UPDATES

യാത്ര

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഇപ്പോള്‍ പട്ടായ വേണ്ട; ഈ മധ്യേഷ്യന്‍ നഗരങ്ങളിലേക്കാണ് ഒഴുക്ക്

തായ്ലന്‍ഡിലെ മസ്സാജ് പാര്‍ലറുകളും രാത്രിജീവിതങ്ങളും ഒരു അപരിഷ്‌കൃതമായ ഇടമായി വിലയിരുത്താന്‍ തുടങ്ങി. അതുകൊണ്ട് ഇപ്പോള്‍ കമ്പനികള്‍ പുതിയ സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

                       

ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വിനോദസഞ്ചാര മേഖലകളാണ് ബാങ്കോക്കും പട്ടായയും. കമ്പനികള്‍ അവരുടെ ജീവനക്കാരെ പ്രോത്സാഹന യാത്രയ്ക്കായി ബാങ്കോക്കിലേക്കും പട്ടായയിലേക്കും ആയിരുന്നു മുന്‍പ് അയച്ചിരുന്നത്. എന്നാല്‍, തായ്ലന്‍ഡിലെ മസ്സാജ് പാര്‍ലറുകളും രാത്രിജീവിതങ്ങളും ഒരു അപരിഷ്‌കൃതമായ ഇടമായി വിലയിരുത്താന്‍ തുടങ്ങി. അതുകൊണ്ട് ഇപ്പോള്‍ കമ്പനികള്‍ പുതിയ സ്ഥലങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ഉസ്ബെകിസ്താനിന്റെ തലസ്ഥാനമായ താഷ്‌കന്റ്, കിര്‍ഗിസ്ഥാനിന്റെ തലസ്ഥാനമായ ബിഷ്‌കെക്ക്, അസര്‍ബായിജാന്‍ എന്നീ മധ്യ ഏഷ്യന്‍ നഗരങ്ങളാണ് കമ്പനികള്‍ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം കൂടുതല്‍ സഞ്ചാരികള്‍ ഈ സ്ഥലങ്ങളിലേക്ക് എത്തിയിട്ടുണ്ടെന്ന് ട്രാവല്‍ ഏജന്റുകള്‍ പറയുന്നു. ബാങ്കോക്കിലും പട്ടായയിലും കിട്ടുന്ന എല്ലാ സൗകര്യങ്ങളും സഞ്ചാരികള്‍ക്കായി ഈ നഗരങ്ങളിലും ഉണ്ട്. എന്നാല്‍ തായ്‌ലന്‍ഡിലെ ചില അപരിഷ്‌കൃതമായ സംഭവങ്ങളൊന്നും ഇവിടെയില്ല. ഈ രാജ്യങ്ങളിലെ ക്ലബ്ബുകളും ഹോട്ടലുകളും തായ്‌ലന്‍ഡിനെക്കാള്‍ ചിലവ് കുറവാണ്. ഇപ്പോള്‍ ഈ രാജ്യങ്ങള്‍ ടൂറിസത്തിനായി ഉള്ള അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ്. താഷ്‌കന്റ് മുതല്‍ ഡല്‍ഹി വരെയുള്ള വിമാന യാത്രയുടെ ദൈര്‍ഘ്യം വെറും മൂന്ന് മണിക്കൂര്‍ മാത്രമാണ്.

തായ്‌ലന്‍ഡുമായി താരതമ്യം ചെയ്യുമ്പോള്‍ മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ചിലവ് വളരെ കൂടുതലല്ല. ബാങ്കോക്കിലേക്ക് നാല് ദിവസ ട്രിപ്പിന് ഒരാള്‍ക്ക് 50000 രൂപയാണ് ചിലവ്, എന്നാല്‍ ഈ മധ്യ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പോകാന്‍ 60000 രൂപയാണ് ചിലവെന്ന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍