ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ചുറ്റിക്കറങ്ങി മടങ്ങിയെത്താം. ഐആര്‍സിടിസി ഗോവ, രാജസ്ഥാന്‍ ഭാരത് ദര്‍ശന്‍ ടൂറിസ്റ്റ് ട്രെയിന്‍ ഈ മാസം 31ന് ഓടിതുടങ്ങും.ജോധ്പൂര്‍, ജയ്സാല്‍മിര്‍, ജയ്പുര്‍, അജ്മീര്‍, ഉദയ്പുര്‍ എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് ഏപ്രില്‍ 10ന് മടങ്ങിയെത്തും. ട്രെയിന്‍ ടിക്കറ്റ്, ഭക്ഷണം, ഡോര്‍മിറ്ററി താമസം, വാഹന സൗകര്യം, ടൂര്‍ എസ്‌കോര്‍ട്ട് എന്നിവ പാക്കേജിലുണ്ട്.
ടിക്കറ്റ് നിരക്ക് 9,450 രൂപയാണ്.മുന്‍കൂട്ടി ബുക്കു ചെയ്യുന്നവര്‍ക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് സ്റ്റേഷനുകളില്‍ നിന്നും യാത്ര ചെയ്യാവുന്നതാണ്.
ഇനി തീര്‍ഥാടനയാത്രയാണ് പ്ലാന്‍ ചെയ്യുന്നതെങ്കില്‍ തിരുപ്പതി ബാലാജി ദര്‍ശന്‍ കോച്ച് ടൂര്‍ ഈ മാസം 21ന് തിരുവനന്തപുരത്തു നിന്നും പുറപ്പെടും. തിരുമല വെങ്കിടേശ്വര ക്ഷേത്രം, കാളഹസ്തി ക്ഷേത്രം, തിരുച്ചാനൂര്‍ പത്മാവതി ക്ഷേത്രം എന്നിവ സന്ദര്‍ശിച്ച് 24ന് മടങ്ങിയെത്തും. ട്രെയിന്‍ ടിക്കറ്റും താമസവും വാഹനവും ഉള്‍പ്പടെ തിരുമല ദര്‍ശന്‍ ടിക്കറ്റും പാക്കേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് സ്റ്റേഷനുകളില്‍ നിന്നു യാത്രയും ചെയ്യാം. ടിക്കറ്റ് നിരക്ക് 6,665 രൂപയാണ്.
യാത്രകള്‍ പോകുവാനും ,കാഴ്ചകള്‍ ആസ്വദിക്കാനും, ചെലവ് കുറച്ച് സുഗമമായി കുടുംബവുമൊത്ത് യാത്ര പോകാന്‍ അഗ്രഹിക്കുന്നവര്‍ക്ക് ഇതെരു സുവര്‍ണാവസരം തന്നെയാണ്.