UPDATES

വായന/സംസ്കാരം

അരുന്ധതി റോയിക്ക് പൗരത്വം നല്‍കി ആദരിക്കാനുള്ള അപേക്ഷ കാനഡ നിരസിച്ചു

കാനഡ ബഹുമാനാര്‍ത്ഥം നല്‍കുന്ന പൗരത്വം നെല്‍സന്‍ മണ്ടേല, ദലൈലാമ, മലാല യൂസഫ്‌സായ് എന്നിവര്‍ക്കാണ് മുന്‍പ് നല്‍കിയിരുന്നത്.

                       

അരുന്ധതി റോയിക്ക് ബഹുമാനാര്‍ത്ഥം കനേഡിയന്‍ പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് നൂറ് കണക്കിന് ആളുകള്‍ ഒപ്പിട്ട് നല്‍കിയ നിവേദനം കനേഡിയന്‍ സര്‍ക്കാര്‍ നിരസിച്ചു. നിവേദനത്തിന് ഒറ്റവരി മറുപടിയായി പ്രധാനമന്ത്രിയുടെ പാര്‍ലമെന്ററി സെക്രട്ടറി പീറ്റര്‍ ഷിഫ്‌കെ എഴുതിയതിങ്ങനെയാണ് ‘ പൗരത്വം നല്‍കാനുള്ള തീരുമാനം സര്‍ക്കാരിന്റേതല്ല പാര്‍ലമെന്റിന്റേതാണ്.’

കാനഡ ബഹുമാനാര്‍ത്ഥം നല്‍കുന്ന പൗരത്വം നെല്‍സന്‍ മണ്ടേല, ദലൈലാമ, മലാല യൂസഫ്‌സായ് എന്നിവര്‍ക്കാണ് മുന്‍പ് നല്‍കിയിരുന്നത്. സ്വന്തം രാജ്യങ്ങളില്‍ മനുഷ്യാവകാശങ്ങള്‍ക്കും, ജനാധിപത്യത്തിനുംവേണ്ടി നിലകൊണ്ടതിനുള്ള ബഹുമതിയായാണ് കനേഡിയന്‍ പൗരത്വം നല്‍കിയിരുന്നത്.

അരുന്ധതി റോയ് ഇന്ത്യയിലെ ദരിദ്രരുടേയും, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടേയും അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുന്ന എഴുത്തുകാരിയാണ്. പുതിയ നോവലായ ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ് ഇന്ത്യന്‍ വര്‍ത്തമാന സാഹചര്യങ്ങളിലെ അരക്ഷിതാവസ്ഥകളുടെ അടയാളപ്പെടുത്തലാണ്.

പൊതു വിദ്യാലയങ്ങളില്‍ മലയാളം മീഡിയത്തില്‍ പഠനം; ഇപ്പോള്‍ പാരീസ് സര്‍വകലാശാലയില്‍നിന്ന് ഫെലോഷിപ്പോടെ പിഎച്ച്ഡി പ്രവേശനം

Share on

മറ്റുവാര്‍ത്തകള്‍