UPDATES

യാത്ര

2018ലെ അവധിക്കാലം ആഘോഷിക്കാന്‍ എവിടെ പോകാം?

ഗാര്‍ഡിയന്‍ തിരഞ്ഞെടുത്ത താഴെ പറയുന്ന മനോഹരമായ ചില സ്ഥലങ്ങളില്‍ പോയി അവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കാവുന്നതാണ്.

                       

ഈ വര്‍ഷം അവധിക്കാലത്ത്‌ വിദേശ സഞ്ചാരത്തിന് പരിപാടിയുണ്ടോ? – താല്‍പര്യമുള്ളവര്‍ക്ക് പന മരങ്ങള്‍ നിറഞ്ഞ ബീച്ചുകള്‍, കാടുകള്‍, പിരമിഡിലെ പുതിയ മ്യൂസിയം എന്നിങ്ങനെ വിസ്മയകരമായ 40 സ്ഥലങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഗാര്‍ഡിയന്‍ പത്രം നല്‍കുന്നത്. ഗാര്‍ഡിയന്‍ തിരഞ്ഞെടുത്ത താഴെ പറയുന്ന മനോഹരമായ ചില സ്ഥലങ്ങളില്‍ പോയി അവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കാവുന്നതാണ്.

ഭാഗം – ഒന്ന്

അകുരേയി, ഐസ് ലാന്‍ഡ് (Akureyri, Iceland) – ഐസ് ലാന്‍ഡിലെ രണ്ടാമത്തെ വലിയ നഗരമാണ് അകുരേനി. 18,000ത്തോളം ജനസംഖ്യയുള്ള ഇവിടം സഞ്ചാരികളുടെ ഒരു പ്രധാന കേന്ദ്രമാണ്. ഐസ് ലാന്‍ഡിന്റെ തെക്കേയറ്റത്ത് സ്ഥിതിചെയ്യുന്ന ഈ നഗരത്തിലെത്താന്‍ തലസ്ഥാനമായ റെയ്ക്ജാവിക്കില്‍ നിന്ന് വിമാനമാര്‍ഗം പോകണം.

പാറക്കെട്ടുകള്‍ക്കുള്ളില്‍ നീണ്ടുകിടക്കുന്ന ഉള്‍ക്കടലുള്ള ഇജാഫിജോറിലാണ് അകുരേയി. അവിടുത്തെ പ്രാദേശിക പാനീയങ്ങള്‍ കഴിക്കാന്‍ ആര്‍5 മൈക്രോ ബാറില്‍ പോകാം. കടല്‍ വിഭവങ്ങളും ജാപ്പനീസ് വിഭവങ്ങളും കഴിക്കാന്‍ റബ് 23യില്‍ പോകാവുന്നതാണ്. 1940ല്‍ നിര്‍മ്മിച്ച ലുത്രാന്‍ ചര്‍ച്ചില്‍ നിന്നാല്‍ പാറക്കെട്ടുകള്‍ക്കുള്ളില്‍ നീണ്ടുകിടക്കുന്ന ഉള്‍ക്കടല്‍ കാണാം. ഗെയിം ഓഫ് ത്രോണ്‍സ് എന്ന പ്രമുഖ ടിവി പരിപാടിയുടെ ലൊക്കേഷനുകകളായ ഗുവഫോസ് വെള്ളച്ചാട്ടം, മിഡ്ജ് കായല്‍, എന്നിവ കാണാം. ഐസ് ലാന്‍ഡിലെ ക്രൈം ഡ്രാമയായ ട്രാപ്പിഡിന്റെ ലൊക്കേഷനാണ് ബിയര്‍ സ്പാ, ജോര്‍ബോയിന്‍ മത്സ്യബന്ധന ഗ്രാമമായ സിഗ്ലുഫ്‌ളോര്‍ എന്നിവയും സന്ദര്‍ശിക്കാം.

ബിലിസി, ജോര്‍ജ്ജിയ (Tbilisi, Georgia) – 2011ല്‍ മെറിക്കോ ഗുബലാഡ്‌സെ എന്ന യുവ ഷെഫ്, ഷവി ലോമി എന്ന ഫ്യൂഷന്‍ റെസ്റ്ററന്റ് തുറന്നപ്പോഴാണ് ബിലിസി ഭക്ഷണപ്രിയരുടെ സ്ഥലമായി മാറിയത്. ഇവിടുത്തെ നൈറ്റ് ക്ലബുകളില്‍ പോകാം. ബസിയാനി, ഖിഡി ക്ലബുകള്‍, എല്‍ജിബിടി സൗഹൃദ കഫേ ഗാലറി, സക്‌സസ് ബാര്‍ എന്നിവ പ്രധാന ആകര്‍ഷണങ്ങളാണ്. ജോര്‍ജിയന്‍ ആര്‍ട്ടിസ്റ്റുകളുടെ കഴിവുകളും ചിത്രങ്ങളും പ്രചരിപ്പിക്കാന്‍ 2017ല്‍ തുറന്ന പ്രോജക്ട് ആര്‍ട്ട് ബീറ്റാണ് മറ്റൊരു പ്രധാനകേന്ദ്രം.

പലേര്‍മോ, ഇറ്റലി (Palermo, Italy) – ഇറ്റാലിയന്‍ ദ്വീപായ സിസിലിയുടെ തലസ്ഥാനമാണ് പലേര്‍മോ. നഗരത്തിലുള്ള മൂറിഷ് സിസ കൊട്ടാരത്തില്‍ സൂക്ഷിച്ചിട്ടുള്ള ഒരു യുവതിയുടെ ശവക്കല്ലറയിലെ സ്മാരകസ്തംഭത്തില്‍ ലാറ്റിന്‍, ഗ്രീക്, അറബി, ഹീബ്രു ഭാഷകളിലാണ് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റുള്ള പ്രദേശങ്ങളുടെ സംസ്‌കാരത്തെയും, പാരമ്പര്യത്തെയും ഇങ്ങനെ ബഹുമാനിക്കുന്നത് ഇവിടുത്തെ ഒരു രീതിയാണ്. 500 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ഒരു സിനഗോഗ് ഈ പുതുവര്‍ഷം ഇവിടെ തുറന്നു. ഗുയിടേക്കായിലെ (Jewish quarter) ഉപയോഗിക്കപ്പെടാതെ കിടക്കുന്ന മനോഹരവും വിചിത്രവുമായ പള്ളിയായ സാന്ത മരിയ ഡെല്‍ സബാറ്റോ ഒരു പ്രാര്‍ത്ഥന കേന്ദ്രമായി രൂപാന്തരപ്പെടുത്തി.

തങ്ങളുടെ സംസ്‌കാരവും ചരിത്രവും എല്ലാം പ്രദര്‍ശിപ്പിക്കുന്ന മാനിഫെസ്റ്റ 12 എന്ന ആര്‍ട്ട് ബൈനിയലാണ് 2018ലെ പലെര്‍മോയുടെ ഏറ്റവും പുതിയ പരിപാടി. മെയ് 16 മുതല്‍ നവംബര്‍ 4 വരെയാണ് ഇത് സംഘടിപ്പിക്കുന്നത്. കൊട്ടാരങ്ങള്‍, പള്ളികള്‍, ഹബ്ബുകള്‍ എന്നീ സ്ഥലങ്ങളിലാണ് പ്രദര്‍ശനങ്ങളും മറ്റ് കലാപരിപാടികളും നടക്കുന്നത്. ഒക്ടോബറില്‍ നടക്കുന്ന ‘ഫെസ്റ്റിവല്‍ ഓഫ് മൈഗ്രന്റ് ലിറ്ററേച്ചര്‍’ എന്ന സാഹിത്യോത്സവം ആണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ലീയുവാര്‍ഡന്‍ – ഫ്രീസ്ലാന്‍ഡ്, നെതര്‍ലാന്‍ഡ്‌സ് (Leeuwarden-Friesland, The Netherlands) – നെതര്‍ലാന്‍ഡ്‌സിലെ ഫ്രീസ്ലാന്‍ഡ് പ്രവിശ്യയിലെ നഗരമാണ് ലീയുവാര്‍ഡന്‍. അഭിനയപ്രാധാന്യമുള്ള പരിപാടികള്‍ ഇവിടെ ധാരാളം നടക്കാറുണ്ട്. കാടുകള്‍, പുല്‍ത്തകിടി, ദ്വീപുകള്‍ എന്നിവ കൊണ്ട് സമ്പന്നമാണ് ഇവിടം. മികച്ച നര്‍ത്തകിയും, സ്പൈയും ആയിരുന്ന മാതാ ഹരിയും, ഗ്രാഫിക് ആര്‍ട്ടിസ്റ്റ് ആയിരുന്ന എംസി ഷൂയറും ലീയുവാര്‍ഡര്‍കാരായിരുന്നു. ഇരുവരെയും കുറിച്ച് ഇവിടെ നടക്കുന്ന എക്സിബിഷനുകളിലും മറ്റ് പല പരിപാടികളിലും പ്രതിപാദിക്കാറുണ്ട്.

മഞ്ഞുകാലമായാല്‍ 11 പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പല രാജ്യങ്ങളിലെയും കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് സ്‌കേറ്റിംഗ് റേസ് സംഘടിപ്പിക്കാറുണ്ടായിരുന്നു. 1997ലാണ് ഈ പരിപാടി അവസാനമായി നടത്തിയത്. ഫ്രഞ്ച് സ്ട്രീറ്റ് തിയറ്റര്‍ കമ്പനിയായ റോയല്‍ ഡീലക്സിന്റെ യന്ത്രനിര്‍മ്മിതമായ വലിയൊരു പാവകളി ഓഗസ്റ്റില്‍ സംഘടിപ്പിക്കാറുണ്ട്.

(തുടരും)

Share on

മറ്റുവാര്‍ത്തകള്‍