നീറ്റ് പരീക്ഷ എഴുതാനെത്തിയ തമിഴ്‌നാട്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ സൗകര്യവുമൊരുക്കിയ കേരള സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനും നന്ദി അറിയിച്ച് നടന്‍ സൂര്യ. “ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സഹായ കേന്ദ്രങ്ങള്‍ ഒരുക്കിയിരുന്നു. സ്വന്തം നാട് പോലെയാണ് കുട്ടികള്‍ക്ക് തോന്നിയത്. സര്‍ക്കാരിനും കേരളത്തിലെ ജനങ്ങള്‍ക്കും നന്ദി. കേരള മുഖ്യമന്ത്രിക്ക് പാദ നമസ്‌കാരം” എന്ന് പറഞ്ഞ് സൂര്യ വേദിയില്‍ നിലത്ത് തൊട്ട് നമസ്‌കരിക്കുകയും ചെയ്തു. തിരുവനന്തപുരത്ത് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന അമ്മ മഴവില്ല് മെഗാഷോയിലാണ് സൂര്യം ഇക്കാര്യം പറഞ്ഞത്. നിറഞ്ഞ കയ്യടികളോടെയാണ് സൂര്യയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നു.