UPDATES

വായന/സംസ്കാരം

അയ്യപ്പ പണിക്കരുടെ ‘യേശുവിന്റെ കഥ’യുടെ നാടകീയ ആവിഷ്‌ക്കാരം ‘ഞങ്ങള്‍ മറിയമാര്‍’ അരങ്ങിലേക്ക്

റോമിലെ കുരിശേറ്റങ്ങളും അതുമായി ബന്ധപ്പെട്ട് കലാപങ്ങളും ആധുനികതയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നാണ് ഈ നാടകം പരിശോധിക്കുന്നത്.

                       

ഇന്ത്യന്‍ തിയേറ്റര്‍ വിങ്സ് ഇന്‍ അസോസിയേഷന്‍ വിത് സൂര്യ അവതരിപ്പിക്കുന്ന അയ്യപ്പ പണിക്കരുടെ ‘ഞങ്ങള്‍ മറിയമാര്‍’ മെയ് 15ന് തിരുവനന്തപുരം, തൈക്കാട്, സൂര്യ-ഗണേശത്ത് വൈകുന്നേരം ഏഴുമണിക്ക് നടക്കും. അയ്യപ്പ പണിക്കരുടെ യേശുവിന്റെ കഥ എന്ന കവിതയുടെ നാടകീയ ആവിഷ്‌ക്കാരമാണ് രതീഷ് കൃഷ്ണ സംവിധാനം ചെയ്ത ‘ഞങ്ങള്‍ മറിയമാര്‍’. ഇതൊരു സര്‍ റിയലിസ്റ്റിക് നാടകമാണ്.

ക്രിസ്തുവിന്റെ കുരിശാരോഹണവും അതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുമാണ് 50 മിനിട്ടുള്ള ഈ നാടകത്തിന്റെ ഇതിവൃത്തം. 2011ല്‍ അയ്യപ്പ പണിക്കര്‍ പുരസ്‌കാരവും 2019 ല്‍ യൂണിവേഴ്‌സിറ്റി നാടകോത്സവത്തില്‍ പുരസ്‌കൃതവുമായ നാടകമാണിത്.

റോമിലെ കുരിശേറ്റങ്ങളും അതുമായി ബന്ധപ്പെട്ട് കലാപങ്ങളും ആധുനികതയില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നാണ് ഈ നാടകം പരിശോധിക്കുന്നത്. ഒരാശയത്തെ സ്ഥാപിക്കാന്‍ ഈ നാടകം ശ്രമിക്കുന്നില്ല. ഏതാണ് ശരി ഏതാണ് തെറ്റ് എന്ന് തീരുമാനിക്കാനുള്ള പൂര്‍ണ്ണ അവകാശം പ്രേക്ഷകര്‍ക്കാണ്. ആള്‍ക്കൂട്ട ശരികളെ ചോദ്യം ചെയ്യുന്നുകൂടിയുണ്ട് ഈ നാടകം.

ആഭ്യന്തരയുദ്ധം നടക്കുന്ന വേളയില്‍ സ്ത്രീകള്‍ക്കെന്താണ് ചെയ്യാനുള്ളത് എന്ന് ഈ നാടകം അന്വേഷിക്കുന്നുണ്ട്. യേശുവിന്റെ കഥ യെ അനുകല്‍പ്പനത്തിലൂടെ ഒരു സ്ത്രീപക്ഷവായന നടത്തുകയാണ് രതീഷ് കൃഷ്ണ. ആഭ്യന്തര കലാപങ്ങള്‍ക്കും അതിനെ തീവ്രമാക്കുന്ന ആചാരങ്ങള്‍ക്കുമിടയില്‍ മറിയമാര്‍ തങ്ങളുടെ ഇടം തേടുന്നു.

നിയതമായ അര്‍ത്ഥങ്ങളല്ല ഈ നാടകം മുന്നോട്ട് വെക്കുന്നത് പൈശാചികമായ സമകാലികതയുടെ നാടകീയ അനുഭൂതികളെയാണ്. മതവും രാഷ്ട്രീയവും നിയമവ്യവസ്ഥകളെയും നിശിതമായി പൊളിച്ചെഴുതുന്നുണ്ട് തിയേറ്റര്‍ ഓഫ് ക്രൂവാലിറ്റിയില്‍ ചിട്ടപ്പെടുത്തിയ ഈ നാടകം.

Share on

മറ്റുവാര്‍ത്തകള്‍