UPDATES

വായന/സംസ്കാരം

ആര്‍ട്ടിസ്റ്റ് ഭട്ടതിരിയുടെ കലാപ്രദര്‍ശനം സാന്‍ഫ്രാന്‍സിസ്‌കോയില്‍

മലയാളത്തെ അക്ഷരങ്ങളിലൂടെ സ്നേഹിക്കുന്ന ഈ കലാകാരന്റെ കാലിഗ്രഫി ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ളതാണ്.

                       

പ്രശസ്ത കാലിഗ്രഫി ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് നാരായണ ഭട്ടതിരിക്ക് യുഎസിലെ സാന്‍ഫ്രാന്‍സ്‌കോയില്‍ നടക്കുന്ന ‘കാലിഗ്രഫി ഇന്‍ കോണ്‍വര്‍സേഷന്‍’ എന്ന അന്താരാഷ്ട്ര പ്രദര്‍ശനത്തിലേക്ക് ക്ഷണം. പരിപാടിയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് ഭട്ടതിരിയെത്തുന്നത്. വരുന്ന ജൂണ്‍-ഓഗസ്റ്റ് മാസങ്ങളിലായാണ് ഈ അന്താരാഷ്ട്രപ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.

അദ്ദേഹത്തിന്റെ കലാസൃഷ്ടികള്‍ അവിടെ പ്രദര്‍ശിപ്പിക്കാനുള്ള അവസരമുണ്ട്. മലയാള അക്ഷരങ്ങളിലൂടെ സ്നേഹിക്കുന്ന ഈ കലാകാരന്റെ കാലിഗ്രഫി ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിട്ടുള്ളതാണ്. പ്രസിദ്ധീകരണങ്ങള്‍ക്ക് വേണ്ടിയുള്ള ചിത്രീകരണങ്ങള്‍ മാത്രമല്ല അതിനുപുറമെ നിരവധി സിനിമകളുടെ ടൈറ്റിലുകളും അദ്ദേഹം ഡിസൈന്‍ ചെയ്തിട്ടുണ്ട്.

യൂറോപ്യന്‍, ചൈനീസ്, അറബി ഭാഷകളിലാണ് കൈപ്പട ചിത്രവേല പ്രചരിച്ചു തുടങ്ങിയതെങ്കിലും മലയാളവും കാലിഗ്രഫിക്ക് നന്നായി വഴങ്ങുമെന്ന് തന്റെ സൃഷ്ടികളിലൂടെ അദ്ദേഹം തെളിയിച്ചിട്ടുണ്ട്. ‘ഖസാക്കിന്റെ ഇതിഹാസ’ത്തിന്റെ നാല് കവര്‍ ചിത്രങ്ങള്‍ ഡി സി ബുക്സിന് വേണ്ടി ഡിസൈന്‍ ചെയ്തത് ആര്‍ട്ടിസ്റ്റ് ഭട്ടതിരിയാണ്. ഉടന്‍ പുറത്തിറങ്ങുന്ന അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവു’മെന്ന ഗ്രാഫിക് നോവലിന്റെ ഡിസൈനും നാരായണ ഭട്ടതിരിയുടേതാണ്.

Related news


Share on

മറ്റുവാര്‍ത്തകള്‍