UPDATES

വായിച്ചോ‌

ജോലി സ്ഥലത്തെ കമ്പ്യൂട്ടറില്‍ പോണ്‍; സ്വകാര്യതയാണെന്ന ഫ്രെഞ്ച് പൌരന്റെ വാദം കോടതി തള്ളി

തന്റെ അനുവാദമില്ലാതെ സ്ഥാപന മേധാവി കമ്പ്യൂട്ടര്‍ തുറന്നു പരിശോധിച്ചത് സ്വകാര്യതയുടെ ലംഘനം ആണെന്നായിരുന്നു എറിക് ലിബെര്‍ട്ടിന്റെ വാദം

                       

തൊഴിലിടത്തിലെ കംപ്യൂട്ടറില്‍ പോണ്‍ ചിത്രങ്ങളും വീഡിയോകളും സൂക്ഷിച്ചുവെച്ചതിന് ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട ഫ്രെഞ്ച് പൌരന് സ്വകാര്യതാ ലംഘന വാദം കോടതിയില്‍ തെളിയിക്കാനായില്ല. തന്റെ അനുവാദമില്ലാതെ സ്ഥാപന മേധാവി കമ്പ്യൂട്ടര്‍ തുറന്നു പരിശോധിച്ചത് സ്വകാര്യതയുടെ ലംഘനം ആണെന്നായിരുന്നു എറിക് ലിബെര്‍ട്ടിന്റെ വാദം.

2008ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഫ്രാന്‍സിന്റെ റെയില്‍ ഓപ്പറേറ്റിംഗ് കമ്പനിയായ എസ് എന്‍ സി എഫിലെ ജോലിക്കാരനായ എറിക്കിന്റെ കമ്പ്യൂട്ടറില്‍ സ്ഥാപന മേധാവി പോണ്‍ ചിത്രങള്‍ സൂക്ഷിച്ചുവെച്ചതായി കണ്ടെത്തുകയായിരുന്നു.

ഫ്രാന്‍സിലെ കോടതികളില്‍ കേസ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് എറിക് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സിനെ സമീപിച്ചു. കംപ്യൂട്ടറിലെ പ്രസ്തുത ഫയലുകളില്‍ താന്‍ ‘വ്യക്തിപരം’ എന്നു രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ തന്റെ അസാന്യാധിത്തില്‍ അത് പരിശോധിക്കാനുള്ള അവകാശം ഫ്രാന്‍സിലെ നിയമ പ്രകാരമാ സ്ഥാപന മേധാവിക്ക് ഇല്ല എന്നായിരുന്നു എറിക് ലിബെര്‍ടിന്റെ വാദം. തന്റെ സ്വകാര്യ ജീവിത അവകാശം ഉറപ്പു വരുത്തുന്നതില്‍ ഫ്രെഞ്ച് കോടതി പരാജയപ്പെട്ടു എന്നും എറിക് ആരോപിച്ചു.

അതേസമയം എറികിന്റെ വാദം കേട്ട യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സ് എസ് എന്‍ സി എഫ് ഈ വിഷയത്തില്‍ ഉചിതമായ രീതിയിലാണ് പ്രവര്‍ത്തിച്ചത് എന്നു അഭിപ്രായപ്പെട്ടു. എറിക് അവകാശപ്പെടുന്നത് പോലെ ഫയലിലുള്ള വീഡിയോകളും ചിത്രങ്ങളും സ്വകാര്യമായ ഒന്നാണ് എന്ന വാദം വ്യക്തമല്ല എന്നും കോടതി പറഞ്ഞു.

കൂടുതല്‍ വായിക്കൂ: https://goo.gl/q6X3fA

Share on

മറ്റുവാര്‍ത്തകള്‍