UPDATES

വായന/സംസ്കാരം

അഭയാര്‍ത്ഥി പ്രശ്‌നവും വംശീയ വിദ്യോഷവും അനുഭവിച്ച രാഷ്ട്രീയ ചിന്തക വീണ്ടും വായിക്കപ്പെടുന്നു

നാസി ഭരണത്തിന് കീഴില്‍ രഹസ്യ പോലീസ് പിന്‍തുടര്‍ന്നതിനെ തുടര്‍ന്ന് ഫ്രാന്‍സിലേയ്ക്ക് രക്ഷപ്പെട്ട ഹന്ന ആരന്ററ്റ് അഭയാര്‍ത്ഥി, ഭരണകൂടം, വംശീയത എന്നീവ വ്യക്തിപരമായി അനുഭവിക്കുകയായിരുന്നു.

                       

സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്യേണ്ടി വന്നിട്ടും രാഷ്ട്രീയപരമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നും അതിനാല്‍ അഭയാര്‍ത്ഥിയല്ലെന്നും വിശ്വസിച്ച രാഷ്ട്രീയ ചിന്തകയായിരുന്നു ഹന്ന ആരന്ററ്റ്. ഇപ്പോള്‍ ജെ. ബെന്‍സ്റ്റയിന്‍ എഴുതിയ Why Read Hannah Arendt Now എന്ന പുസ്തകത്തിലൂടെ ഹന്ന ആരന്ററ്റ് വീണ്ടും ചര്‍ച്ചയാവുകയാണ്. ഹന്നയുടെ ചിന്തകളുടെ പ്രമേയങ്ങളാണ് ഈ പുസ്തകത്തില്‍ ചര്‍ച്ച ചെയ്യുന്നത്. ആധിപത്യം, ഫാസിസം, വംശീയത, അഭയാര്‍ത്ഥി പ്രശ്‌നങ്ങള്‍, അവകാശം, സ്വാതന്ത്ര്യം എന്നിവയെല്ലാം പുനര്‍ചിന്തിക്കാന്‍ അവസരം ഒരുക്കുകയാണ് ഈ പുസ്തകം.

ഹന്ന ആരന്ററ്റിന് തന്റെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ വ്യക്തിപരമായ അനുഭവം കൂടിയായിരുന്നു. ജര്‍മ്മനിയിലെ ജൂത കുടുംബത്തില്‍ ജനിച്ച ഹന്ന ആരന്ററ്റ് ജൂത ആഭിമുഖ്യം പ്രകടിപ്പിച്ചിരുന്നില്ല. എന്നാല്‍ യൂറോപ്പില്‍ ശക്തിപ്പെട്ട ജൂതഭയവും, ജൂത വിരുദ്ധ വംശീയ വിദ്യോഷവും ഹന്നയെ ജൂതസ്വത്വത്തിലേയ്ക്ക് മടങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

നാസി ഭരണത്തിന് കീഴില്‍ രഹസ്യ പോലീസ് പിന്‍തുടര്‍ന്നതിനെ തുടര്‍ന്ന് ഫ്രാന്‍സിലേയ്ക്ക് രക്ഷപ്പെട്ട ഹന്ന ആരന്ററ്റ് അഭയാര്‍ത്ഥി, ഭരണകൂടം, വംശീയത എന്നീവ വ്യക്തിപരമായി അനുഭവിക്കുകയായിരുന്നു. എന്നാല്‍ ഈ അനുഭവങ്ങളെ സര്‍ഗാത്മകമായും രാഷ്ട്രീയപരമായും സമീപിച്ചുകൊണ്ടുള്ളതായിരുന്നു ഹന്ന ആരന്ററ്റ് നടത്തിയ നിരീക്ഷണങ്ങള്‍.

1975ല്‍ അന്തരിക്കുമ്പോള്‍ ഹന്ന ആരന്ററ്റ് അത്ര പ്രശസ്ഥയല്ലായിരുന്നു. എന്നാല്‍ അവരുടെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ ശക്തിയെ ഒരുകൂട്ടം ആളുകള്‍ എല്ലായിപ്പോഴും തിരിച്ചറിഞ്ഞിരുന്നു. ഈ തിരിച്ചറിവിന് പിന്‍തുടര്‍ച്ച നല്‍കുകയാണ് Why Read Hannah Arendt Now എന്ന പുസ്തകം. രാഷ്ട്രീയ മണ്ഡലത്തിന്റെ നവീകരണം എന്ന ആശയത്തെ വൈ റീഡ് ഹന്ന ആരന്ററ്റ് നൗ വിളിച്ചു പറയുകയാണ്.

അവയവദാനത്തിനായി വളര്‍ത്തി വലുതാക്കുന്ന ക്ലോണുകളുടെ വികാരങ്ങളെ കണ്ടെത്തുന്ന നോവല്‍

Share on

മറ്റുവാര്‍ത്തകള്‍