UPDATES

യാത്ര

ഇനി കക്കൂസ് അന്വേഷിച്ച് കഷ്ടപ്പെടേണ്ട, മൊബൈല്‍ ആപ്പുമായി കേരള ടൂറിസം

മികച്ച പൊതു ശൗചാലയങ്ങളുടെ ലഭ്യത വിനോദസഞ്ചാര മേഖലയുടെ വികസനത്തിന്റെ ആണിക്കല്ലാണ്.

                       

ദൈവത്തിന്റെ സ്വന്തം രാജ്യത്ത് ഇനി ടോയ്ലെറ്റ് അന്വേഷിച്ച് നടന്ന് കഷ്ടപ്പെടേണ്ടി വരില്ല. കേരള ടൂറിസം വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറുകയോ അല്ലെങ്കില്‍ അതിനായി അവതരിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യുകയോ ചെയ്താല്‍ മാത്രം മതി. നിങ്ങളുടെ സ്ഥലത്തിനടുത്തുള്ള ടോയ്ലറ്റുകളുടെ വിശദാംശങ്ങളെല്ലാം ലഭ്യമാകും.

മികച്ച പൊതു ടോയ്ലെറ്റുകളുടെ ലഭ്യത വിനോദസഞ്ചാര മേഖലയുടെ വികസനത്തിന്റെ ആണിക്കല്ലാണ്. എന്നാല്‍ അതിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെ ക്രോഡീകരിക്കുകയോ പൊതുജങ്ങള്‍ക്ക് ലഭ്യമാവുകയോ ചെയ്തിരുന്നില്ല. ടോയ്ലറ്റുകള്‍ കണ്ടെത്തുന്നതിന് യു.എസ്, യു.കെ, ഓസ്ട്രേലിയ എന്നിവിടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്ന മൊബൈല്‍ അപ്ലിക്കേഷനുകളുടെ മാതൃക തന്നെയാണ് ഇവിടെയും ഉപയോഗിക്കാന്‍ പോകുന്നത്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള യാത്രക്കാര്‍ക്ക് വിവിധ സ്ഥലങ്ങളിലുള്ള ടോയ്ലെറ്റുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ ആപ്ലിക്കേഷനില്‍ ലഭ്യമാകും.

കൃത്യമായ സ്ഥല വിവരണത്തിനു പുറമേ, കമ്മോഡിന്റെ ചിത്രം, ഏതു തരം ടോയ്ലറ്റുകളാണ് ഉപയോഗിക്കുന്നത്, സ്ഥാപനത്തിന്റെ ഫോട്ടോ, പ്രവര്‍ത്തന സമയം, അവധി ദിനങ്ങള്‍, ഹോട്ടലിലോ റെസ്റ്റോറന്റിലോ ആണെങ്കില്‍ അതെത്രത്തോളം സ്ത്രീ സൗഹാര്‍ദ്ദമാണ് തുടങ്ങിയ വിവരങ്ങളെല്ലാം അതില്‍ ലഭ്യമാകും. ഉപയോക്താള്‍ക്ക് അതത് ഓരോന്നിനും റേറ്റിംഗ് നല്‍കാം.

ഹോട്ടല്‍, ഹോംസ്റ്റേ, റെസ്റ്റോറന്റ്, പെട്രോള്‍ പമ്പ്, പൊതു ടോയ്ലറ്റുകള്‍, ഷോപ്പിംഗ് മാള്‍, മ്യൂസിയം / ഗാലറി, റെയില്‍വേ സ്റ്റേഷന്‍ തുടങ്ങി പൊതു ജനത്തിന് എത്തിപ്പെടാന്‍ പറ്റുന്ന 1,000 ടോയ്ലറ്റുകളില്‍ നേരിട്ടുപോയി സര്‍വ്വേകളും പരിശോധനകളും നടത്തി അതില്‍നിന്നും 750 എണ്ണം തെരഞ്ഞെടുക്കുകയാണ് ചെയ്തിരിക്കുന്നത്. ലിങ്ക് കേരള ടൂറിസത്തിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.keralatourism.org ല്‍ ലഭയമാണ്. മൊബൈല്‍ അപ്ലിക്കേഷന്‍ ജൂലൈ മാസത്തോടെ ലഭ്യമാകും.

Read More : കേരള ടൂറിസം ഇനി ടിക്ടോകില്‍

Share on

മറ്റുവാര്‍ത്തകള്‍