UPDATES

വായിച്ചോ‌

എന്റെ മകന്‍ ഒസാമ നല്ല കുട്ടിയായിരുന്നു, അവനൊരു ഭീകരനായത് ഇങ്ങനെയാണ്: ബിന്‍ ലാദന്റെ അമ്മ പറയുന്നു

അന്തര്‍മുഖനും നാണംകുണുങ്ങിയുമായ ലാദന്‍ ലോകത്തെ വിറപ്പിക്കുന്ന ഭീകര നേതാവായത് എങ്ങനെ എന്നാണ് അവര്‍ പറയുന്നത്.

                       

തന്റെ മകന്‍ ലോകമറിയുന്ന കുപ്രസിദ്ധ ഭീകരനും അല്‍ ക്വേയ്ദ ഒസാമ ബിന്‍ ലാദനായി മാറിയതെങ്ങനെ എന്നാണ് ലാദന്റെ മാതാവ് ആലിയ ഗാനെം, ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറയുന്നത്. അന്തര്‍മുഖനും നാണംകുണുങ്ങിയുമായ ലാദന്‍ ലോകത്തെ വിറപ്പിക്കുന്ന ഭീകര നേതാവായത് എങ്ങനെ എന്നാണ് അവര്‍ പറയുന്നത്. തന്റെ മകന്‍ ഭീകരപ്രവര്‍ത്തനത്തിലേയ്ക്ക് നീങ്ങുകയും തുടര്‍ന്ന് കൊല്ലപ്പെടുകയുമെല്ലാം ചെയ്തതിന്റെ വേദന അവര്‍ ഗാര്‍ഡിയനുമായി പങ്കുവച്ചു.

ജിദ്ദയിലെ കിംഗ് അബ്ദുള്‍ അസീസ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥിയായിരിക്കെ ഏതാണ്ട് 20 വയസൊക്കെ പ്രായമുള്ളപ്പോളാണ് ലാദന്‍ ഭീകരപ്രവര്‍ത്തനത്തിലേയ്ക്ക് ആകൃഷ്ടനാകുന്നതെന്ന് ആലിയ ഗാനെ പറയുന്നു. മുസ്ലീം ബ്രദര്‍ഹുഡ് അംഗമായ അബ്ദുള്ള അസം എന്നയാളെ യൂണിവേഴ്‌സിറ്റിയില്‍ വച്ചാണ് ലാദന്‍ പരിചയപ്പെടുന്നത്. ആത്മീയ ഉപദേഷ്ടാവ് എന്ന മറയിലാണ് ലാദനെ ഇയാള്‍ ആദ്യം ആകര്‍ഷിച്ചത്. ഇത്തരത്തില്‍ മസ്തിഷ്‌ക പ്രക്ഷാളനം ചെയ്യപ്പെടുന്നതിന് മുമ്പ് വരെ ലാദന്‍ വളരെ നല്ല കുട്ടിയായിരുന്നുവെന്ന് അമ്മ ഓര്‍ക്കുന്നു. അവരുമായി അടുപ്പം വേണ്ടെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അവന്‍ എന്നെ വിഷമിപ്പിക്കേണ്ടെന്ന് കരുതി അവരെ കാണുന്ന കാര്യമൊന്നും പിന്നീട് എന്നോട് പറയുമായിരുന്നില്ല – ആലിയ ഓര്‍ക്കുന്നു.

അതേസമയം അഫ്ഗാനിസ്താനിലെ പാന്‍ ഇസ്ലാം തീവ്രവാദ സംഘടനകളെ അമര്‍ച്ച ചെയ്യാനായി സോവിയറ്റ് സൈന്യം എത്തുകയും ആഭ്യന്തര യുദ്ധം തുടങ്ങുകയും ചെയ്തതോടെ യുഎസ് പിന്തുണയുണ്ടായിരുന്ന അഫ്ഗാന്‍ തീവ്രവാദികള്‍ക്കൊപ്പം സോവിയറ്റ് സൈന്യത്തിനെതിരെ പോരാടാന്‍ ലാദന്‍ അവിടേക്ക് പോയി. 90കളുടെ ആദ്യമാണിത്. ആ സമയത്ത് ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ബിന്‍ ലാദനെക്കുറിച്ച് അഭിമാനമാണ് ഉണ്ടായിരുന്നതെന്ന് സഹോദരന്‍ ഹസന്‍ ഓര്‍ക്കുന്നു. അക്കാലത്ത് എല്ലാവര്‍ക്കും ലാദനെ പറ്റി അഭിമാനമായിരുന്നു. സൗദി ഗവണ്‍മെന്റ് ആദരപൂര്‍വമാണ് ലാദനെ പരിഗണിച്ചത്. പിന്നീട് ഒബാമയുടെ രീതികള്‍ മാറിയെന്നും ഹസന്‍ അഭിപ്രായപ്പെട്ടു.

അതേസമയം അമ്മയ്ക്ക് ഒസാമയുടെ ഭീകര മുഖം അറിയില്ലെന്ന് അര്‍ദ്ധ സഹാദരന്മാര്‍ പറയുന്നു. ഒബാമ കുടുംബത്തിന് അപമാനവും അധിക്ഷേപങ്ങളും നല്‍കിയ ആളാണ്. ഒസാമയുടെ പ്രവര്‍ത്തനങ്ങള്‍ മൂലം ഞങ്ങളുടെ കുടുംബം ഒരുപാട് അനുഭവിച്ചു. കുടുംബം സൗദിക്ക് പുറമെ സിറിയയിലും ലെബനനിലും ഈജിപ്റ്റിലുമായി പടര്‍ന്നുകിടക്കുകയായിരുന്നു. എന്നാല്‍ എല്ലാവരും പിന്നീട് സൗദിയിലെത്തി. സൗദി ഗവണ്‍മെന്റ് ഒരുപാട് ദ്രോഹിച്ചു. ചോദ്യം ചെയ്ത് പീഡിപ്പിച്ചു. യാത്രാവിലക്കേര്‍പ്പെടുത്തി രാജ്യം വിട്ടുപോകുന്നത് തടഞ്ഞു – അര്‍ദ്ധസഹോദരന്മാരിലൊരാള്‍ ഓര്‍ക്കുന്നു.

വായനയ്ക്ക്‌: https://goo.gl/Tvj9E7

(ഫോട്ടോ -ഗാര്‍ഡിയന്‍, PHOTO COURTESY – The Guardian)

ബിന്‍ ലാദന്റെ മകന്റെ ഭാര്യ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച മുഹമ്മദ് ആറ്റയുടെ മകള്‍

Share on

മറ്റുവാര്‍ത്തകള്‍