UPDATES

യാത്ര

ക്രൂയിസ് ഷിപ്പുകള്‍ക്ക് നേരെ തുണിയുരിഞ്ഞ് നോര്‍വേയില്‍ 71കാരന്റെ പ്രതിഷേധം

ഇപ്പോള്‍ നോര്‍വേയിലും ക്രൂയിസ് ഷിപ്പുകള്‍ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ പതിവായിരിക്കുകയാണ്. വ്യത്യസ്തമായ പ്രതിഷേധവുമായിയാണ് നോര്‍വേയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്.

                       

യൂറോപ്പില്‍ ക്രൂയിസ് ഷിപ്പുകള്‍ക്ക് എതിരെ പ്രതിഷേധ പരിപാടികളും പ്രകടനങ്ങളും നടക്കുന്നത് പതിവാണ്. ഏറ്റവും കൂടുതല്‍ ക്രൂയിസ് ഷിപ്പുകള്‍ വന്നുപോകുന്ന വെനീസില്‍ (ഇറ്റലി) ഇതൊരു സ്ഥിരം കാഴ്ചയാണ്. യാത്രക്കാര്‍ തിരിച്ചുപോകണമെന്ന് കാണിച്ച് ബാനറുകള്‍ ഇവിടെ ധാരാളമായി കാണാം. ഇപ്പോള്‍ നോര്‍വേയിലും ക്രൂയിസ് ഷിപ്പുകള്‍ക്ക് എതിരെയുള്ള പ്രതിഷേധങ്ങള്‍ പതിവായിരിക്കുകയാണ്. വ്യത്യസ്തമായ പ്രതിഷേധവുമായിയാണ് നോര്‍വേയിലെ ഒരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. നോര്‍വേസ് ഗ്രീന്‍ പാര്‍ട്ടിയിലെ സ്വീന്‍ ഇങ്വാള്‍ഡ് ഓപ്ഡാല്‍ എന്ന് 71-കാരന്‍ പൂര്‍ണ നഗ്നനായി ക്രൂയിസ് ഷിപ്പുകള്‍ക്ക് എതിരെ നടത്തുന്ന പ്രതിഷേധ പ്രകടനമാണ് ഇപ്പോള്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്.

നോര്‍വേയില്‍ ഓള്‍ഡന്‍ ഗ്രാമത്തില്‍ സ്വീന്‍ തന്റെ വീടിന്റെ മുന്നില്‍കൂടെ പോകുന്ന ക്രൂയിസ് ഷിപ്പുകള്‍ക്ക് എതിരെ നടത്തിയ നഗ്ന പ്രതിഷേധത്തിന്റെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. കൂടുതല്‍ കപ്പലുകള്‍ അദ്ദേഹത്തിന്റെ വീടിന്റെ മുന്നില്‍കൂടെ പോകുന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം ഇങ്ങനൊരു പ്രകടനം നടത്തിയത്. ‘ബുധനാഴ്ച രാവിലെ ആണ് ഞങ്ങള്‍ ഓള്‍ഡനില്‍ എത്തിയത്. മൂന്ന് ക്രൂയിസ് ഷിപ്പുകള്‍ ആ സമയം അവിടുന്ന് പോയത്. 11000 ക്രൂയിസ് ഷിപ് യാത്രക്കാര്‍ ഉണ്ടെന്ന് ഞങ്ങള്‍ക്ക് പിന്നീട് മനസിലായി’- സ്വീന്‍ ഒരു നോര്‍വേ മാധ്യമത്തോട് പറഞ്ഞു.

സ്വീനിന്റെ ഭാര്യയാണ് ഈ ഫോട്ടോ എടുത്തത്. എന്നാല്‍ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രം ഷെയര്‍ ചെയ്യാന്‍ സ്വീന്‍ മടിച്ചു. അതുകൊണ്ട് സ്വീന്‍ 460 ഫോളോവേര്‍സ് ഉള്ള തന്റെ ഇന്‍സ്റ്റാഗ്രാമില്‍ ഈ ചിത്രം ഇടുകയായിരുന്നു. ‘ഒരു തമാശക്ക് വേണ്ടി ചെയ്ത ഒരു പ്രതിഷേധമായിരുന്നു ഇത്’ എന്നാണ് സ്വീന്‍ പറയുന്നത്. ഏതായാലും സ്വീന്‍ ഓപ്ഡാലിന്റെ ഈ പ്രതിഷേധം, നഗരത്തെ മലിനമാക്കുന്ന ക്രൂയിസ് ടൂറിസത്തിന് വലിയൊരു തിരിച്ചടി ആയിരിക്കുകയാണ്. മാലൊര്‍ക്ക, ബാഴ്സലോണ, ഡുബ്രോണിക് എന്നീ യൂറോപ്യന്‍ നഗരങ്ങളിലും ഇത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ നടന്നിട്ടുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍