UPDATES

യാത്ര

ബാലിയിലെ ക്ഷേത്രങ്ങളില്‍ ഇനി ബിക്കിനി ധരിച്ചുള്ള ഫോട്ടോ എടുക്കാന്‍ സാധിക്കില്ല!

പവിത്രമായ ഒരു ശില്‍പ്പത്തിന്റെ മുകളിലിരുന്ന് ചിത്രമെടുത്തതും, പ്രാചീന ക്ഷേത്രത്തിന് മുന്‍പില്‍ ബിക്കിനി ധരിച്ച് ഒരു സ്ത്രീ ചിത്രമെടുത്തതും വിവാദമായിരുന്നു.

                       

ബിക്കിനി ധരിച്ച വിദേശ സഞ്ചാരികള്‍ ക്ഷേത്രങ്ങള്‍ക്ക് മുന്‍പില്‍ നിന്ന് ഫോട്ടോ എടുക്കുന്നത് ബാലി നിരോധിക്കുന്നു. ‘ബാലിയിലെ നൂറോളം വരുന്ന ഹിന്ദു ക്ഷേത്രങ്ങളില്‍ നിരവധി സഞ്ചാരികളാണ് എല്ലാ ദിവസവും എത്തുന്നത്. എന്നാല്‍ സഞ്ചാരികള്‍ ക്ഷേത്രങ്ങളോട് കാണിക്കുന്ന ബഹുമാന കുറവും അനാദരവുമാണ് അധികൃതര്‍ ഇങ്ങനൊരു നടപടി എടുക്കാന്‍ കാരണം.’, കോക് ഏസ് എന്ന് അറിയപ്പെടുന്നബാലി ഡെപ്യൂട്ടി ഗവര്‍ണര്‍ ജോക്കോര്‍ഡാ ഓക അര്‍ഥ സുകാവതി പറഞ്ഞു.

എല്ലാ ക്ഷേത്രങ്ങളും സര്‍ക്കാര്‍ സംരക്ഷിക്കുന്നുണ്ടെന്നും ബാലിയുടെ സംസ്‌കാരത്തിന്റെയും ആചാരങ്ങളുടെയും പ്രധാന ഭാഗമാണ് ക്ഷേത്രങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു. അകമ്പടിയില്ലാതെ സഞ്ചാരികള്‍ എത്തുന്ന സംവിധാനം ഞങ്ങള്‍ പുന:പരിശോധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2017-ല്‍ ഏകദേശം 5 മില്യണ്‍ സഞ്ചാരികളാണ് ബാലിയില്‍ എത്തിയത്. ഇത് മുന്‍ വര്‍ഷത്തേക്കാള്‍ ഒരുപാട് കൂടുതലാണ്. ഹിന്ദു ക്ഷേത്രങ്ങളാണ് പ്രധാന ആകര്‍ഷണങ്ങള്‍. പുഹുര്‍ ലുഹുര്‍ ബട്ടുകാരു ക്ഷേത്രത്തിലെ ലിങ്കി പദ്മാസന പ്രതിഷ്ഠയില്‍ ഡെന്‍മാര്‍ക്കിലെ ഒരു സഞ്ചാരി ഇരിക്കുന്ന ഫോട്ടോ വൈറല്‍ ആയതോടെയാണ് സര്‍ക്കാര്‍ പുതിയ നടപടികള്‍ എടുക്കുന്നത്. തൂണിന് മുകളില്‍ ഒരു സിംഹാസനം പോലെയാണ് പ്രതിഷ്ഠ. ബാലിയിലെ ഹിന്ദു സമൂഹത്തിന്റെ ഒരു പ്രധാന ദൈവം ആണ് ഇത്. അതുകൊണ്ട് തന്നെ പ്രതിഷ്ഠയില്‍ ഇരിക്കുന്നത് അനാദരവ് ആണ്.

Ireland Diaries: മാറിയത് രണ്ട് ഭൂപ്രദേശങ്ങൾ മാത്രമാവാം, ഞാനല്ല; പെണ്‍ ഉൾപ്പേടികളുടെ ശേഷിപ്പുകൾ

മതപരമായ നിയമങ്ങള്‍ ഇന്‍ഡോനേഷ്യയില്‍ വളരെ കര്‍ശനമാണ്. പ്രതിഷ്ഠയില്‍ ഇരുന്ന സംഭവത്തിനെതിരെ ഇന്‍ഡോനേഷ്യന്‍ ഹിന്ദു റിലിജിയസ് കൗണ്‍സില്‍ പരാതി നല്‍കി. ഇതിന് ഉത്തരവാദിയായ സഞ്ചാരിയെ കണ്ടെത്തണമെന്ന് അവര്‍ നിര്‍ദ്ദേശിച്ചു. സഞ്ചാരികളുടെ ഒഴുക്ക് ഈ ദ്വീപിനെ ദോഷകരമായി ബാധിക്കുന്നുണ്ടെന്ന് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബാലിയിലെ പ്രാദേശിക സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഞങ്ങള്‍ സഞ്ചാരികളോട് തുറന്ന സമീപനമാണ് സ്വീകരിക്കുന്നത്. സഞ്ചാരികള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും നല്‍കുന്നു. എന്നാല്‍ ഇപ്പോള്‍ അവരുടെ സ്വഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും നിലവാരം കുറഞ്ഞു വരികയാണെന്ന് കോക്ക് എയ്സ് പറഞ്ഞു. ഇതിന് മുന്‍പ് പവിത്രമായ ഒരു ശില്‍പ്പത്തിന്റെ മുകളിലിരുന്ന് ചിത്രമെടുത്തതിനും, പ്രാചീന ക്ഷേത്രത്തിന് മുന്‍പില്‍ ബിക്കിനി ധരിച്ച് ഒരു സ്ത്രീ ചിത്രമെടുത്തതും വിവാദമായിരുന്നു.

അപകടത്തില്‍ പെടുമ്പോള്‍ അഭിലാഷ് ടോമി ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ മൂന്നാം സ്ഥാനത്ത്; കൊടുങ്കാറ്റ് കവര്‍ന്ന വിജയസ്വപ്നം

Share on

മറ്റുവാര്‍ത്തകള്‍