UPDATES

വായിച്ചോ‌

മറീന ബീച്ചില്‍ 1.5 കോടി ആളുകള്‍ പങ്കെടുത്ത ലോകം കണ്ട ഏറ്റവും വലിയ വിലാപയാത്രക്ക് 50 വര്‍ഷം

തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ അണ്ണാദുരൈ 1969 ഫെബ്രുവരി മൂന്നിനായിരുന്നു അന്തരിച്ചത്.

                       

ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇന്നും നിലനില്‍ക്കുന്ന ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത വിലാപയാത്രക്ക് 50 വര്‍ഷം. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ സ്ഥാപകനുമായ അണ്ണാദുരൈയുടെ മറീന ബീച്ചിലേക്കുള്ള അന്ത്യയാത്രയില്‍ പങ്കെടുത്തത് 1.5 കോടി പേരായിരുന്നു. 1969 ഫെബ്രുവരി മൂന്നിനായിരുന്നു അണ്ണാദുരൈ അന്തരിച്ചത്.

ഫെബ്രുവരി നാലിനായിരുന്നു സംസ്‌കാര ചടങ്ങുകള്‍. അണ്ണാദുരൈയുടെ മരണവാര്‍ത്തയറിഞ്ഞു എഴുപതോളം പേര്‍ ആത്മഹത്യ ചെയ്യുകയും സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി ട്രെയിനിന്റെ മുകളില്‍ കയറി യാത്ര ചെയ്ത 20 പേര്‍ മരണമടയുകയും ചെയ്തിരുന്നു. ചിദംബരത്ത് കോളിറോണ്‍ പാലത്തില്‍ തട്ടിയായിരുന്നു അവരുടെ മരണം.

ഏറ്റവും വലിയ വിലാപ യാത്രകളില്‍ രണ്ടാമത്ത് വരുന്നത് അമേരിക്കന്‍ പ്രസിഡന്റായിരുന്നു എബ്രാഹാം ലിങ്കണിന്റേതാണ്. 70 ലക്ഷം പേരായിരുന്നു എബ്രഹാം ലിങ്കന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. 1865 ഏപ്രില്‍ 15നായിരുന്നു എബ്രാഹാം ലിങ്കണ്‍ കൊല്ലപ്പെടുന്നത്. ഏറ്റവും വലിയ വിലാപ യാത്രകളില്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെയും (40 ലക്ഷം), വിക്ടര്‍ ഹ്യൂഗോയുടെയും (30 ലക്ഷം) സംസ്‌കാര ചടങ്ങുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

വിശദമായ വായനയ്ക്ക് മനോരമ ഓണ്‍ലൈന്‍ ന്യൂസിന്റെ ലിങ്ക് – https://www.manoramaonline.com/news/latest-news/2019/02/05/annadurai-death-anniversary-and-related-record.html

Share on

മറ്റുവാര്‍ത്തകള്‍