UPDATES

യാത്ര

കാട് കാണാന്‍ ഒരു വാച്ച് ടവര്‍.. പക്ഷേ ഇത് സംഭവം വേറെയാണ്

ന്‍മാര്‍ക്കിലെ ഈ സ്പൈറല്‍ ഫോറസ്റ്റ് ടവറില്‍ നിന്ന് നോക്കുമ്പോള്‍ ഏകദേശം 50 കി മി ചുറ്റളവില്‍ പ്രദേശം സഞ്ചാരികള്‍ക്ക് കാട് ദൃശ്യമാകും.

                       

കാട് കാണാന്‍ ഒരു വാച്ച് ടവര്‍.. അതില്‍ വലിയ അത്ഭുതമൊന്നുമില്ല. എന്നാല്‍ ഡെന്‍മാര്‍ക്കിലെ ഈ സ്പൈറല്‍ ഫോറസ്റ്റ് ടവര്‍ ആരേയും ഒന്ന് അത്ഭുതപ്പെടുത്തും. സമുദ്രനിരപ്പില്‍ നിന്നും 140 മീറ്റര്‍ ഉയരത്തിലാണ് ഈ ടവറുള്ളത്. ഈ ടവറില്‍ നിന്ന് നോക്കുമ്പോള്‍ ഏകദേശം 50 കി മി ചുറ്റളവില്‍ പ്രദേശം സഞ്ചാരികള്‍ക്ക് കാട് ദൃശ്യമാകും.

‘ഞങ്ങള്‍ക്ക് അസാധാരണമായ ഒരു വാച്ച് ടവര്‍ നിര്‍മ്മിക്കണമായിരുന്നു ആ ചിന്തയില്‍ നിന്നുമാണ് ഈ ടവര്‍ ജനിക്കുന്നത്്’ എന്നായിരുന്നു സ്പൈറല്‍ ഫോറസ്റ്റ് ടവറിന്റെ പ്രൊജക്ട് മാനേജറായ കാസേപര്‍ ലാസര്‍ പറയുന്നു. ഇ ഫ് ഫ് കെ ഇ ടി എന്ന ആര്‍ക്കിറ്റക്ചറല്‍ കമ്പനിയാണ് ഇതിന്റെ നിര്‍മ്മാണമേറ്റെടുത്തത്.

കാടിനോടിണങ്ങി നില്‍ക്കുന്ന രീതിയിലാണ് ഇതിന്റെ നിര്‍മ്മാണം. അതുകൊണ്ടു തന്നെ ഉണങ്ങിയ മരത്തിന്റെ നിറമുള്ള സ്റ്റീലാണ് ഇതിന്റെ നിര്‍മ്മാമത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ മുകളില്‍ നിന്നുള്ള കാഴ്ച സഞ്ചരികള്‍ക്കൊരു അത്ഭുതമാണ്. മുകളില്‍ എത്തിയാല്‍ കാടിന്റെ ദൃശ്യങ്ങള്‍ 360 ഡിഗ്രിയില്‍ കാണാന്‍ സാധിക്കും.

ടവറിനു മുകളിലേക്കു കയറാനുള്ള വഴി സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായി വളഞ്ഞ രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്നതിനാല്‍ സഞ്ചാരികള്‍ക്ക് കൂടുതല്‍ കാഴ്ചകള്‍ കാണാനും കുത്തനെയുള്ള നടത്തത്തിന്റെ വിരസതയില്‍ നിന്ന് ഒഴിവാകാനും സഹായിക്കുന്നു. കാടിനേയും പ്രകൃതിയെയും ഇഷ്ടപ്പെടുന്ന സഞ്ചാരികള്‍ക്ക് നല്ലൊരനുഭവമാണ് സ്പൈറല്‍ ഫോറസ്റ്റ് വാച്ച് ടവര്‍ നല്‍കുക.

നിര്‍മ്മാണത്തിന്റെ പ്രത്യേകത കൊണ്ടു തന്നെ അവാര്‍ഡുകളും ഇതിന്റെ നിര്‍മ്മാതാക്കളെ തേടിയെത്തി. ജര്‍മ്മന്‍ ഡിസൈനിങ്ങ് കൗണ്‍സിലിന്റെ ബെസ്റ്റ് ഇന്‍ ദ കോണ്‍സെപ്റ്റ് കാറ്റഗറി അവാര്‍ഡും, 2017 ല്‍ ഐക്കോണിക്ക് അവാര്‍ഡും 2018 ല്‍ സൗത്ത് കോസ്റ്റ് ഡെന്‍മാര്‍ക്ക് ബെസ്റ്റ് ടൂറിസം ഇനിഷേറ്റീവ് അവാര്‍ഡും അവര്‍ക്ക് ലഭിച്ചു.

Share on

മറ്റുവാര്‍ത്തകള്‍