍ത്തീരത്തിന്റെ സൗന്ദര്യവും കടലിലെ ജൈവ വൈവിധ്യവും ആസ്വദിക്കാം. ശാന്തമായ കടല്‍. തെളിഞ്ഞ കാഴ്ച. അണ്ടര്‍ വാട്ടര്‍ ത്രില്‍ പാക്കേജുകളില്‍ സകേന്ദ്രീകരിക്കുന്ന ഇന്‍ഫിനിറ്റി ലിവിയബോര്‍ഡില്‍ ട്രിപ്പ് ബുക്ക് ചെയ്യാം.
ഗുജറാത്ത്
മകര്‍ സംക്രാന്തിയും കൈറ്റ് ഫെസ്റ്റിവലും ജനുവരിയിലാണ് (ജനുവരി 7-14). വിവിധ ലോകരാജ്യങ്ങളില്‍ നിന്നുള്ള പട്ടം നിര്‍മ്മാതാക്കള്‍ ഈ സമയം ഗുജറാത്തിലെത്തും. അമേരിക്കന്‍ ബ്രാന്‍ഡ് ആയ കൈറ്റ്‌സ്, ചൈനയില്‍ നിന്നുള്ള ഫ്‌ളൈയിംഗ് ഡ്രാഗണ്‍സ്, ജപ്പാനില്‍ നിന്നുള്ള റൊകാകു തുടങ്ങിയവയെല്ലാം ഉണ്ടാകും.
ഓലി, ഉത്തരാഖണ്ഡ്
ഋഷികേശില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള സ്‌കൈ റിസോര്‍ട്ട് ലോകത്തെ ഏറ്റവും മികച്ച സ്‌കൈയിംഗ് സ്‌പോട്ടുകളില്‍ ഒന്നാണ് – മൂന്ന് കിലോമീറ്റര്‍ താഴ്ചയിലേയ്ക്ക് മഞ്ഞിലൂടെ. ചുറ്റുമുള്ള മലനിരകളും പൈന്‍, ഓക്ക് മരങ്ങളും ആകര്‍ഷകമായ കാഴ്ച.
ഗോവ
ഈ സമയം തിരക്ക് കുറയും. ഹോ്ട്ടല്‍ മുറികളുടെ വാടക കുറയും. കടല്‍ത്തീരത്ത് ഒഴിവ്‌സമയം ചിലവഴിക്കാന്‍ ഏറ്റവും അനുയോജ്യം.