ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ്പില്‍ ന്യൂഡല്‍ഹിക്ക് ദീപാവലി കാരണം പ്രധാനമത്സരങ്ങള്‍ ഷ്ടമായേക്കും. വേള്‍ഡ് കപ്പിന് അതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലെ സ്റ്റേഡിയങ്ങള്‍ നല്‍ക്കുന്ന നഗരങ്ങളുടെ അന്തരീക്ഷ സ്ഥിതി സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഡല്‍ഹിക്ക് അത്ര നല്ല റിപ്പോര്‍ട്ടുകളല്ല ലഭിച്ചിരിക്കുന്നത്. ദ വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ അന്തരീക്ഷ മലിനീകരണത്തില്‍ ഡല്‍ഹിക്ക് കഴിഞ്ഞ വര്‍ഷം നല്‍കിയിരിക്കുന്ന റാങ്ക് പതിനൊന്നാണ്.
പൊതുവെ മലിനീകരണ ബാധിതമായ ഡല്‍ഹിയിലെ അന്തരീക്ഷം ദീപാവലിക്ക് ശേഷം കൂടുതല്‍ മലിനമാകാന്‍ സാധ്യതയെന്നതിനാലാണ് ഫിഫ ദീപാവലിയോട് അടുത്തുള്ള മത്സരങ്ങളും അിതിന് ശേഷമുള്ള മത്സരങ്ങളും ഒഴിവാക്കാന്‍ ആലോചിക്കുന്നത്. ഒക്ടോബര്‍ ആറ് മുതല്‍ 28 വരെയാണ് വേള്‍ഡ് കപ്പ് നടക്കുന്നത്. ഒക്ടോബര്‍ 19-നാണ് ദീപാവലി. ദീപാവലി ദിവസങ്ങളോട് അനുബന്ധിച്ചാണ് വേള്‍ഡ് കപ്പിന്റെ നോക്ക് ഔട്ട് മത്സരങ്ങള്‍ നടക്കുന്നത്.
കോമണ്‍വെല്‍ത്ത് ഗെയിംസിനായി നവീകരിച്ച ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിന് പുറമേ ഇന്ത്യയിലെ അഞ്ചിടങ്ങളിലാണ് മത്സരങ്ങള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. നവി മുബൈ, ഗോവയിലെ മാര്‍ഗോ, കൊച്ചി, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സ്‌റ്റേഡിയങ്ങളിലാണ് ഫിഫയുടെ മത്സരങ്ങള്‍ നടക്കുന്നത്.
ദീപാവലി ആഘോഷമായി ബന്ധപ്പെട്ട് പടക്കങ്ങളും വെടിക്കെട്ടുകളും നടത്തുന്നത്തിന്റെ ഫലമായി വന്‍ അന്തരീക്ഷമലിനീകരണമാണ് ഡല്‍ഹി കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉണ്ടായത്. ഈ കഴിഞ്ഞ ദീപാവലിക്ക് ശേഷം ഡല്‍ഹി നേരിട്ടത്ത് കനത്ത അന്തരീക്ഷമലിനീകരണമായിരുന്നു. ഈ റിപ്പോര്‍ട്ടുകള്‍ ഫിഫ അധികൃതരെ ഡല്‍ഹി കളി നടത്താന്‍ ആശങ്കയിലാക്കുന്നത്.
മത്സരത്തിന്റെ ഇവിടുത്ത ഓര്‍ഗനൈസിങ്ങ് കമ്മിറ്റിയുടെ ടൂര്‍ണമെന്റ് ഡയറക്ടര്‍ ജാവീര്‍ സിപ്പി തലസ്ഥാന നഗരിയിലെ അന്തരീക്ഷ നിലവാരത്തിനെക്കുറിച്ച് പറയുന്നത്- കഴിഞ്ഞ ആറേഴ് വര്‍ഷത്തിലെ ഇവിടുത്ത അന്തരീക്ഷ നിലവാരത്തെക്കുറിച്ച് വിശകലനം ചെയ്തിരുന്നു. മത്സരക്രമങ്ങള്‍ അന്തിമമായി നിശ്ചയിക്കപ്പെട്ടിട്ടില്ല. പ്രധാന പ്രശ്‌നം ഇവിടുത്തെ അന്തരീക്ഷ മലിനീകരണം തന്നെയാണ്. ഡല്‍ഹിയിലെ മലിനീകരണം വളരെ രൂക്ഷമായതാണ്. പ്രത്യേകിച്ച് ദീപാവലിക്ക് ശേഷം ഇവിടുത്തെ കാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.’
അടുത്തമാസം വീണ്ടു ഫിഫ പ്രതിനിധികള്‍ കാര്യങ്ങള്‍ വിലയിരുത്താന്‍ എത്തുന്നുണ്ട്. അന്ന് ഇത് സംബന്ധിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ എടുക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ നടക്കുന്ന ആദ്യത്തെ ഏറ്റവും വലിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ യു-17 വേള്‍ഡ് കപ്പില്‍ ഇന്ത്യയുള്‍പ്പടെ 24 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്.