UPDATES

വായിച്ചോ‌

ഇന്ത്യയില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികള്‍ക്ക് ഉയര്‍ന്ന ഡോസിലുള്ള ആന്‍റിബയോട്ടിക് നല്‍കുന്നതായി ദി ഗാര്‍ഡിയന്‍

ഗുരുതര രോഗങ്ങള്‍ക്ക് അവസാന ശ്രമം എന്ന നിലയില്‍ നല്‍കുന്ന ആന്‍റിബയോട്ടിക്കുകളാണ് നല്‍കുന്നത്

                       

ഇന്ത്യയില്‍ വളര്‍ത്തുന്ന ഇറച്ചിക്കോഴികള്‍ക്ക് ഉയര്‍ന്ന ഡോസിലുള്ള ആന്‍റിബയോട്ടിക് നല്‍കുന്നതായി ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏറ്റവും ഗുരുതരമായ രോഗങ്ങള്‍ക്ക് അവസാന ശ്രമം എന്ന നിലയില്‍ ഉപയോഗിക്കുന്ന ആന്‍റി ബയോട്ടിക്കുകള്‍ ആണ് കോഴികള്‍ക്ക് നല്‍കുന്നത്. ലോകമാകെ ഇതിന്റെ ഫലങ്ങള്‍ ബാധിക്കും.

ഇതരത്തിലുള്ള നൂറു കണക്കിനു ടണ്‍ മരുന്നുകളാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. യാതൊരു മെഡിക്കല്‍ പരിശോധനകളും ഇല്ലാതെ അമിത വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും വേണ്ടിയാണ് ഈ ആന്‍റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്. രോഗം പരത്തുന്ന സൂക്ഷ്മ ജീവികള്‍ ആന്‍റിബയോട്ടിക് പ്രതിരോധം ആര്‍ജ്ജിക്കും എന്നാതാണ് ഈ അമിതോപയോഗത്തിന്റെ പരിണത ഫലം. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേറ്റിവ് ജേര്‍ണലിസം നടത്തിയ അന്വേഷണത്തില്‍ ടണ്‍ കണക്കിന് കോളിസ്റ്റിന്‍ എന്ന ആന്‍റിബയോട്ടിക് ഇന്‍ഡ്യയിലേക്ക് എത്തിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇറച്ചിക്കോഴികള്‍ക്കാണ് ഈ ആന്‍റിബയോട്ടിക് പ്രധാനമായും നല്‍കുന്നത്.

കൂടുതല്‍ വായിക്കാം: https://goo.gl/y3LSzJ

Related news


Share on

മറ്റുവാര്‍ത്തകള്‍