UPDATES

വായന/സംസ്കാരം

മാൻ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ആറിൽ അഞ്ചും വനിതകൾ

കഴിഞ്ഞ വർഷത്തെ വിജയിയായ പോളിഷ് എഴുത്തുകാരി ഓൾഗ തോക്കാർസ്ക്കിന്റെ പുതിയ നോവലായ ‘ഡ്രൈവ് യുവർ പ്ലോ ഓവർ ദി ബോണസ് ഓഫ് ദി ഡെഡ്’ എന്ന നോവൽ ഈ വർഷവും ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടിട്ടുണ്ട്.

                       

യുകെ നൽകുന്ന പ്രമുഖ സാഹിത്യ അവാർഡായ മാൻ ബുക്കർ പ്രൈസ് ചുരുക്കപ്പട്ടികയിൽ ആറിൽ അഞ്ചും സ്ത്രീകൾ. 25 ഭാഷകളിലായി എഴുതപ്പെട്ട 108 പുസ്തകങ്ങളിൽ നിന്നും തിരഞ്ഞെടുത്ത ആറ് പുസ്തകങ്ങളിൽ അഞ്ചും എഴുതിയത് സ്ത്രീകളാണ്. മൂലകൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തതോ മുഴുവൻ സ്ത്രീകളും. ഇത്തവണ ബുക്കർ പ്രൈസ് ഷോർട്ട് ലിസ്റ്റിൽ പെണ്ണെഴുത്തുകൾ കൃത്യമായ ആധിപത്യം പുലർത്തുന്നത് ശുഭസൂചന തന്നെയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പെണ്ണെഴുത്തുകാർ എന്ന യാതൊരു പരിഗണനയും മൂല്യ നിർണ്ണയ സമയത്ത് തങ്ങൾ കണക്കിലെടുത്തിരുന്നില്ലെന്നും തീർത്തും സ്വന്തന്ത്ര്യവും ലിംഗനിരപേക്ഷവുമായിരുന്നു ഞങ്ങളുടെ തിരഞ്ഞെടുപ്പ് എന്നുമാണ് വിധികർത്താക്കൾ പറയുന്നത്.  ഈ ‘പെൺപെരുമ’ ആ സ്വതന്ത്ര്യമൂല്യനിർണയത്തിന്റെ ഒരു നല്ല ഉപോല്പന്നം മാത്രമാണെന്നുമാണ് ഇവർ സൂചിപ്പിച്ചത്.

അറബി,ഫ്രഞ്ച്, ജർമൻ,പോളിഷ്, സ്പാനിഷ് എന്നീ അഞ്ച് ഭാഷകളിലുള്ള പുസ്തകങ്ങളെയാണ് ഷോർട്ട് ലിസ്റ്റിൽ പെടുത്തിയത്. ആനി എർണോസ്, ഓൾഗ തോക്കാർസുക്ക്, ജോഖ അള്ഹര്ത്തി, മാറിയോൺ പോസ്ച്മാൻ, ജുവാൻ ഗബ്രിയേൽ, അലിയ ട്രാബുക്കോ സെറാൻ എന്നിവരാണ് അൻപതിനായിരം യൂറോ (ഏകദേശം മുപ്പത്തിയെട്ട് ലക്ഷത്തിലധികം രൂപ) സമ്മാനമുള്ള ബുക്കർ പ്രൈസിനായി മത്സരിക്കുന്നത്.

കഴിഞ്ഞ വർഷത്തെ വിജയിയായ പോളിഷ് എഴുത്തുകാരി ഓൾഗ തോക്കാർസ്ക്കിന്റെ പുതിയ നോവലായ ‘ഡ്രൈവ് യുവർ പ്ലോ ഓവർ ദി ബോണസ് ഓഫ് ദി ഡെഡ്’ എന്ന നോവൽ ഈ വർഷവും ഷോർട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടിട്ടുണ്ട്. തികച്ചും അപ്രതീക്ഷിതവും പ്രവചനാതീതവുമായ എഴുത്തുരീതികളും കഥാ സന്ദർഭങ്ങളും കൊണ്ട് ഈ നോവലുകളെല്ലാം തങ്ങളെ വിസ്മയിപ്പിച്ചുവെന്ന് ജൂറി അഭിപ്രായപ്പെട്ടു.

 

Share on

മറ്റുവാര്‍ത്തകള്‍