UPDATES

വായന/സംസ്കാരം

ഹെമിംഗ്‌വേ മരിച്ച് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മകന്‍ കണ്ടെത്തിയ ഓര്‍മ്മക്കുറിപ്പുകള്‍

പട്ടിണി കഠിനമാകുമ്പോള്‍ താന്‍ പാരീസ് ലക്സ്സന്‍ംബര്‍ഗ്ഗ് മ്യൂസിയത്തില്‍ കാണപ്പെട്ട പോള്‍ സെസാന്റെ പെയിന്റിംഗുകള്‍ കൂടുതല്‍ സമയമെടുത്ത് കണ്ട് മനസിലാക്കിയിരുന്നുവെന്ന് അദ്ദേഹമെഴുതുന്നു.

                       

തന്റെ ഹൃദയക്കുറിപ്പുകളെന്ന് ഹെമിംഗ്‌വേ വിശേഷിപ്പിച്ചിരുന്ന ഓര്‍മ്മയെഴുത്തുകളെ അമേരിക്കയിലെ ആരോ ബുക്‌സ് പ്രസിദ്ധീകരിച്ചത് ദി മൂവബിള്‍ ഫെസ്റ്റ് -A Moveable Feast -എന്ന പേരിലായിരുന്നു. ഹെമിംഗ്‌വേ ഈ കുറിപ്പുകളെ പാരീസ് സ്‌കെച്ചുകള്‍ എന്നായിരുന്നു വിളിച്ചിരുന്നത്.

1961ല്‍ ഹെമിംഗ്‌വേ മരിച്ചശേഷം 1964ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. ആത്മകഥാപരമായി രചിച്ചിട്ടുള്ള ഈ ഗ്രന്ഥത്തില്‍ ഹെമിംഗ്‌വേ ആദ്യ ഭാര്യ ഹാഡ്‌ലിയുമായുള്ള ഊഷ്മള ബന്ധത്തെ കുറിച്ചും, ഫ്രഞ്ച് എഴുത്തുകാരുമായുള്ള ആഴത്തിലുള്ള സൗഹൃദത്തെ കുറിച്ചും എഴുതുന്നു. ഹെമിംഗ്‌വേ ചില വ്യക്തികളുമായി പാരീസില്‍ പുലര്‍ത്തിയ സൗഹൃദത്തിന്റെ സത്യസന്ധമായ വിവരണങ്ങള്‍ പുസ്തകത്തിന്റെ ചാരുത വര്‍ദ്ധിപ്പിക്കുന്നു.

പാരീസില്‍ പണമില്ലാതെ അലഞ്ഞപ്പോള്‍ വിശപ്പിനെക്കുറിച്ചെഴുതിയ ലേഖനങ്ങളടക്കം ഈ പുസ്തകത്തിലുണ്ട്. പട്ടിണി കഠിനമാകുമ്പോള്‍ താന്‍ പാരീസ് ലക്സ്സന്‍ംബര്‍ഗ്ഗ് മ്യൂസിയത്തില്‍ കാണപ്പെട്ട പോള്‍ സെസാന്റെ പെയിന്റിംഗുകള്‍ കൂടുതല്‍ സമയമെടുത്ത് കണ്ട് മനസിലാക്കിയിരുന്നുവെന്ന് അദ്ദേഹമെഴുതുന്നു.

1954ല്‍ നൊബേല്‍ സമ്മാനം ലഭിച്ചതിനുശേഷം പാരീസിലെ റിറ്റ്സ്സ് ഹോട്ടലിലായിരുന്നു ഹെമിംഗ്‌വേ താമസിച്ചിരുന്നത്. പിന്നീട് അദ്ദേഹവും നാലാം ഭാര്യയായ മേരിയും ക്യൂബയിലേക്ക് പോയപ്പോള്‍, ഹോട്ടലിന്റെ സ്‌റ്റോറൂമില്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍കൂടി കൊണ്ടുപോവാന്‍ ഹോട്ടലുകാര്‍ ആവശ്യപ്പെട്ടു എന്നാണ് കഥ. ഈ പെട്ടികളിലായിരുന്നു ദി മൂവബിള്‍ ഫെസ്‌ററിന്റെ കോപ്പിയും The Sun Also Rises എന്ന നോവലിന്റെ കൈയ്യെഴുത്ത് പ്രതിയും ഉണ്ടായിരുന്നത്. പിന്നീട് ഹെമിംഗ്‌വേയുടെ മരണശേഷം മകന്‍ പാട്രിക് ഹെമിംഗ്‌വേയാണ് ഈ കുറിപ്പുകള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചത്. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് ഇപ്പോള്‍ A Moveable Feast Restord Edition പ്രസിദ്ധീകരച്ചിരിക്കുകയാണ്.

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ കറുത്ത വര്‍ഗ്ഗക്കാരിയായ ആദ്യ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

Share on

മറ്റുവാര്‍ത്തകള്‍