UPDATES

വായിച്ചോ‌

ലിപിക സിംഗ് ദര; മൂന്നാമതും ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടിയ ആദിവാസി വനിത

മികച്ച വിദ്യാഭ്യാസ കഥേതര ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഒഡിഷയില്‍ നിന്നുള്ള ഈ ആദിവാസി കലാകാരി തന്റെ മൂന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനാണ് ഇപ്പോള്‍ അര്‍ഹയായിരിക്കുന്നത്.

                       

സമൂഹത്തില്‍ നിന്നും അധികാരികളില്‍ നിന്നും നിരവധി തരത്തിലുള്ള വിവേചനങ്ങള്‍ നേരിടുമ്പോഴും ഇന്ത്യയിലെ ആദിവാസി സ്ത്രീകള്‍ എല്ലാ മേഖലയിലും തങ്ങളുടെ കഴിവും വ്യക്തിത്വവും തെളിയിച്ചുകൊണ്ടിരിക്കുകയാണെന്ന് ലീപിക സിംഗ് ദരായ് തെളിയിക്കുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച 64-ാം ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച വിദ്യാഭ്യാസ കഥേതര ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ഒഡിഷയില്‍ നിന്നുള്ള ഈ ആദിവാസി കലാകാരി തന്റെ മൂന്നാമത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനാണ് ഇപ്പോള്‍ അര്‍ഹയായിരിക്കുന്നത്. ‘ദ വാട്ടര്‍ഫോള്‍’ എന്ന ഡോക്യുമെന്ററിയാണ് ഇപ്പോള്‍ അവാര്‍ഡിന് അര്‍ഹമായിരിക്കുന്നത്.

പരിസ്ഥിതിയുടെ മൂല്യങ്ങള്‍ അംഗീകരിക്കുകയും കാലാവസ്ഥ വ്യതിയാനത്തെയും വികസനത്തെയും കുറിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വെച്ച് പുലര്‍ത്തുകയും ചെയ്യുന്ന നഗരത്തില്‍ നിന്നുള്ള ഒരു ബാലന്റെ കണ്ണിലൂടെയാണ് ചിത്രം വികസിക്കുന്നത്. 2012ല്‍, ‘ഏക ഗച്ച, ഏക മനിഷ, ഏക സമുദ്ര’ എന്ന ഒഡിയ കഥേതര ചിത്രത്തിനായിരുന്നു ലീപികയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. 2009ല്‍ ഗരുഢ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി ദേശീയ പുരസ്‌കാരം ലീപികയെ തേടി എത്തുന്നത്. ബാരിപഡയില്‍ നിന്നും വരുന്ന ലീപിക ഒരു ശബ്ദലേഖന വിദഗ്ധയാണ്. പൂനെ എഫ്ടിഐഐയില്‍ നിന്നാണ് അവര്‍ ഓഡിയോഗ്രാഫിയില്‍ ബിരുദം നേടിയത്. ഇപ്പോള്‍ ഭര്‍ത്താവിനോടൊപ്പം ഭുവനേശ്വറില്‍ താമസിക്കുന്ന ലീപിക, അവിടെ കുയി ഫിലിംസ് എന്ന പേരില്‍ ഒരു സിനിമ സംഘടനയുടെ സാരഥ്യവും വഹിക്കുന്നുണ്ട്.

വായനയ്ക്ക്: https://goo.gl/DU4i11

Share on

മറ്റുവാര്‍ത്തകള്‍