UPDATES

വായിച്ചോ‌

അമേരിക്കക്കാരുടെ ഇഷ്ട പ്രസിഡന്റ് ഒബാമ തന്നെ; ഒബാമ കഴിഞ്ഞാല്‍ ഇഷ്ടം ക്ലിന്റനെ

ഈ മൂന്ന് പേരും ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നവരാണ് എന്നതാണ് ഒരു പ്രത്യേകത. ഒബാമയും ക്ലിന്റനും എക്കാലത്തും ഡെമോക്രാറ്റുകള്‍ തന്നെ. എന്നാല്‍ 1962 വരെ ഡെമോക്രാറ്റായിരുന്ന റീഗന്‍ പിന്നീട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേയ്ക്ക് ചേക്കേറുകയായിരുന്നു.

                       

ഏറ്റവും മികച്ച യുഎസ് പ്രസിഡന്റായി അമേരിക്കക്കാര്‍ തിരഞ്ഞെടുത്തത് ബറാക് ഒബാമയെ. പ്യൂ റിസര്‍ച്ച് സെന്റര്‍ ഈയടുത്ത് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 44 ശതമാനം പേര്‍ അഭിപ്രായപ്പെടുന്ന ഒബാമയാണ് മികച്ച പ്രസിഡന്റ് എന്നാണ്. 33 ശതമാനം പേര്‍ ബില്‍ ക്ലിന്റനെ തിരഞ്ഞെടുത്തപ്പോള്‍ 32 ശതമാനം പേരുടെ ഇഷ്ട പ്രസിഡന്റ് റൊണാള്‍ഡ് റീഗനാണ്. ജൂണ്‍ അഞ്ച് മുതല്‍ 12 വരെ പ്രായപൂര്‍ത്തിയായ 2002 വ്യക്തികള്‍ക്കിടയിലാണ് സര്‍വേ സംഘടിപ്പിച്ചത്. ഭൂരിഭാഗം പേര്‍ക്കും ഒബാമ ഒന്നാമത്തെയോ രണ്ടാമത്തെയോ മികച്ച പ്രസിഡന്റാണ്.

19 ശതമാനം പേര്‍ ഡൊണാള്‍ഡ് ട്രംപ് ആണ് യുഎസ് കണ്ട ഏറ്റവും നല്ലതോ ഏറ്റവും മികച്ച രണ്ടാമത്തെയോ പ്രസിഡന്റ് എന്ന് വിശ്വസിക്കുന്നു. ഈ ഇഷ്ട പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രായവും ഘടകമാണ്. 1980കള്‍ മുതല്‍ ജനിച്ച 22 മുതല്‍ 37 വരെ പ്രായമുള്ളവരെ സംബന്ധിച്ച് ഒബാമയാണ് ഇഷ്ട പ്രസിഡന്റ്. ഈ പ്രായക്കാരില്‍ 46 ശതമാനവും ഒബാമയെ മികച്ച പ്രസിഡന്റായി തിരഞ്ഞെടുത്തു. 62 ശതമാനം പേര്‍ ഒബാമയാണ് ഏറ്റവും മികച്ച പ്രസിഡന്റെന്നോ അല്ലങ്കില്‍ രണ്ടാമത്തെ മികച്ച പ്രസിഡന്റെന്നോ അഭിപ്രായപ്പെട്ടു. ഇതിന് മുകളില്‍ പ്രായമുള്ള യുഎസ് പൗരന്മാരില്‍ ഭൂരിഭാഗവും മികച്ച പ്രസിഡന്റായി തിരഞ്ഞെടുത്തത് റൊണാള്‍ഡ് റീഗനെയാണ്. മില്ലെനിയല്‍സില്‍ ഭൂരിഭാഗവും ജനിച്ചത് റൊണാള്‍ഡ് റീഗന്റ ഭരണകാലത്തിന് ശേഷമാണ്. 38 മുതല്‍ 53 വരെ വയസ് പ്രായമുള്ളവരില്‍ 45 ശതമാനം റീഗനാണ് മികച്ച പ്രസിഡന്റ് എന്ന് കരുതുന്നു. 41 ശതമാനം പേര്‍ ഒബാമയേയും 39 ശതമാനം പേര്‍ ക്ലിന്റനേയും മികച്ച പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നു.

ഈ മൂന്ന് പേരും ഡെമോക്രാറ്റിക് പാര്‍ട്ടിയുമായി ബന്ധമുണ്ടായിരുന്നവരാണ് എന്നതാണ് ഒരു പ്രത്യേകത. ഒബാമയും ക്ലിന്റനും എക്കാലത്തും ഡെമോക്രാറ്റുകള്‍ തന്നെ. എന്നാല്‍ 1962 വരെ ഡെമോക്രാറ്റായിരുന്ന റീഗന്‍ പിന്നീട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേയ്ക്ക് ചേക്കേറുകയായിരുന്നു. 1981 മുതല്‍ 1989 വരെ റൊണാള്‍ഡ് റീഗന്‍ പ്രസിഡന്റായിരുന്നു. ബില്‍ ക്ലിന്റന്‍ 1993 മുതല്‍ 2001 വരെയും ഒബാമ 2009 മുതല്‍ 2017 വരെയുമാണ് യുഎസ് പ്രസിഡന്റ് പദവിയിലിരുന്നത്.

വായനയ്ക്ക്: https://goo.gl/qS2fWk

Share on

മറ്റുവാര്‍ത്തകള്‍