UPDATES

വായിച്ചോ‌

ഗാന്ധി വധത്തില്‍ പ്രതിയായിരുന്ന സവര്‍ക്കറിന്റെ ജയില്‍ മുറിയില്‍ പ്രധാനമന്ത്രി മോദി/ വീഡിയോ

മോദിയുടെ ജയില്‍ സന്ദര്‍ശനം സംബന്ധിച്ച വീഡിയോ ഓള്‍ ഇന്ത്യ റേഡിയോയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

                       

ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് ഔദ്യോഗിക സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സെല്ലുലാര്‍ ജയില്‍ സന്ദര്‍ശനം വിവാദമാകുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികളെ നാടുകടത്തി തടവില്‍ പാര്‍പ്പിച്ചിരുന്ന സെല്ലുലാര്‍ ജയിലിലെ സവര്‍ക്കറുടെ ജയില്‍ മുറി പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും ആദരവ് അര്‍പ്പിക്കുകയും ചെയ്താണ് വിമര്‍ശനത്തിനിടയാക്കിയിരിക്കുന്നത്.

മഹാത്മ ഗാന്ധിയുടെ കൊലപാതകത്തിന് അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു പിന്നീട് വിട്ടയ്ക്കുകയും ചെയ്ത ഹിന്ദു നേതാവ് വി ഡി സവര്‍ക്കര്‍ക്ക് മോദി ആദരവ് അര്‍പ്പിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് കാരണമായത്. മോദിയുടെ ജയില്‍ സന്ദര്‍ശനം സംബന്ധിച്ച വീഡിയോ ഓള്‍ ഇന്ത്യ റേഡിയോയാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ആന്‍ഡമാനില്‍ ‘മുണ്ടുടുത്ത മോദി’: പുതിയ പോസ് വൈറലായി

ഞായറാഴ്ചയാണ് ജയിലില്‍ മോദി സന്ദര്‍ശനം നടത്തിയത്. ആന്‍ഡമാന്‍ നിക്കോബാര്‍ ഔദ്യോഗിക സന്ദര്‍നം കൂടാതെ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനും പൊതുപരിപാടികള്‍ക്കും മോദി പങ്കുഎടുക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ട പരിപാടി 2004ല്‍ ആഞ്ഞടിച്ച സുനാമിയുടെ ഓര്‍മ്മയ്ക്കായി നിര്‍മ്മിച്ച സുനാമി സ്മാരകം സന്ദര്‍ശനമായിരുന്നു.

കൂടുതല്‍ വായനയ്ക്ക്- http://zeenews.india.com/india/pm-narendra-modi-renames-three-islands-of-andaman-nicobar-visits-cellular-jail-2166889.html


സവര്‍ക്കറുടെ ജയില്‍ മുറി സന്ദര്‍ശിക്കുന്ന മോദിയുടെ വീഡിയോ കാണാം..

.

അജ്ഞാതരായ പോരാളികള്‍ക്ക് കാതോര്‍ത്ത് 2019

വനിതാ മതില്‍: പ്രതീക്ഷിക്കുന്നത് 30 ലക്ഷം പേരെ, അവസാനവട്ട ഒരുക്കങ്ങള്‍ തകൃതി- അറിയേണ്ടതെല്ലാം

Share on

മറ്റുവാര്‍ത്തകള്‍