UPDATES

യാത്ര

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ മൂന്ന് ഇടങ്ങള്‍ കൂടി സ്ഥാനം നേടി

16-ാം നൂറ്റാണ്ടില്‍ പൂര്‍ണമായി കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച തിംളിച്ച് ഒഹിങ്ക ആണ് ഇതില്‍ ഒന്ന്.

                       

യുനെസ്‌കോ മൂന്ന് സ്ഥലങ്ങള്‍ക്ക് കൂടി ലോക പൈതൃക സ്ഥാനം നല്‍കി. ബഹ്റൈനില്‍ നടന്ന ലോക പൈതൃക കമ്മിറ്റിയുടെ 42-ാമത്തെ സമ്മേളനത്തിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. 16-ാം നൂറ്റാണ്ടില്‍ പൂര്‍ണമായി കരിങ്കല്ല് കൊണ്ട് നിര്‍മ്മിച്ച തിംളിച്ച് ഒഹിങ്ക ആണ് ഇതില്‍ ഒന്ന്.

‘അവിടുത്തെ ജങ്ങള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്ന കോട്ട ആയിരുന്നു തിംളിച്ച് ഒഹിങ്ക. സുരക്ഷിതമായി ഇന്നും നിലനില്‍ക്കുന്ന ഒരു പാരമ്പര്യ കോട്ടയാണ് ഇത്. കരിങ്കല്‍ കൊണ്ട് നിര്‍മ്മിച്ച കൊട്ടകളുടെ ഒരു ഉത്തമ ഉദാഹരണമാണ് ഇത്. 20-ാം നൂറ്റാണ്ട് വരെ നിലനിന്നിരുന്ന മൃഗ പരിപാലകര്‍ താമസിച്ച ലേക്ക് വിക്ടോറിയ ബേസിനിലെ പോലെ സമാനമായ ഒരു കോട്ടയാണ് ഇതും.’- യുനെസ്‌കോ പറഞ്ഞു.

ഒമാനിലെ ഗല്‍ഹത് ആണ് പട്ടികയില്‍ ഇടം നേടിയ അടുത്ത സ്ഥലം. ഒമാനിന്റെ കിഴക്കേ തീരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. ‘ഹോര്‍മസ് രാജാവിന്റെ ഭരണകാലത്ത്, അതായത് 11-15 സിഇ നൂറ്റാണ്ടില്‍ ഗല്‍ഹത് ഒരു പ്രധാന തുറമുഖമായി മാറി. അറബ്, കിഴക്കേ ആഫ്രിക്ക, ഇന്ത്യ, ചൈന, തെക്ക് കിഴക്ക് ഏഷ്യ എന്നീ സ്ഥലങ്ങളുടെ വ്യാപാര ബന്ധത്തിന്റെ പ്രധാന തെളിവാണ് ഇത്.’- യുനെസ്‌കോ പറഞ്ഞു.

സൗദി അറേബ്യയിലെ അല്‍-അഹ്‌സ മരുപ്പച്ചയാണ് പട്ടികയില്‍ ഇടം നേടിയ മൂന്നാമത്തെ സ്ഥലം. കിഴക്കന്‍ അറബ് ഉപദ്വീപിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഒരു സാംസ്‌കാരിക ഇടമാണിത്. ‘ഉദ്യാനം, കനാലുകള്‍, പൂക്കള്‍, കിണറുകള്‍, ചരിത്രപ്രസിദ്ധമായ കെട്ടിടങ്ങള്‍, പരിഷ്‌കൃത വസ്ത്രങ്ങള്‍ അങ്ങനെ എല്ലാം അടങ്ങിയതാണ് അല്‍-അഹ്‌സ ഒയാസിസ്.’- യുനെസ്‌കോ വ്യക്തമാക്കി.

‘ഗള്‍ഫ് മേഖലയിലെ നവീനശിലായുഗം മുതല്‍ ഇതുവരെയുള്ള മനുഷ്യ വാസത്തിന്റെ രേഖകള്‍ ഇവിടെയുണ്ട്. ചരിത്രപ്രസിദ്ധമായ കോട്ടകള്‍, പള്ളികള്‍, കിണറുകള്‍, കനാലുകള്‍ എന്നിവ ഇതിന് തെളിവാണ്. ലോകത്തെ ഏറ്റവും വലിയ മരുപ്പച്ചയാണ് ഇത്. പ്രകൃതിയും മനുഷ്യനുമായുള്ള ബന്ധത്തിന്റെ ഒരു പ്രധാന ഉദാഹരണമാണ് അല്‍-അഹ്‌സ.’ – യുനെസ്‌കോ കൂട്ടിച്ചേര്‍ത്തു.

ഈ അഴ്ചയില്‍ തന്നെ പട്ടികയില്‍ ഇടം പിടിക്കാന്‍ സാധ്യതയുള്ള കൂടുതല്‍ സ്ഥലങ്ങളുടെ വിവരങ്ങള്‍ കമ്മിറ്റി പുറത്തു വിടും.

Share on

മറ്റുവാര്‍ത്തകള്‍