കഴിഞ്ഞ 10 ദിവസങ്ങളില്‍ നരേന്ദ്ര മോദി മന്ത്രിസഭയിലെ മൂന്ന് വനിത കാബിനറ്റ് മന്ത്രിമാരും രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ ഒരേ വിഷയത്തില്‍ മുഖ്യധാര പത്രങ്ങളില്‍ ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരിക്കുകയാണ് – എന്‍ഡിഎ ഗവണ്‍മെന്റിന്റെ സ്ത്രീ ശാക്തികരണ പരിപാടികളാണ് വിഷയം. പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, ടെക്‌സ്‌റ്റൈല്‍സ് മന്ത്രി സ്മൃതി ഇറാനി, ഭക്ഷ്യസംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ എന്നീ കാബിനറ്റ് മന്ത്രിമാരാണ് ഒരേ വിഷയത്തില്‍ ലേഖനങ്ങളെഴുതിയത്. ഇത് യാദൃശ്ചികമല്ലെന്നും പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നു ദ പ്രിന്റ് പറയുന്നു.
കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ സ്ത്രീ സുരക്ഷ കൂടുതല്‍ മോശമായെന്ന ആരോപണത്തം നേരിടുന്ന പ്രചാരണത്തിന്റെ ഭാഗമാണിത്. ഈ പരിപാടി കോര്‍ഡിനേറ്റ് ചെയ്യാനുള്ള ചുമതല പിഎംഒ ഏല്‍പ്പിച്ചിരിക്കുന്നത് ഐ ആന്‍ഡ് ബി മന്ത്രാലയത്തെയാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, വനിത-ശിശുക്ഷേമ വകുപ്പ് മന്ത്രി മേനക ഗാന്ധി, കുടിവെള്ള – ശുദ്ധീകരണ വകുപ്പ് മന്ത്രി ഉമ ഭാരതി തുടങ്ങിയവരുടെ ലേഖനങ്ങളും വരും ദിവസങ്ങളില്‍ പ്രതീക്ഷിക്കാം.
ഓഗസ്റ്റ് 20ന് ഔട്ട്‌ലുക്ക് പ്രസിദ്ധീകരിച്ച ‘Narendra Modi: Pradhan Sevak Above All Else’ എന്ന നിര്‍മ്മല സീതാരാമന്റെ ലേഖനം ജന്‍ ധന്‍ യോജനയെക്കുറിച്ചും ഉജ്വല പദ്ധതിയെക്കുറിച്ചും സംസാരിക്കുന്നു. ഉജ്ജ്വ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ 44 ശതമാനവും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളാണന്ന് നിര്‍മ്മല സീതാരാമന്‍ അവകാശപ്പെടുന്നു. സ്മൃതി ഇറാനിയുടെ ലേഖനം ടൈംസ് ഓഫ് ഇന്ത്യയിലും ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ ലേഖനം ദ ഇന്ത്യന്‍ എക്‌സ്പ്രസിലുമാണ് വന്നിരിക്കുന്നത്. വസുന്ധര രാജെയും ഇന്ത്യന്‍ എക്‌സ്പ്രസിലാണ് എഴുതിയിരിക്കുന്നത്.
വായനയ്ക്ക്: https://goo.gl/t4g73C