UPDATES

വായന/സംസ്കാരം

ലിപിയില്ലാത്ത കടപ്പുറം, മുതുവ ഭാഷകളിലെ കവിതകള്‍ സിലബസിലെടുത്ത് കാലിക്കറ്റ് സര്‍വ്വകലാശാല

ഡി അനില്‍കുമാറിന്റെ ചങ്കൊണ്ടോ പറക്കൊണ്ടൊ, അശോകന്‍ മറയൂരിന്റെ പച്ചവ്ട് എന്നീ കവിതകളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

                       

അച്ചടി ഭാഷയ്ക്ക് പുറത്ത് നിലകൊള്ളുന്ന കവിതകളെ ഉള്‍പ്പെടുത്തി കാലിക്കറ്റ് സര്‍വ്വകലാശാലയുടെ പുതിയ എം എ മലയാളം സിലബസ്. ഡി അനില്‍കുമാറിന്റെ ചങ്കൊണ്ടോ പറക്കൊണ്ടൊ, അശോകന്‍ മറയൂരിന്റെ പച്ചവ്ട് എന്നീ കവിതകളാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കടലോര ഭാഷയിലുള്ളതാണ് ഡി അനില്‍കുമാറിന്റെ കവിതകള്‍. മുതുവ ഭാഷയിലാണ് അശോകന്‍ മറയൂര്‍ കവിതകളെഴുതുന്നത്. അശോകന്‍ മറയൂരിന്റെ പച്ചവ്ട് എന്ന കവിതാ സമാഹാരം ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു. ലിപിയില്ലാതെ മലയാളത്തില്‍ എഴുതപ്പെട്ടിട്ടുള്ള കവിതകളാണ് ഇവ.

ഗവേഷവനായ അനില്‍കുമാര്‍ കടപ്പെറ പാസ എന്ന പേരില്‍ തുറകളിലെ വാക്കുകളെ ഉള്‍പ്പെടുത്തി നിഘണ്ടു തയ്യാറാക്കിയിരുന്നു. വിജില ചിറപ്പാടിന്റെ അടക്കവും ഒരുക്കവുമുള്ള ഒരു ഫെമിനിസ്റ്റ്, ശിവദാസ് പുറമേരിയുടെ ചോര്‍ന്നൊലിക്കുന്ന മുറി തുടങ്ങിയ കവിതകളും സിലബസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കടലോരഭാഷയിലും, ഗോത്രഭാഷയിലുമുള്ള കവിതകള്‍ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിലൂടെ ഇതുവരെ മുഖ്യധാരയില്‍ നിന്ന് പുറന്തള്ളപ്പെട്ട കവിതകള്‍ക്ക് പുറമെ ഭാഷയ്ക്കൂടി ലഭിച്ച അംഗീകാരമായി ഇതിനെ കാണുന്നുവെന്ന് ഡി അനില്‍കുമാര്‍ പറഞ്ഞു.

‘വിശക്കുന്ന ആരെയും ലക്ഷ്യം വെക്കു’ന്ന ദീപീന്ദർ ഗോയൽ; ഭക്ഷണത്തിന് മതം കാണാത്ത സൊമാറ്റോ സംരംഭകൻ

Share on

മറ്റുവാര്‍ത്തകള്‍