UPDATES

വായന/സംസ്കാരം

തിരുവിതാംകൂറിന്റെ ചരിത്രമെഴുതിയ മനു എസ് പിള്ള ഇന്ത്യാ ചരിത്രത്തിലെ കഥകളുമായി വരുന്നു

നാടകീയതയും സംഘര്‍ഷങ്ങളും നിറഞ്ഞ കുറെ മനുഷ്യരുടെ കഥകളാണ് ഇതിലുള്ളത്

                       

തിരുവിതാംകൂറിന്റെ ചരിത്രം പറയുന്ന് ദ ഐവറി ത്രോണ്‍: ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍ എന്ന പുസ്തകത്തിലൂടെ ശ്രദ്ധേയനായ മനു എസ് പിള്ളയുടെ പുതിയ പുസ്തകം ദ കോര്‍ട്ടെസാന്‍, ദ മഹാത്മ, ആന്‍ഡ് ദ ഇറ്റാലിയന്‍ ബ്രാഹ്മിണ്‍: ടെയ്ല്‍സ് ഫ്രം ഇന്ത്യന്‍ ഹിസ്റ്ററി ഉടന്‍ പുറത്തിറങ്ങും. മനുവിന്റെ മൂന്നാമത്തെ പുസ്തകമാണ് ഇത്. റെബെല്‍ സുല്‍ത്താന്‍സ് ആയിരുന്നു രണ്ടാം പുസ്തകം. ഇന്ത്യന്‍ ചരിത്രത്തിലെ കഥകളാണ് മൂന്നാമത്തെ പുസ്തകത്തില്‍ മനു ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോണ്‍ട്ക്‌സ്റ്റ് ആണ് പ്രസാധകര്‍.

ഒരു മറാത്ത രാജാവില്‍ നിന്നും ഹിന്ദു ക്ഷേത്രത്തിലെ മുസ്ലിം പ്രതിഷ്ഠയിലേക്ക്; ഒരു ആഢ്യവേശ്യയില്‍ നിന്നും യോദ്ധാവായ രാജകുമാരിയിലേക്ക്; മുലകളില്ലാത്ത സ്ത്രീയില്‍ മൂന്ന് മുലകളുള്ള ദേവതയിലേക്ക്; സംസ്‌കൃതത്തെ ആരാധിക്കുന്ന ഒരു ഇംഗ്ലീഷുകാരനില്‍ നിന്നും വിക്ടോറിയ മഹാറാണിയിലേക്ക്- ഈ പുസ്തകങ്ങളിലൂടെ ഇന്ത്യയുടെ ചരിത്രത്തിലേക്കുള്ള ജനലുകള്‍ തുറക്കുകയാണ് മനു. എങ്ങനെയാണ് ഈ ചരിത്രങ്ങളെല്ലാം മറവിയാലാകുകയോ ഒഴിവാക്കപ്പെടുകയോ ചെയ്തത്?

നാടകീയതയും സംഘര്‍ഷങ്ങളും നിറഞ്ഞ കുറെ മനുഷ്യരുടെ കഥകളാണ് ഇതിലുള്ളത്. റെയില്‍വേയുടെ വരവ്, ഇന്ത്യന്‍ ഫുട്‌ബോളിന്റെ ചരിത്രം, ജയ്പൂര്‍ മഹാരാജാവായിരുന്ന ഫോട്ടോഗ്രാഫര്‍ തുടങ്ങിയ പലപല കഥകളാണ് ഇതില്‍ നിറയുന്നത്. ഐവറി ത്രോണും റെബെല്‍ സുല്‍ത്താനും വായിച്ച വായനക്കാര്‍ക്ക് ഈ പുസ്തകവും നഷ്ടപ്പെടുത്താനാകില്ലെന്നാണ് പ്രസാധകര്‍ പറയുന്നത്. 599 രൂപയാണ് പുസ്തകത്തിന്റെ വില.

read more: ഗിരീഷ് കർണ്ണാടും അനന്തമൂർത്തിയും പിന്നെ മലയാളത്തിലെ ചില ആക്സിഡെന്‍റല്‍ പുരോഗമന എഴുത്തുകാരും

Share on

മറ്റുവാര്‍ത്തകള്‍