മാര്‍ച്ചിലാണ് ജയ്പൂരിലെ ഹയാത്ത് റബ്ബാനി ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായെത്തിയ നൂറ്റിയമ്പതോളം ഗോ രക്ഷ ഗുണ്ടകള്‍ ഹോട്ടല്‍ അടപ്പിച്ചത്. ഹോട്ടല്‍ പൊലീസ് സീല്‍ ചെയ്യുകയും രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജയ്പൂരില്‍ ബീഫുണ്ടെന്ന് ആരോപിച്ച് സംഘപരിവാര്‍ അനുകൂല ഗോ രക്ഷകര്‍ അടപ്പിച്ച ഹോട്ടലില്‍ നിന്ന് പിടിച്ചെടുത്ത ഇറച്ചി ബീഫല്ലെന്ന് വ്യക്തമായി. മാര്‍ച്ചിലാണ് ജയ്പൂരിലെ ഹയാത്ത് റബ്ബാനി ഹോട്ടലിന് മുന്നില്‍ പ്രതിഷേധവുമായെത്തിയ നൂറ്റിയമ്പതോളം ഗോ രക്ഷ ഗുണ്ടകള്‍ ഹോട്ടല്‍ അടപ്പിച്ചത്. ഹോട്ടല്‍ പൊലീസ് സീല്‍ ചെയ്യുകയും രണ്ട് ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇറച്ചി പൊലീസ് പിടിച്ചെടുത്ത് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേയ്ക്ക് അയയ്ക്കുകയായിരുന്നു. പിടിച്ചെടുത്ത ഇറച്ചി ബീഫ് അല്ലെന്ന് പരിശോധനയില്‍ വ്യക്തമായതായി ഡെപ്യൂട്ടി കമ്മീഷണര്‍ അശോക് ഗുപ്ത പറഞ്ഞു.
ഹോട്ടലിന് നേരെ ആക്രമണമുണ്ടായപ്പോള്‍ തന്നെ ഇറച്ചി ബീഫ് അല്ലെന്ന് പറഞ്ഞിരുന്നതായി ഉടമസ്ഥന്‍ നയീം റബ്ബാനി പറയുന്നു. ബീഫ് കഴിച്ചതിന് ആള്‍ക്കൂട്ടം തല്ലിക്കൊന്ന മുഹമ്മദ് അഖ്‌ലാഖിന്റെ കേസിലും പിടിച്ചെടുത്ത ഇറച്ചി ബീഫ് അല്ലെന്ന് പിന്നീട് വ്യക്തമായിരുന്നു. ഹോട്ടല്‍ അടപ്പിച്ച നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം ഫോറന്‍സിക് പരിശോധന ശരിയായ രീതിയിലാണോ നടത്തിയതെന്ന് സംശയമുണ്ടെന്നും ഇക്കാര്യം പൊലീസിനെ ധരിപ്പിക്കുമെന്നും രാഷ്ട്രീയ മഹിളാ ഗോ രക്ഷക് ദള്‍ നേതാവ് കമല്‍ ദീദി പറഞ്ഞു. ഹോട്ടല്‍ പൂട്ടിയതിനെ തുടര്‍ന്ന് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ഉടമ നയീം റബ്ബാനി. ഹോട്ടലിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ കോടതി ഉത്തരവുണ്ടായിട്ടും ജയ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. .
വായിച്ചോ: https://goo.gl/0FBKFN