ആട്ട ഗലാട്ട ബംഗളൂര്‍ ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പുരസ്‌കാരത്തിനായി പരിഗണിക്കുന്ന പുസ്തകങ്ങളില്‍ ഉണ്ണി ആറിന്റെ കഥകളും പോള്‍ ചിറക്കരോടിന്റെ നോവലും. ഉണ്ണി ആര്‍ കഥകളുടെ ഇംഗ്ലീഷ് പരിഭാഷയായ ‘വണ്‍ ഹെല്‍ ഓഫ് എ ലവര്‍’ , പോള്‍ ചിറക്കരോടിന്റെ ‘പുലയത്തറ’ എന്ന നോവലുമാണ് ഫിക്ഷന്‍ വിഭാഗത്തില്‍ ഷോട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്.
ഒരു ഭയങ്കര കാമുകന്‍, ലീല, വാങ്ക് തുടങ്ങി പത്തൊമ്പത് ഉണ്ണി ആര്‍ കഥകളുടെ പരിഭാഷയാണ് വണ്‍ ഹെല്‍ ഓഫ് എ ലവര്‍. ജെ ദേവികയാണ് പരിഭാഷ നിര്‍വഹിച്ചിരിക്കുന്നത്. വെസ്റ്റ് ലാന്‍ഡ് പബ്ലിക്കേഷനാണ് പ്രസാധകര്‍. 1962ല്‍ ദലിത് പശ്ചാത്തലത്തില്‍ പോള്‍ ചിറക്കരോട് എഴുതിയ പുലയത്തറ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ നിര്‍വഹിച്ചത് കാതറിന്‍ തങ്കമ്മയാണ്. മിനി കൃഷ്ണന്‍ എഡിറ്റ് ചെയ്ത പുസ്തകത്തിന്റെ പ്രസാധകര്‍ ഒക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ് ആണ്.
എ റെസ്പക്ടബിള്‍ വുമണ്‍(ഈസ്റ്ററിന്‍ കീര്‍), ബുഹാരി(അനുകൃതി ഉപാധ്യായ), ബ്ലൂ ഈസ് ലൈക്ക് ബ്ലൂ: സ്റ്റോറീസ് (വിനോദ് കുമാര്‍ ശുക്ല), ക്ലോണ്‍ (പ്രിയ സരുക്കായ് ഛബ്രിയ), ഹീറ്റ് (പൂമണി), ഇന്ദിരാ ബായ്: ദ ട്രയംഫ് ഓഫ് ട്രൂത്ത് ആന്‍ഡ് വിര്‍ച്യൂ(ഗുല്‍വാഡി വെങ്കിട്ടറാവു), ലുക്കിംഗ് ഫോര്‍ മിസ് സര്‍ഗം: സ്‌റ്റോറീസ് ഓഫ് മ്യൂസിക് ആന്‍ഡ് മിസ് അഡ്വഞ്ചര്‍ (ശുഭ മുദ്ഗല്‍), ദി ബ്ലൂ ലോട്ടസ്: മിത്ത്‌സ് ആന്‍ഡ് ഫോക്ടെയ്ല്‍സ് ഓഫ് ഇന്ത്യ(മീന അറോറ നായക്), ദി ഫോറസ്റ്റ് ഓഫ് എന്‍ചാന്റ്‌മെന്റ്‌സ്(ചിത്ര ബാനര്‍ജി ദിവാകരുണി), ദി റേഡിയന്‍സ് ഓഫ് എ തൗസന്‍ഡ് സണ്‍സ്(മന്റീത് സോധി സോമേശ്വര്‍), ദി സെന്റ് ഓഫ് ഗോഡ്(സൈകത് മജുംദാര്‍) എന്നിവയാണ് പട്ടികയിലുള്ള മറ്റ് പുസ്തകങ്ങള്‍.