UPDATES

ഇന്ത്യ

ബിജെപി രാജ്യസഭയില്‍ ഏറ്റവും വലിയ പാര്‍ട്ടിയാകുന്നു

കോണ്‍ഗ്രസിനും സഖ്യകക്ഷകള്‍ക്കും കൂടി രാജ്യസഭയില്‍ ഇപ്പോഴുളളത് 72 സീറ്റുകളാണ്. എന്നാല്‍ ഈ വര്‍ഷം അത് 63 ആയി കുറയും

                       

പുതുവര്‍ഷം ദേശീയ രാഷ്ട്രീയത്തില്‍ വലിയ മാറ്റമാണ് സമ്മാനിക്കുന്നത്. ലോക്‌സഭയില്‍ ഏറ്റവും വലിയ പാര്‍ട്ടിയായിട്ടും രാജ്യസഭയിലെ ശക്തികുറവ് വലിയ പ്രതിസന്ധിയായിരുന്നു സര്‍ക്കാറിന്. ബില്ലുകള്‍ നിയമമാക്കുന്നതിലും മറ്റും രാജ്യസഭയില്‍ പരാജയപ്പെടുന്ന സാഹചര്യം ഈ പുതുവര്‍ഷത്തില്‍ മാറും. രണ്ട് വര്‍ഷത്തില്‍ ഉണ്ടാകുന്ന തിരഞ്ഞെടുപ്പും രാഷ്ട്രപതിയുടെ പുതിയ അംഗങ്ങളെ നാമനിര്‍ദ്ദേശം ചെയ്യുന്ന സമയവുമാണ് ബിജെപിക്ക് അനുകൂലമാകുന്ന ഘടകങ്ങള്‍.

245 അംഗസഭയില്‍ ബിജെപി ചുരുങ്ങിയത് 67 സീറ്റുകളാകും. എന്‍ഡിഎക്ക് മൊത്തം 98 സീറ്റുകളാകും. അങ്ങനെയങ്കില്‍ രാജ്യസഭയിലെ ഏറ്റവും വലിയ കക്ഷി എന്ന നേട്ടവും ബിജെപിക്ക് ആയിരിക്കും. നിലവില്‍ ബിജെപിക്കും കോണ്‍ഗ്രസിനും 57 അംഗങ്ങള്‍ വീതമാണ് ഉള്ളത്. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി 72 എംപിമാര്‍. എന്നാല്‍ ഈ വര്‍ഷം അത് 63 ആയി ചുരുങ്ങും. സമീപകാലത്ത് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ ബിജെപിക്കുണ്ടായ വിജയം പാര്‍ട്ടിക്കും മുന്നണിക്കും പുതിയ അംഗങ്ങളെ ലഭിക്കാന്‍ സഹായമാകും. ഉത്തര പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹരിയാന, ജാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ബിജെപിക്ക് പുതിയ രാജ്യസഭ അംഗങ്ങളെ ലഭിക്കും.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കോണ്‍ഗ്രസിന് സീറ്റുകള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബിജെപി സഖ്യകക്ഷികളെ സംമ്പന്ധിച്ചിടത്തോളം ടിഡിപി നിലവിലെ സാഹചര്യം തുടരും. ജെഡിയുവിന് ഒരു സീറ്റ് നഷ്ടപ്പെടുമെങ്കിലും മൊത്തം 6 ആകും. പ്രതിപക്ഷ നിരയില്‍ ആര്‍ ജെ ഡിക്ക് നിലവിലെ മൂന്ന് സീറ്റിനു പുറമെ രണ്ട് സീറ്റുകള്‍ കൂടി ലഭിക്കും. കോണ്‍ഗ്രസ് കഴിഞ്ഞാല്‍ കൂടുതല്‍ സീറ്റുകള്‍ നഷ്ടമാകുക സമാജ് വാദി പാര്‍ട്ടിക്കാണ്. അഞ്ച് സീറ്റുകളാണ് എസ് പിക്ക് നഷ്ടപ്പെടും. ഈ വര്‍ഷം നടക്കാനിരിക്കുന്ന ദ്വിവര്‍ഷ തിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുകളും കണക്കാക്കിയാണ് കണക്കുകള്‍. എന്നാല്‍ രാഷ്ട്രപതിയുടെ നാമനിര്‍ദ്ദേശവും ചേരുമ്പോള്‍ ബിജെപിയുടെ ശക്തി 70 ആകുമെന്നും കണക്കാക്കേണ്ടി വരുമെന്നും ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍