UPDATES

യാത്ര

അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ക്യാരിയേഴ്സിനാവശ്യം 2300 വിമാനങ്ങള്‍ : ബോയിംഗ്

ഇന്ത്യയുടെ പ്രാദേശിക യാത്രക്കാരുടെ വര്‍ദ്ധനവും ലോ-കോസ്റ്റ് ക്യാരിയേഴ്സി(LCCs)ന്റെ വളര്‍ച്ചയുമാണ് ബോയിംഗ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഭാവിയെ പറ്റി സൂചിപ്പിക്കാന്‍ കാരണം.

                       

പ്രാദേശിക യാത്രികരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നത് കാരണം അടുത്ത 20 വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന് 320 ബില്യണ്‍ ഡോളര്‍ (22ലക്ഷം കോടി രൂപ) ചിലവ് വരുന്ന 2300 വിമാനങ്ങള്‍ കൂടി വേണ്ടി വരുമെന്ന് എയര്‍ക്രാഫ്റ്റ് നിര്‍മ്മാതാക്കളായ ബോയിംഗ് പറഞ്ഞു. ഇന്ത്യയുടെ വരുംകാല ഭാവിയെ പറ്റി പറയുകയായിരുന്നു ബോയിംഗ്.

2018 മുതല്‍ 2037 വരെയുള്ള ഇന്ത്യയുടെ കാലത്തെ പറ്റിയാണ് ബോയിംഗ് പറഞ്ഞത്. 85ശതമാനം വിമാനങ്ങളും നാരോ ബോഡിയുള്ളതാണ് ബാക്കിയുള്ളത് വൈഡ് ബോഡിയുള്ളതുമാണ്. ഇന്ത്യയ്ക്ക് 220 ബില്യണ്‍ ഡോളര്‍ ചിലവ് വരുന്ന 1940 നാരോ ബോഡി വിമാനങ്ങളും100 ബില്യണ്‍ ഡോളര്‍ ചിലവ് വരുന്ന 350 വൈഡ് ബോഡി വിമാനങ്ങളും ആവശ്യമാണെന്ന് ബോയിംഗ് പറയുന്നു. 2018-2037 കാലത്ത് ഇന്ത്യയ്ക്ക് 1 ബില്യണ്‍ ഡോളര്‍ ചിലവ് വരുന്ന 10 പ്രാദേശിക ജെറ്റ് വിമാനങ്ങളും ആവശ്യം വരും.

” ഇന്ത്യ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഒരു രാജ്യമാണ്” – ബോയിംഗ് കൊമേഷ്യല്‍ എയര്‍പ്ലെയ്ന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ്( ഏഷ്യ പസഫിക് ആന്‍ഡ് ഇന്ത്യ സെയില്‍സ്) ദിനേശ് കേസ്‌കാര്‍ പറഞ്ഞു. ഇന്ത്യയിലെ ഏവിയേഷന്‍ മാര്‍ക്കറ്റ് വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. യാത്രക്കാരുടെ വര്‍ദ്ധനവ് ഉണ്ടെങ്കിലും എയര്‍ലൈനുകളുടെ ബിസിനസ് വളരുന്നില്ല. വിനിമയ നിരക്ക്, ഇന്ധനവില, യാത്രാനിരക്കുകള്‍ എന്നിവയാണ് പ്രധാന വെല്ലുവിളികളെന്ന് ദിനേശ് കേസ്‌കാര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ പ്രാദേശിക യാത്രക്കാരുടെ വര്‍ദ്ധനവും ലോ-കോസ്റ്റ് ക്യാരിയേഴ്സി(LCCs)ന്റെ വളര്‍ച്ചയുമാണ് ബോയിംഗ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഭാവിയെ പറ്റി ഇങ്ങനെ സൂചിപ്പിക്കാന്‍ കാരണം. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലും ഇന്ത്യയ്ക്ക് ഭാവിയില്‍ 290 ബില്യണ്‍ ഡോളര്‍ ചിലവ് വരുന്ന 2,100 കൊമേഷ്യല്‍ വിമാനങ്ങള്‍ ആവശ്യം വരുമെന്ന് ബോയിംഗ് പറഞ്ഞിരുന്നു. ഈ വര്‍ഷം ഇന്ത്യയ്ക്കുള്ളില്‍ തന്നെ ഒരുമാസം ഏകദേശം പത്ത് മില്യണ്‍ യാത്രക്കാര്‍ സഞ്ചരിക്കുന്നുണ്ടെന്ന് ബോയിംഗ് കണ്ടെത്തിയിരുന്നു.

” വളര്‍ന്നു വരുന്ന ഡൊമസ്റ്റിക് എയര്‍ട്രാഫിക് നിയന്ത്രിക്കാനായി എല്‍സിസിയില്‍ നിന്ന് എയര്‍പ്ലെയിന്‍ സീറ്റുകള്‍ ഉണ്ടെന്ന് ഞങ്ങള്‍ ഉറപ്പ് വരുത്തുന്നുണ്ട്. രാജ്യത്ത് ഇറങ്ങുന്ന 80% പുതിയ എയര്‍പ്ലെയിനുകള്‍ നാരോ ബോഡിയുള്ളതായിരിക്കുമെന്ന് ഈ മാര്‍ക്കറ്റ് വിഭാഗത്തിന്റെ വിജയം കണ്ടാല്‍ മനസ്സിലാകും. ഇന്ധനക്ഷമതയുള്ള പുതിയ 737 MAX എയര്‍പ്ലെയിന്‍ ഇന്ത്യന്‍ ക്യാരിയേഴ്സിന്റെ മികച്ച തിരഞ്ഞെടുക്കല്‍ ആയിരിക്കും. ലോകത്തെ ഏറ്റവും വേഗം വളരുന്ന ഡൊമസ്റ്റിക് ഏവിയേഷന്‍ മാര്‍ക്കറ്റാണ് ഇന്ത്യയുടേത്. പുതിയ ഇന്ധനക്ഷമതയുള്ള എയര്‍പ്ലെയിനുകള്‍ ബോയിംഗ് വികസിപ്പിക്കുന്നുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ബോയിംഗ് ഉറപ്പ് വരുത്തുന്നു.” -കേസ്‌കര്‍ പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍