UPDATES

സയന്‍സ്/ടെക്നോളജി

2018-ലെ ഏറ്റവും സുരക്ഷിതമല്ലാത്ത പാസ്‌ വേര്‍ഡുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ട വാക്കുകള്‍ അറിയണോ?

ഓര്‍ത്ത് വയ്ക്കാന്‍ എളുപ്പമെന്ന നിലയില്‍ പലരും സേവ് ചെയ്യുന്ന 123456 തന്നെയാണ് പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്ന പാസ്‌വേര്‍ഡ്.

                       

2018ലെ ഏറ്റവും സുരക്ഷിതമല്ലാത്ത നൂറ് പാസ്‌ വേര്‍ഡുകളുടെ പട്ടിക പുറത്തുവിട്ടു. സോഫ്റ്റ്വെയര്‍ കമ്പനിയായ സ്പ്ലാഷ് ഡാറ്റയാണ് പഠന റിപ്പോര്‍ട്ടിലൂടെയാണ് പട്ടിക പുറത്തു വിട്ടത്. ഇന്റര്‍നെറ്റില്‍ ചോര്‍ന്ന 50 ലക്ഷം പാസ്വേഡുകള്‍ പഠിച്ചാണ് സ്പ്ലാഷ് ഡാറ്റ തങ്ങളുടെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

ഓര്‍ത്ത് വയ്ക്കാന്‍ എളുപ്പമെന്ന നിലയില്‍ പലരും സേവ് ചെയ്യുന്ന 123456 തന്നെയാണ് പട്ടികയില്‍ ആദ്യം ഇടം പിടിച്ചിരിക്കുന്ന പാസ്‌ വേര്‍ഡ്. ‘password’ എന്ന വാക്ക് തന്നെ പാസ്വേഡായി വയ്ക്കുന്നവരും വളരെ കൂടുതലാണ്. ഇതിനാണ് രണ്ടാം സ്ഥാനം. തൊട്ടുപിന്നാലെ മുന്‍ നിരയില്‍ 1234567 , 12345678 എന്നീ പാസ്വേഡുകളുമുണ്ട്

‘111111’, ‘football’, ‘princess’ എന്നീ പാസ്വേഡുകളും ലിസ്റ്റിലുണ്ട്. കൂടാതെ ഡൊണാള്‍ഡ്, ട്രംപ്, ഗൂഗിള്‍, യുണൈറ്റഡ് നേഷന്‍സ് എന്ന വാക്കുകളും സുരക്ഷിതമല്ലാത്ത പാസ്വേഡുകളുടെ കൂട്ടത്തില്‍ എത്തിയിട്ടുണ്ട്. 2018ലെ സുരക്ഷിതമല്ലാത്ത പാസ്‌വേര്‍ഡുകളുടെ പട്ടികയില്‍ ആദ്യ 25-ല്‍ എത്തിയ വാക്കുകള്‍-


എളുപ്പത്തില്‍ കണ്ടെത്താവുന്ന പാസ്വേഡുകകളാണ് വലിയൊരു വിഭാഗം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ഉപയോഗിക്കുന്നതെന്നാണ് സ്പ്ലാഷ് ഡാറ്റ പറയുന്നത്. ഇവര്‍ കീബോര്‍ഡിലെ അടുത്തടുത്ത സംഖ്യയും ചിഹ്നങ്ങളുമാണ് പൊതുവില്‍ പാസ്വേഡുകളാക്കുന്നത്. !@#$%ഫ&* എന്ന ചിഹ്നങ്ങള്‍ ഉപയോഗിച്ചുള്ള പാസ്വേഡും കൂട്ടത്തില്‍ എത്തിയിട്ടുണ്ട്.

കൂടുതല്‍ വായനയ്ക്ക് – https://www.usatoday.com/story/tech/2018/12/14/worst-passwords-2018-donald-makes-splashdata-annual-list/2309855002/

ഇന്ത്യക്കാരുടെ ഭക്ഷണ ചര്‍ച്ചകളില്‍ വാട്‌സ് ആപ്പിന്റെ സ്ഥാനം എന്താണ്?

ആര്യന്‍ പാഷ: ബോഡിബില്‍ഡിംഗ് മത്സരത്തില്‍ മുന്‍നിരയിലെത്തുന്ന ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍

Share on

മറ്റുവാര്‍ത്തകള്‍