UPDATES

വായന/സംസ്കാരം

ദുര്‍മന്ത്രവാദം വളര്‍ത്തുന്നു: കത്തോലിക്കാ പുരോഹിതന്‍ ഹാരിപോട്ടർ പുസ്തകങ്ങൾ കൂട്ടിയിട്ട് കത്തിച്ചു

വൈദികന്റെ ഈ പ്രവർത്തിയെ നാസി ജർമ്മിനിയിൽ നടന്ന ചില സംഭവങ്ങളുമായി താരതമ്യപ്പെടുത്തിയും ചിലർ ആക്ഷേപിച്ചു.  

                       

ദുർമന്ത്രവാദത്തെയും ആഭിചാരപ്രക്രിയയെയും പ്രോത്സാഹിപ്പിക്കുമെന്ന് പറഞ്ഞ് പോളണ്ടിലെ ഒരു കത്തോലിക്കാ പുരോഹിതന്‍ പള്ളിപ്പറമ്പിൽ കൂട്ടിയിട്ട് കത്തിച്ച പുസ്തകങ്ങളും വസ്തുക്കളും കണ്ടവർ പലരും മൂക്കത്ത് വിരൽ വെച്ചുപോയി. ജെ.കെ. റൗളിങ്ങിന്റെ വളരെ പ്രശസ്തമായ ഹാരിപോട്ടർ സീരീസിലെ പുസ്തകങ്ങൾ മുതൽ ഓഷോയുടെ പുസ്തകങ്ങൾ വരെ ഈ വൈദികൻ എല്ലാവിധ ആചാര മര്യാദകളോടെയും കത്തിച്ചു. പള്ളിയിൽ നിന്ന് ഈ പുസ്തകങ്ങളും സാധനങ്ങളും ഒക്കെ കെട്ടിപൊതിഞ്ഞ് പുറത്തേക്ക് കൊണ്ടുവന്ന് പഴയ നിയമത്തിലെ ചില വചനങ്ങൾ ഉരുവിട്ടുകൊണ്ടാണ് ഇദ്ദേഹം കൂട്ടിയിട്ട് കത്തിച്ചത്. ദുർമന്ത്രവാദത്തിനെതിരെയുള്ള ഈ ‘ശുദ്ധീകരണം’ നടക്കുമ്പോൾ കുട്ടികൾ ഉൾപ്പടെയുള്ള ഒരു ചെറിയ കൂട്ടം സാക്ഷികളായിരുന്നു.

ഹാരിപോട്ടർ ഉൾപ്പടെയുള്ള പുസ്തകങ്ങൾ കത്തിക്കുന്ന ചിത്രം ഈ കത്തോലിക്കാ ഗ്രൂപ്പ് തന്നെ ഫേസ്‌ബുക്കിൽ പങ്കുവെച്ചു. ഇരുപത്തിരണ്ടായിരത്തിലധികം ഫോളോവേഴ്‌സുള്ള കത്തോലിക്കാ ഇവാഞ്ചലിക്കൽ ഫൗണ്ടേഷൻ SMS ഫ്രം ഹെവൻ എന്ന ഫേസ്‌ബുക്കിൽ പേജിലാണ് ചിത്രം ആദ്യം പോസ്റ്റ് ചെയ്യുന്നത്. ഇവർക്കൊക്കെ തലയ്ക്ക് വെളിവില്ലാതെയായോ എന്നാണ് ചിത്രം കണ്ട ഭൂരിഭാഗം പേരും പ്രതികരിച്ചത്. കാത്തോലിക് വൈദികന്റെ ഈ പ്രവർത്തിയെ നാസി ജർമ്മിനിയിൽ നടന്ന ചില സംഭവങ്ങളുമായി താരതമ്യപ്പെടുത്തിയും ചിലർ ആക്ഷേപിച്ചു.

എന്നാൽ ഹാരി പോട്ടർ പോലെയുള്ള പുസ്തകങ്ങൾ ദുർമൂർത്തികളുടെ ആരാധനയെ പ്രോത്സാഹിപ്പിക്കുമെന്നും കുട്ടികളെ വഴിതെറ്റിക്കുമെന്നുമുള്ള ധാരണയിൽ ഈ കാത്തോലിക് ഗ്രൂപ്പ് ഉറച്ചുനിന്നു. പുസ്തകത്തിന് ചില മാന്ത്രികശക്തികളുണ്ടെന്നും ആ ദുർമന്ത്രവാദം കൊണ്ടാണ് കുട്ടികളെല്ലാം ഈ പുസ്തകത്തിലേക്ക് ആകര്ഷിക്കപ്പെടുന്നതെന്നതുമായിരുന്നു ചിലരുടെ ഒക്കെ വിശ്വാസം. ഇതാദ്യമായല്ല ഹാരിപോട്ടർ സീരിസിനെതിരെ യാഥാസ്ഥിതിക മതവിശ്വാസികൾ രംഗത്തെത്തുന്നത്. കിഡ്സ് എഗൈൻസ്റ്റ്  സോർസറർസ് എന്ന റഷ്യൻ സർക്കാർ ഏജൻസികൾ നിർമിച്ച കാർട്ടൂൺ ചിത്രവും ലക്ഷ്യം വെച്ചത് ഹാരിപോട്ടർ സീരിസിനെ ആയിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍