UPDATES

യുകെ/അയര്‍ലന്റ്

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് മുമ്പ് അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ടിനായി ബ്രിട്ടീഷ് പൗരന്മാരുട വന്‍ തിരക്ക്

2018-ല്‍ രണ്ട് ലക്ഷം പാസ്‌പോര്‍ട്ട് അപേക്ഷകളാണ് ലഭിച്ചതെന്നാണ് വിദേശകാര്യ വകുപ്പ് പറയുന്നത്

                       

ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിന് മുമ്പ് അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ടാനായി ബ്രിട്ടീഷ് പൗരന്മാരുടെ തിരക്കിലാണ്. 2019 മാര്‍ച്ച് 29നാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്നും ബ്രിട്ടണ്‍ പുറത്തുപോകാന്‍ നിശ്ചയിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റിനായുള്ള വോട്ടെടുപ്പിന് ശേഷം പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന ബ്രിട്ടീഷുകാരുടെ എണ്ണം ഇരട്ടിയായിയെന്നാണ് അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക് പറയുന്നത്.

2016 ജൂണ്‍ 23നായിരുന്നു ഹിതപരിശോധന നടന്നത്. പിന്നീടുള്ള രണ്ട് വര്‍ഷം പരിവര്‍ത്തന കാലമായിരുന്നു. ഈ സമയത്ത് യൂറോപ്യന്‍ യൂണിയനുമായി ഉണ്ടാക്കേണ്ട കരാറിനെ കുറിച്ചായിരുന്നു ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നത്. ജനുവരി 14നാണ് കരാറിന്‍മേലുള്ള പാര്‍ലമെന്റ് അംഗങ്ങളുടെ വോട്ടെടുപ്പ് നടക്കുക.

ഇതിനിടയില്‍ അയര്‍ലന്‍ഡ് വിദേശകാര്യ മന്ത്രാലയം പാസ്‌പോര്‍ട്ട് അപേക്ഷകരുടെ കണക്ക് പുറത്തുവിട്ടിരിക്കുന്നത്. 2016 ജൂണിന് ശേഷം അയര്‍ലന്‍ഡ് പാസ്‌പോര്‍ട്ടിനായി അപേക്ഷിച്ച ബ്രീട്ടിഷുകാരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ദിവസം ലഭിക്കുന്ന അഞ്ച് പാസ്‌പോര്‍ട്ട് അപേക്ഷകരില്‍ നാല് പേരും ബ്രിട്ടന്‍ പൗരന്‍മാരാണ്.

അപേക്ഷകള്‍ കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുകയാണ് ഐറിഷ് സര്‍ക്കാര്‍. 2018-ല്‍ രണ്ട് ലക്ഷം പാസ്‌പോര്‍ട്ട് അപേക്ഷകളാണ് ലഭിച്ചതെന്നാണ് വിദേശകാര്യ വകുപ്പ് പറയുന്നത്. വടക്കന്‍ അയര്‍ലന്‍ഡില്‍ നിന്നും 84855 അപേക്ഷകളും ബ്രിട്ടണില്‍ നിന്ന് 98544 അപേക്ഷകളുമാണ് ലഭിച്ചത്.

400 ഓളം നിരപരാധികളുടെ കൊലപാതകത്തിന്റെ ഉത്തരവാദിയായ ‘വൈറ്റ് വിഡോ’ ബ്രിട്ടീഷ് ഏജന്‍സിയുടെ വലയില്‍?

Related news


Share on

മറ്റുവാര്‍ത്തകള്‍