UPDATES

ത്രിപുരയിൽ ആദ്യ വോട്ടിംഗ് അസാധുവാക്കണമെന്നാവിശ്യം

100 ശതമാനം കടന്ന് പോളിംഗ്

                       

ഏപ്രിൽ 19 നാണ് പശ്ചിമ ത്രിപുരയിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിന് ദിവസങ്ങൾക്ക് ശേഷം മൂന്ന് മണ്ഡലങ്ങളിൽ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യവുമായി സിപിഎം രംഗത്തെത്തിയിരിക്കുകയാണ്. മൂന്ന് അസംബ്ലി മണ്ഡലങ്ങളിൽ 100 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തിയെന്ന ഔദ്യോഗിക അവകാശവാദം ഉയർത്തി സിപിഎം ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. ഔദ്യോധികമായി പുറത്തുവിട്ട പോളിംഗ് ശതമാനം രജിസ്റ്റർ ചെയ്ത വോട്ടർമാരുടെ എണ്ണത്തേക്കാൾ കൂടുതലാണെന്നാണ് പരാതി. ഇത് എങ്ങനെയെന്നാണ് സിപിഎം ചോദിക്കുന്നത്.

മജ്‌ലിഷ്പൂർ സെഗ്‌മെന്റിന്റെ 44 ഭാഗങ്ങളിലും ഖയേർപൂർ സെഗ്‌മെന്റിന്റെ 25, 44 ഭാഗങ്ങളിലും മോഹൻപൂർ സെഗ്‌മെന്റിന്റെ 38-ാം ഭാഗങ്ങളിലും പോളിങ് യഥാക്രമം 105.30 ശതമാനം, 100.15 ശതമാനം, 98.80 ശതമാനം, 109.09 ശതമാനം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നതെന്നും റിട്ടേണിങ് ഓഫീസറുടെ ഓഫീസിൽ നിന്ന് ലഭിച്ചതാണ് ഈ കണക്കുകളെന്നും സിപിഎം ത്രിപുര സെക്രട്ടറി ജിതേന്ദ്ര ചൗധരി ആരോപിച്ചു.

“പശ്ചിമ ത്രിപുര പാർലമെൻ്റ് മണ്ഡലത്തിലേക്കുള്ള തെരഞ്ഞെടുപ്പും അതേ പാർലമെൻ്റ് മണ്ഡലത്തിൻ്റെ ഭാഗമായ രാംനഗർ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും സ്വതന്ത്രവും നീതിയുക്തവും സാധാരണവുമായ രീതിയിലല്ല നടന്നതെന്ന് മേൽപ്പറഞ്ഞ രേഖകൾ അസന്ദിഗ്ധമായി തെളിയിക്കുന്നു. സംഘടിതമായി ബൂത്തുകൾ പിടിച്ചെടുക്കുകയും പൂർണ്ണമായും കൃത്രിമം നടത്തുകയും ചെയ്യുമ്പോൾ മാത്രമേ ഇത്തരം പൊരുത്തമില്ലാത്ത പോളിംഗ് ശതമാനം സംഭവിക്കൂ, ”അദ്ദേഹം തിങ്കളാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിന് എഴുതിയ കത്തിൽ ചോദിക്കുന്നു.

ഓരോ പോളിംഗ് സ്റ്റേഷനിലും എത്ര പേർ വോട്ട് ചെയ്തുവെന്ന് കാണിക്കുന്ന റിപ്പോർട്ടുകളിൽ നിന്നാണ് വിവരങ്ങൾ ലഭിച്ചതെന്ന് ചൗധരി ഇന്ത്യൻ എക്സ്പ്രെസ്സ്നോട് പറഞ്ഞു. റിട്ടേണിംഗ് ഓഫീസറുടെ ഓഫീസാണ് ഈ റിപ്പോർട്ടുകൾ രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്നത്. പോളിംഗ് സ്‌റ്റേഷൻ തിരിച്ചുള്ള ഡാറ്റ പൊതുവായി ലഭ്യമല്ലെങ്കിലും ആവശ്യാനുസരണം അത് ആക്‌സസ് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞു. പശ്ചിമ ത്രിപുര റിട്ടേണിംഗ് ഓഫീസർ വിശാൽ കുമാർ പ്രതികരിക്കാൻ തയ്യാറായില്ല.

ലോക്‌സഭാ, അസംബ്ലി സീറ്റുകൾക്കായി ഏപ്രിൽ 19 ന് നടന്ന തെരഞ്ഞെടുപ്പ് റദ്ദാക്കാൻ കോൺഗ്രസും സിപിഎമ്മും ആവശ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് കണക്കുകളിലെ വ്യത്യാസം ന്യായീകരിക്കുന്നുവെന്ന് ചൗധരി പറഞ്ഞു. ജനങ്ങളുടെ വോട്ടുകൾ മാനിക്കപ്പെടുന്നുവെന്നും കൃത്രിമം കാണിക്കുന്നില്ലെന്നും ഉറപ്പാക്കാൻ പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് പറയുന്നു. രണ്ട് സീറ്റുകളിലും പ്രതിപക്ഷം പുതിയ തെരഞ്ഞെടുപ്പ് ആവശ്യപ്പെടുമെന്ന് പശ്ചിമ ത്രിപുരയിലെ വോട്ടെടുപ്പിന് ശേഷം ഇടതുമുന്നണി കൺവീനർ നാരായൺ കർ വ്യക്തമാക്കിയിരുന്നു. ത്രിപുര വെസ്റ്റ് ലോക്‌സഭാ സീറ്റിലും രാംനഗർ നിയമസഭാ സീറ്റിലും നിരവധി വോട്ടർമാർക്ക് പ്രശ്‌നങ്ങൾ കാരണം വോട്ട് ചെയ്യാൻ കഴിഞ്ഞില്ല, അവരെ സഹായിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര ചെയ്തില്ലെന്ന് അദ്ദേഹം വിമർശിക്കുന്നു.

വൻതോതിലുള്ള കള്ളവോട്ട് തടയുന്നതിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വിജയിച്ചെങ്കിലും ഗുണ്ടായിസം അനിയന്ത്രിതമായി. കൂടാതെ വോട്ടർമാരെ വോട്ടവകാശം വിനിയോഗിക്കുന്നതിൽ നിന്ന് തടഞ്ഞുവെന്നും കോൺഗ്രസ് നേതാവ് സുദീപ് റോയ് ബർമൻ ആരോപിച്ചിരുന്നു. “ഞങ്ങൾ ഡാറ്റ കണ്ടിട്ടില്ല.  തെരഞ്ഞെടുപ്പ് കമ്മിഷൻ വിഷയം പരിശോധിക്കും. തെരഞ്ഞെടുപ്പ് കമ്മിഷൻ എന്ത് തീരുമാനമെടുത്താലും ഞങ്ങൾ അതിനൊപ്പമാണ്,” ബിജെപി വക്താവ് നബേന്ദു ഭട്ടാചാരി പറഞ്ഞു.

Share on

മറ്റുവാര്‍ത്തകള്‍