UPDATES

വായിച്ചോ‌

ലോകത്തിൽ 40,000,000ൽ അധികം ‘ആധുനിക അടിമ’കളുണ്ടെന്ന് ഐക്യരാഷ്ട്രസഭ; ഒരു ലൈംഗിക അടിമയുടെ വില 2555460 രൂപ വരെ

71 ശതമാനം ആധുനിക അടിമകളും സ്ത്രീകളാണ്.

                       

മുഷിഞ്ഞു കീറിയ വസ്ത്രങ്ങളും മേലാകെ ചങ്ങലയുമുള്ള, അടിമച്ചന്തകളിൽ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന പഴയ വാർപ്പുമാതൃകകളിൽ ഒതുങ്ങാത്ത ചില “ആധുനിക അടിമകൾ” ഇപ്പോഴും നമ്മുക്കൊപ്പം ഈ ലോകത്ത് ജീവിക്കുന്നുണ്ട്.  അടിമത്തം നിരോധിച്ചെങ്കിലും, അടിമച്ചന്തകളിൽ വില പറഞ്ഞ് വിൽക്കുന്നില്ലെങ്കിലും  ലോകത്തിലെ ഇരുന്നൂറിൽ ഒരാൾ വീതം അടിമയാണെന്നാണ് ഐക്യരാഷ്ട്രസഭ കണക്കുകൂട്ടുന്നത്.

പതിനഞ്ച് മുതൽ പത്തൊൻപതാം നൂറ്റാണ്ട് വരെ ഏകദേശം 13 മില്യൺ മനുഷ്യർ  അടിമച്ചന്തകളിൽ വ്യാപാരം ചെയ്യപ്പെട്ടിട്ടുണ്ട് എന്നത് ചരിത്രമാണ്.  എന്നാൽ ഇന്ന് ലോകത്തിൽ 40 .3 മില്യൺ(ഏകദേശം 40,000,000ൽ അധികം) ആധുനിക അടിമകളുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ  ആഗോള തൊഴിൽ സംഘടനാ പ്രസിദ്ധീകരിച്ച ഫലങ്ങളിലുള്ളത്. അതായത് അപരിഷ്‌കൃതമെന്ന് പറയാറുള്ള കാലഘട്ടത്തിലുള്ളതിനേക്കാൾ മൂന്ന് ഇരട്ടിയിലധികം!

ഇഷ്ടമല്ലാത്ത ജോലികൾ ചെയ്യേണ്ടി വരുന്നവർ, സ്വന്തം ജീവിതത്തിനുമേലൊ ശരീരത്തിനുമേലൊ നിയന്ത്രണാധികാരം ഇല്ലാത്തവർ, നിർബന്ധിത ജോലികൾ ചെയ്യേണ്ടി വരുന്നവർ, സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതെ വീടിനുള്ളിൽ അടക്കപ്പെട്ടവർ, മറ്റൊരാൾ അയാളുടെ മാത്രം സ്വകാര്യ സ്വത്തെന്ന പോലെ കരുതി ചൂഷണം ചെയ്യുന്ന അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതാകുന്ന മനുഷ്യർ..ഇവരൊക്കെ അടിമകൾ തന്നെയാണ്.

71 ശതമാനം ആധുനിക അടിമകളും സ്ത്രീകളാണ്.  25 ശതമാനം കുട്ടികളും. ഇതിൽ 24 . 9 മില്യൺ ആളുകളും നിർബന്ധിത ജോലികളിൽ പെട്ടുപോയതാണ്. കൂടുതൽ പേരും ലൈംഗിക ചൂഷണത്തിന്റെ ഇരകളാണ്. അന്യനാട്ടിൽ അഭയാര്ഥികളായെത്തുന്ന അരക്ഷിതരായ മനുഷ്യരെ മുതലെടുത്താണ് അനധികൃതമായി യഥേഷ്ടം തുടരുന്ന പല ആധുനിക അടിമവ്യാപാരവും   വളരുന്നത്. 36000 ഡോളർ (2555460രൂപ) വരെയൊക്കെയാണ് ഓരോ ലൈംഗിക അടിമയെയും വിറ്റ് ഈ റാക്കറ്റ് നേടിയെടുക്കുന്നത്.

കൂടുതൽ വായനയ്ക്ക്:- https://www.theguardian.com/news/2019/feb/25/modern-slavery-trafficking-persons-one-in-200

 

Share on

മറ്റുവാര്‍ത്തകള്‍