UPDATES

വായിച്ചോ‌

വേര്‍പാടിന്റെ അഞ്ച് മാസത്തിന് ശേഷം കൂടിച്ചേരല്‍: ട്രംപിന്റെ ക്രൂരതയുടെ ഇര യൊഹാന്‍ മാതാപിതാക്കളെ തിരിച്ചറിഞ്ഞില്ല

യൊഹാന്‍ ആദ്യമായി നടക്കുന്ന കാഴ്ചയും അവന്റെ ഒന്നാം പിറന്നാളും എല്ലാം തനിക്ക് നഷ്ടമായെന്ന് അമ്മ അഡലീസിയ മോണ്ടിസിനോസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം യൊഹാനുമായി പങ്കുവയ്ക്കാനുള്ള ഇത്തരം ഓര്‍മ്മകള്‍ എനിക്കില്ലാതായി – അഡലീസിയ വികാരവിക്ഷോഭത്തില്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

                       

ഒരു വര്‍ഷവും മൂന്ന് മാസവും പ്രായമുള്ള ഹോണ്ടുറാസില്‍ നിന്നുള്ള യൊഹാന്‍, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മനുഷ്യത്വവിരുദ്ധമായ ഫാമിലി സെപ്പറേഷന്‍ പോളിസിയുടെ ഇരയാണ്. സീറോ ടോളറന്‍സിന്റെ ഇര. അനധികൃത കടന്നുകയറ്റം ആരോപിച്ച് അഞ്ച് മാസത്തിന് തടവിന് ശേഷം നാട്ടിലേയ്ക്ക് ഡീപോര്‍ട്ട് ചെയ്യപ്പെട്ട യൊഹാന്റെ മാതാപിതാക്കള്‍ മകന്‍ തങ്ങളെ തിരിച്ചറിയാത്തതിലുള്ള ദുഖത്തിലായിരുന്നു. ഇത്തരത്തില്‍ നിരവധി കുട്ടികള്‍ മാസങ്ങള്‍ക്ക് ശേഷം കാണുന്ന അവരുടെ മാതാപിതാക്കളെ തിരിച്ചറിയാത്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി ഗാര്‍ഡിയന്‍ പറയുന്നു.

യൊഹാന്‍ ആദ്യമായി നടക്കുന്ന കാഴ്ചയും അവന്റെ ഒന്നാം പിറന്നാളും എല്ലാം തനിക്ക് നഷ്ടമായെന്ന് അമ്മ അഡലീസിയ മോണ്ടിസിനോസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം യൊഹാനുമായി പങ്കുവയ്ക്കാനുള്ള ഇത്തരം ഓര്‍മ്മകള്‍ എനിക്കില്ലാതായി – അഡലീസിയ വികാരവിക്ഷോഭത്തില്‍ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യൊഹാനെ മാതാപിതാക്കളില്‍ നിന്ന് വേര്‍പെടുത്തി ഷെല്‍ട്ടറിലാക്കിയ എപി വാര്‍ത്ത ലോകവ്യാപകമായി വലിയ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു. ഇവര്‍ക്ക് ഇത്രയും ക്രൂരരാകാന്‍ കഴിയുമെന്ന് താന്‍ കരുതിയില്ലെന്നാണ് യൊഹാന്റെ പിതാവ് റൊളാണ്ടോ അന്റോണിയോ ബുയെസോ കാസ്റ്റിലോ പറഞ്ഞത്.

നാല് തവണ യുഎസിലേയ്ക്ക് കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട റൊളാണ്ടോ 22 ദിവസത്തോളം ടെക്‌സാസിലെ അതിര്‍ത്തിയിലെ വിവിധ ഡിറ്റന്‍ഷന്‍ സെന്ററുകളില്‍ തടവില്‍ കഴിഞ്ഞിരുന്നു. മൂന്ന് ദിവസം ട്രക്കിനുള്ളില്‍ പൂട്ടിയിട്ടു. ബക്കറ്റാണ് മലവിസര്‍ജ്ജനത്തിന് തന്നത് – വളരെ മോശമായ പെരുമാറ്റമാണ് യുഎസ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് എന്നും റൊളാണ്ടോ പറഞ്ഞു.

വായനയ്ക്ക്: https://goo.gl/GnwqUn

Share on

മറ്റുവാര്‍ത്തകള്‍