UPDATES

വായിച്ചോ‌

ആര്യന്‍ പാഷ: ബോഡിബില്‍ഡിംഗ് മത്സരത്തില്‍ മുന്‍നിരയിലെത്തുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

1991-ല്‍ ജനിച്ച നൈല (ആര്യന്റെ ആദ്യ പേര്) ചെറുപ്പത്തില്‍ താന്‍ ഒരു പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല.

                       

ബുധനാഴ്ച ആര്യന്‍ പാഷയുടെ 27-ാം പിറന്നാള്‍ ആയിരുന്നു. എന്നാല്‍ അന്നത്തെ അഘോഷത്തിന് പിറന്നാള്‍ മാത്രമായിരുന്നില്ല കാരണം. ഡിസംബര്‍ ഒന്നിന് ബോഡിബില്‍ഡിംഗ് മത്സരത്തില്‍ ആര്യന്‍ പാഷയ്ക്കായിരുന്നു രണ്ടാം സ്ഥാനം. അതിന്റെ പ്രത്യേകത ബോഡിബില്‍ഡിംഗില്‍ മത്സരങ്ങളില്‍ മുന്‍നിര സ്ഥാനങ്ങളില്‍ എത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡറാണ് ആര്യന്‍ എന്നതാണ്.

മേജര്‍ ഇന്റര്‍നാഷണല്‍ ബോഡിബില്‍ഡിംഗ് കോംപാറ്റീഷനിലേക്കുള്ള പുരുഷന്മാരുടെ ഫിസിക് (ഷോര്‍ട്ട്) കാറ്റഗറി ഓഫ് മസില്‍മാനിയ ഇന്ത്യയുടെ പ്രദേശിക മത്സരത്തിലാണ് ആര്യന്‍ ഈ നേട്ടം കരസ്ഥമാക്കിയത്. ആര്യന്റെ ആദ്യത്തെ ബോഡിബില്‍ഡിംഗ് മത്സരമായിരുന്നു ഇത്. ബോഡിബില്‍ഡിംഗ് രംഗത്തേക്ക് ആര്യന്‍ എത്തിയിട്ട് കുറച്ച് നാളുകളെയായിട്ടുള്ളൂ.

സ്‌കൂള്‍ കാലം തൊട്ടെ ആര്യന്‍ ഫിറ്റ്‌നസില്‍ വലിയ ശ്രദ്ധാലുവായിരുന്നു. സ്‌കേറ്റിംഗില്‍ നാഷണല്‍ ലെവല്‍ ചാമ്പ്യനായിരുന്നു. 19-ാം വയസ്സില്‍ സര്‍ജറിയിലൂടെ പുരുഷനായ ആര്യന്‍ കുറച്ച് നാളുകള്‍ ഫിറ്റ്‌നസില്‍ ഒന്നും ശ്രദ്ധിച്ചിരുന്നില്ല. 2014-ല്‍ മുംബൈയില്‍ നിന്നാണ് ആര്യന്‍ ബോഡിബില്‍ഡിംഗില്‍ ട്രയിനിംഗ് തുടങ്ങിയത്.

1991-ല്‍ ജനിച്ച നൈല (ആര്യന്റെ ആദ്യ പേര്) ചെറുപ്പത്തില്‍ താന്‍ ഒരു പെണ്‍കുട്ടിയാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. സ്‌ക്കൂളില്‍ പോകുന്നത് പോലും ആണ്‍കുട്ടികളുടെ യൂണിഫോം ഇട്ടായിരുന്നു. കുടുംബത്തിനും അതിന് എതിര്‍പ്പില്ലായിരുന്നു. പെണ്‍കുട്ടികളുടെ വേഷം ധരിക്കാന്‍ അവര്‍ ഒരിക്കലും നിര്‍ബന്ധിച്ചിരുന്നുമില്ല.

16-ാംവയസ്സിലാണ് സര്‍ജറിയിലൂടെ പുരുഷനാവാന്‍ നൈല തീരുമാനിച്ചത്. നൈലയുടെ തീരുമാനം കുടുംബവും അംഗീകരിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ ട്രാന്‍സ്‌ജെന്‍ഡറാണെന്ന് ആര്യനായി മാറിയ നൈല പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തു. എല്‍ജിബിറ്റിക്യൂ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനയിലെ അംഗവുമാണ് ആര്യന്‍.

കൂടുതല്‍ വായനയ്ക്ക് – https://scroll.in/article/904632/meet-aryan-pasha-indias-first-transgender-male-bodybuilding-champ

ഗിസ പിരമിഡിന് മുകളില്‍ കയറി നഗ്ന ഫോട്ടോ എടുത്ത ദമ്പതികള്‍ക്കെതിരെ ഈജിപ്ത് അധികൃതര്‍/ വീഡിയോ

കണ്ണൂരില്‍ ആദ്യ വിമാനം ഇറക്കിയത് അച്ഛന്‍; ഇന്ന് ആദ്യ യാത്രവിമാനം ഇറക്കുന്നത് മകന്‍

 

Share on

മറ്റുവാര്‍ത്തകള്‍