UPDATES

യാത്ര

കേരള ടൂറിസം ഇനി ടിക്ടോകില്‍

ടിക് ടോക്കില്‍ അക്കൗണ്ട് തുറക്കുന്ന ആദ്യ സര്‍ക്കാര്‍ സംവിധാനമായി കേരള ടൂറിസം വകുപ്പ് മാറി

                       

വിനോദസഞ്ചാര മേഖലയെ ‘ടിക് ടോക്’ സൗഹൃദമാക്കാന്‍ ഒരുങ്ങുകയാണ് കേരള ടൂറിസം വകുപ്പ്. #TikTokTravel എന്ന ക്യാമ്പയിനിലൂടെ കേരളത്തിന്റെ പ്രകൃതി സൗന്ദര്യത്തെ ലോകത്തിനു മുന്നില്‍ എത്തിക്കുവാനും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുവാനുമാണ് ഈ നീക്കം. ഇതോടെ ടിക് ടോക്കില്‍ അക്കൗണ്ട് തുറക്കുന്ന ആദ്യ സര്‍ക്കാര്‍ സംവിധാനമായി കേരള ടൂറിസം വകുപ്പ് മാറി.

രാജ്യത്തെ ഒരു മികച്ച സഞ്ചാരപ്രിയ സ്ഥാനമായി കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി #YehMeraIndia എന്നറിയപ്പെടുന്ന ഒരു ക്യാമ്പെയിന്‍ ടിക് ടോക്കില്‍ നടക്കുന്നുണ്ട്. ഈ ഹാഷ്ടാഗ് ഉപയോഗിച്ച് ഇന്ത്യന്‍ യാത്രകളിലെ മധുരമുള്ള നിമിഷങ്ങള്‍ പങ്കിടാനാണ് ഉപയോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നത്.

സംസ്ഥാനത്ത് ടിക് ടോക്കിനുള്ള ജനപ്രീതി കണക്കിലെടുക്കുമ്പോള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലെ ഹാഷ്ടാഗുകള്‍ക്ക് ഇതിനകം തന്നെ വലിയ സ്വീകാര്യത നേടാന്‍ കഴിഞ്ഞുവെന്നതില്‍ അതിശയമില്ല. പാലക്കാട് (3.55 കോടി),വയനാട് (3.29 കോടി), മൂന്നാര്‍ (3.28 കോടി),കോവളം (29 ലക്ഷം), തേക്കടി (13 ലക്ഷം) എന്നിങ്ങനെയാണ് ആപ്ലിക്കേഷനില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സഞ്ചാര കേന്ദ്രങ്ങളുടെ നില. പ്രമുഖ ഇന്ത്യന്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളായ താജ് മഹല്‍, ഗോള്‍ഡന്‍ ടെമ്പിള്‍, റെഡ്‌ഫോര്‍ട്ട്, ഗേറ്റ്വേ എന്നിവയെ കുറിച്ചുള്ള വീഡിയോകള്‍ക്കെല്ലാം കോടിക്കണക്കിന് കാഴ്ചക്കാരാണ് ഉള്ളത്.

ഫേസ്ബുക്കിലും ട്വിറ്ററിലും നിരന്തരം വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചിത്രങ്ങളും വിവരങ്ങളുംടൂറിസം വകുപ്പ് നല്‍കാറുണ്ട്. ജനപ്രിയ ഗാനങ്ങളും സിനിമാ ഡയലോഗുകളും ഉപയോഗിച്ചുള്ള ഹ്രസ്വ ലൂപ്പിംഗ് വീഡിയോകളാണ് ടിക് ടോക്കിന് കൂടുതല്‍ പ്രചാരം നേടിക്കൊടുത്തത്. ആധികാരികമായ യാത്രാ നിമിഷങ്ങള്‍ ഉള്‍കൊള്ളിച്ച് പങ്കിടപ്പെടുന്ന വീഡിയോകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Read More : വീരപ്പന്റെ വിഹാര കേന്ദ്രമായിരുന്ന മലൈ മഹതീശ്വരൻ കുന്നുകളിലേക്ക് ഒരു യാത്ര

Share on

മറ്റുവാര്‍ത്തകള്‍