UPDATES

വായിച്ചോ‌

പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന് പറഞ്ഞ മുഖ്യന് സുരക്ഷയൊരുക്കാന്‍ 350 പോലീസുകാര്‍

ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് പോലീസ് ഒരു പരാതി അന്വേഷിച്ചില്ലെന്ന വാര്‍ത്ത പുറത്തു വരുന്നത്.

                       

കെവിന്റെ മരണത്തോടെ ഏറെ വിവാദമായ മുഖ്യമന്ത്രിയുടെ കോട്ടയം യാത്രയില്‍ അകമ്പടിയായി ജോലിയ്ക്കുണ്ടായിരുന്നത് 350 പോലീസുകാര്‍. ശനിയും ഞായറുമായി രണ്ടു ഷിഫ്റ്റുകളിലായാണ് ഇത്. ഡിവൈഎസ്പിമാര്‍ മുതല്‍ വനിതാ പോലീസുകാര്‍ വരെയുള്ള 320 ലോക്കല്‍ പോലീസുകാരും ഇരുപതിലേറെ പേരടങ്ങിയ സ്‌പെഷല്‍ ബ്രാഞ്ച് പട. സ്ഥിരമായി ഒപ്പം സഞ്ചരിക്കുന്ന ഗണ്‍മാന്‍, പൈലറ്റ്, എസ്‌കോര്‍ട്ട്, കമാന്‍ഡോകള്‍ എന്നിവരുടെ 17 അംഗ സംഘം വേറെയും ഇവിടെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. പൈലറ്റും എസ്‌കോര്‍ട്ടും വേണ്ടെന്ന് പറഞ്ഞ ഒരു മുഖ്യമന്ത്രിയ്ക്കാണ് ഇത്രയധികം പോലീസുകാരെ ഉപയോഗിച്ച് സുരക്ഷയൊരുക്കുന്നത്.

ഈയൊരു സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേര് പറഞ്ഞ് പോലീസ് ഒരു പരാതി അന്വേഷിച്ചില്ലെന്ന വാര്‍ത്ത പുറത്തു വരുന്നത്. പരാതി ലഭിച്ചപ്പോള്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നെങ്കില്‍ കെവിന്റെ മരണം സംഭവിക്കില്ലായിരുന്നുവെന്നാണ് നിരീക്ഷണം. ഗാന്ധിനഗറില്‍ എന്നല്ല, മുഖ്യമന്ത്രി സന്ദര്‍ശിക്കുന്ന ഏതൊരു ജില്ലയിലെയും ഏതു സ്‌റ്റേഷനിലും പരാതിയുമായി ചെന്നാല്‍ അന്വേഷിക്കാന്‍ ആളില്ലാത്ത സാഹചര്യമാണ് ഇതിലൂടെയുണ്ടാകുന്നതെന്നാണ് പറയപ്പെടുന്നത്. ഗാന്ധിനഗര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനും കേസിലെ പ്രതിയായ ഷാനുവും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തു വന്നിരുന്നില്ലെങ്കില്‍ വിഐപി ഡ്യൂട്ടി മൂലമുള്ള പോലീസിന്റെ അമിത ഭാരം മാത്രമായി ഈ കേസിലെ പോലീസിന്റെ അനാസ്ഥ വിലയിരുത്തപ്പെട്ടേനെ.

കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക്കു ചെയ്യുക

Related news


Share on

മറ്റുവാര്‍ത്തകള്‍