UPDATES

വായിച്ചോ‌

ബിജെപിക്ക് ട്വിറ്ററില്‍ താല്‍പര്യം കുറയുന്നു? നമോ ആപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനം

നേതാക്കളെല്ലാം ട്വിറ്ററില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കാരണം മോദിയുടെ ആപ്പിന് ശ്രദ്ധ കുറയുന്നു എന്ന വിലയിരുത്തലിലാണ് ട്വിറ്ററില്‍ നിന്ന് ബിജെപി പിന്‍വാങ്ങുന്നത്. മാത്രമല്ല ബിജെപിക്കും സംഘപരിവാറിനും പഴയ പോലെ ട്വിറ്ററില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നില്ല.

                       

നമോ ആപ്പിനെ രാജ്യത്തെ ഏറ്റവും വലിയ ആശയവിനിമയ ഉപാധിയാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ദ പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവിധ പ്രദേശങ്ങളിലെ ബിജെപി നേതാക്കള്‍ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പരിഗണിച്ചുവരുകയാണ്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് ബിജെപി ട്വിറ്ററിനേയും ഫേസ്ബുക്കിനേയും വിപുലമായി ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ നേതാക്കളെല്ലാം ട്വിറ്ററില്‍ കേന്ദ്രീകരിച്ചിരിക്കുന്നത് കാരണം മോദിയുടെ ആപ്പിന് ശ്രദ്ധ കുറയുന്നു എന്ന വിലയിരുത്തലിലാണ് ട്വിറ്ററില്‍ നിന്ന് ബിജെപി പിന്‍വാങ്ങുന്നത്.

മാത്രമല്ല ബിജെപിക്കും സംഘപരിവാറിനും പഴയ പോലെ ട്വിറ്ററില്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുന്നില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ട്വിറ്ററില്‍ കൂടുതല്‍ സജീവമായി ഇടപെടുന്നുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗങ്ങളില്‍ നമോ ആപ്പ് ഉപയോഗിക്കാന്‍ മോദി, ബിജെപി എംപിമാരോട് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/FEMLmn 

Share on

മറ്റുവാര്‍ത്തകള്‍