UPDATES

വായിച്ചോ‌

അതെന്റെ ബുഗാറ്റി വെയ്റോണ്‍ അല്ല: ഷാരൂഖ് ഖാന്‍

ഇന്‍സ്റ്റാഗ്രാമിലെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് ഷാരൂഖ് ഇക്കാര്യം വ്യക്തമാക്കിയത്. ആഡംബര വാഹനവിപണിയിലേയും ഓട്ടോമൊബൈല്‍ ലോകത്തേയും താരമാണ് ബുഗാറ്റി വെയ്‌റോണ്‍.

                       

ലോകത്തെ ഏറ്റവും വേഗതയേറിയ കാറായ ബുഗാറ്റി വെയ്‌റോണ്‍ ഷാരൂഖ് ഖാന്റെ പക്കലുണ്ടെന്ന പ്രചാരണം ശക്തമായിരുന്നു. മുംബൈ നഗരത്തില്‍ ചീറിപ്പായുന്ന ഒരു ബുഗാറ്റി വെയ്‌റോണ്‍ എസ്ആര്‍കെയുടെ സ്വന്തമാണ് എന്നായിരുന്നു ജനസംസാരം. എന്നാല്‍ ഇത് വെറുതെയാണെന്ന് ഷാരൂഖ് തന്നെ വ്യക്തമാക്കി. ഇന്‍സ്റ്റാഗ്രാമിലെ ചോദ്യങ്ങളോട് പ്രതികരിക്കവേയാണ് തനിക്ക് ബുഗാറ്റി വെയ്‌റോണില്ലെന്ന് ഷാരൂഖ് വ്യക്തമാക്കിയത്. ആഡംബര വാഹനവിപണിയിലേയും ഓട്ടോമൊബൈല്‍ ലോകത്തേയും താരമാണ് ബുഗാറ്റി വെയ്‌റോണ്‍. ബുഗാറ്റിയുടെ പരമാവധി വേഗത 431.072 കിലോമീറ്ററാണ്. കാര്‍ബണ്‍ ഫൈബര്‍ മോണോകോക്ക് ബോഡിയും അലുമിനിയം ഫ്രെയിമും.

ഫോക്‌സ് വാഗണ്‍ ഗ്രൂപ്പിന്റെ ഭാഗമാണ് ബുഗാറ്റി. കമ്പനി നിര്‍മ്മിച്ച വെയ്‌റോണ്‍ മോഡലുകളിലെല്ലാം വന്‍ നഷ്ടമാണുണ്ടായത്. 2005 മുതല്‍ 2015 വരെയാണ് ഇത് നിര്‍മ്മിച്ചത്. വിപണിയിലിറക്കിയത് വെറും 450 എണ്ണം. 2015ലെ ജെനീവ മോട്ടോര്‍ ഷോയിലാണ് ഏറ്റവുമൊടുവില്‍ വെയ്‌റോണ്‍ മോഡലിറക്കിയത്. മിഡില്‍ ഈസ്റ്റിലുള്ളയാളാണ് ഈ കാര്‍ വാങ്ങിയത്. 16 കോടി മുതലുള്ള ബുഗാറ്റി വെയ്‌റോണുകള്‍ 2010ല്‍ ഇന്ത്യയില്‍ പുറത്തിറക്കിയിരുന്നു.

വായനയ്ക്ക്: https://goo.gl/fLW273

Share on

മറ്റുവാര്‍ത്തകള്‍