UPDATES

വായന/സംസ്കാരം

പട്ടാളക്കാരൻ കൊലപ്പെടുത്തിയ കറുത്തവർഗ്ഗക്കാരന്റെ കഥ; ഡൈലാന്‍ തോമസ് പുരസ്‌കാരം ഗയ് ഗുണരത്നേക്ക്

മാന്‍ ബുക്കര്‍ പ്രസ്സ് പട്ടികയില്‍ ഇടംനേടിയ വ്യക്തിയും, ജേര്‍ണലിസ്റ്റുമാണ് ഗയ് ഗുണരഗ്ന. ഒരു പട്ടാളക്കാരനാല്‍ കൊല്ലപ്പെട്ട നിഗ്രോയായ വ്യക്തിയുടെ കഥയാണ് ഈ നോവല്‍ പറയുന്നത്.

                       

യുകെയിലെ സ്വാന്‍സി ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ ഡൈലാന്‍ തോമസ് പുരസ്‌കാരം ഗയ് ഗുണരത്നേക്ക്. ഇന്‍ ഔര്‍ മാഡ് ആന്റ് ഫ്യൂരിയസ് സിറ്റി, അര്‍ജന്റ് ടൈം ആന്റ് കമ്പലിങ് എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ഡോക്യുമെന്ററി സിനിമ,സംവിധായകനും, മാന്‍ ബുക്കര്‍ പ്രസ്സ് പട്ടികയില്‍ ഇടംനേടിയ വ്യക്തിയും, ജേര്‍ണലിസ്റ്റുമാണ് ഗയ് ഗുണരത്നേ.

ഒരു പട്ടാളക്കാരനാല്‍ കൊല്ലപ്പെട്ട കറുത്തവർഗ്ഗക്കാരന്റെ കഥയാണ് ഈ നോവല്‍ പറയുന്നത്. സമകാലിക സാഹചര്യങ്ങളിലൂടെ മനുഷ്യജീവിത്തിന്റെ വ്യത്യസ്ഥ അടരുകള്‍ അടയാളപ്പെടുത്തുന്ന നോവലാണിതെന്നും, യാഥാര്‍ത്ഥ്യത്തേയും സങ്കല്‍പ്പത്തേയും ഇടകലര്‍ത്തി വ്യത്യസ്ഥമായ ചര്‍ച്ചകള്‍ക്ക് വഴിതെളിക്കാന്‍ ഈ നോവലിന് കഴിയുന്നുവെന്നും ജഡ്ജ്‌മെന്റ് പാനല്‍ ചെയര്‍മാന്‍ പ്രൊഫ. ഡായ് സ്മിത്ത് പറയുന്നു.

വെയ്ല്‍സ് കവിയായ ഡൈലാന്‍ തോമസിന്റെ സ്മരണക്കായാണ് ഈ പുരസ്‌ക്കാരം നല്‍കുന്നത്. 39 വയസിനുള്ളിലുള്ള മികച്ച ഇംഗ്ലീഷ് നോവലിസ്റ്റിന് നല്‍കുന്ന പുരസ്‌കാരമാണിത്. 2013ല്‍ ഇസ്ലാമിക് തീവ്ര വാദികള്‍ കൊല്ലപ്പെട്ടതും, ബ്രിട്ടീഷ് പട്ടാളക്കാരന്‍ കൊല്ലപ്പെട്ടതും ഈ നോവലിലേക്ക് ഗയ് ഗുണരത്നേയെ നയിച്ചു.  ഒരു വ്യക്തി എങ്ങനെ തീവ്ര ആശയങ്ങളുടെ ഭാഗമാകുന്നു എന്നാണ് ഈ നോവല്‍ ചര്‍ച്ച ചെയ്യുന്നതെന്നും. ഒരു വ്യക്തിയിലേക്ക് എത്തരത്തിലെല്ലാം അസ്വസ്ഥതകള്‍ കടന്നുവരുന്നുവെന്ന് നോവല്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്നും ഗയ് ഗുണരഗ്ന പറയുന്നു. സമകാലിക മനുഷ്യജീവിതത്തിന്റെ വ്യത്യസ്ഥ തലങ്ങളിലേക്ക് കടന്നുചെല്ലുന്ന ഈ നോവലിന് വന്‍ സ്വീകാര്യതയാണ് വായനക്കാരില്‍നിന്ന് ലഭിക്കുന്നത്.

കമല്‍ഹാസന്‍ തുറന്നുവിട്ട ഗോഡ്‌സെ ഭൂതം; ഗാന്ധി വധം ബിജെപിയെയും ആര്‍എസ്എസ്സിനെയും വീണ്ടും വേട്ടയാടുമ്പോള്‍

Share on

മറ്റുവാര്‍ത്തകള്‍