UPDATES

വായിച്ചോ‌

മുസ്ലീം പണ്ഡിതൻ മുഹമ്മദ് തൗഹിദി എന്തുകൊണ്ട് തീവ്രവലത് പക്ഷത്തിന് അഭികാമ്യനാവുന്നു

ഓസ്‌ട്രേലിയയിൽ വളർന്ന് ഇറാനിൽ നിന്നും വിദ്യാഭ്യാസം നേടിയ ഈ ഷിയ മുസ്‌ലിം പുരോഹിതൻ താനൊരു ഇസ്‌ലാമിക പരിഷ്‌കർത്താവാണെന്നാണ്സ്വയം വിശേഷിപ്പിക്കുന്നത്.

                       

ഇസ്‌ലാമോഫോബിയ ബാധിച്ചവരെ സംബന്ധിച്ചിടത്തോളം ദേവദൂതനാവുകയാണ് ഓസ്ട്രേലിയയിലെ മുസ്ലീം പണ്ഡിതനും ഗ്രന്ഥകാരനുമായ മുഹമ്മദ് തൗഹിദി. ഇസ്ലാമിക ഭീകരത തികച്ചും യാഥാര്‍ത്ഥ്യമാണെന്നും ഇതിനെതിരെ മുന്‍കരുതലെടുക്കാൻ ക്രൈസ്തവരും നേതാക്കളും തയ്യാറാകണമെന്നുമൊക്കെയുള്ള തീവ്ര വലതുപക്ഷ നിലപാടുകളാണ് ഇസ്‌ലാം വിരുദ്ധർക്കിടയിൽ അദ്ദേഹത്തെ താരമാക്കുന്നത്. ഓസ്‌ട്രേലിയയിൽ വളർന്ന് ഇറാനിൽ നിന്നും വിദ്യാഭ്യാസം നേടിയ ഈ ഷിയ മുസ്‌ലിം പുരോഹിതൻ താനൊരു ഇസ്‌ലാമിക പരിഷ്‌കർത്താവാണെന്നാണ്സ്വയം വിശേഷിപ്പിക്കുന്നത്.

‘തൗഹിദിയൊരു ഹീറോയാണെന്നും, ദൈവം ഈ ലോകത്തിന് പരിചയപ്പെടുത്തിയ ഒരുസൂപ്പർ സ്പെഷ്യൽ വ്യക്തിയാണെന്നുമാണ്’ ന്യൂയോർക്ക് മുൻ അസംബ്ലി അംഗം ഡോവ്ഹിക്കിന്ദ് കഴിഞ്ഞ മാസം ബ്രൂക്ലിനിലെ ഓർത്തഡോക്സ് ജൂതന്മാരുടെ ഒരു കൂട്ടായ്മയിൽ അദ്ദേഹത്തെ പരിചയപ്പെടുത്തി പറഞ്ഞത്. ‘മുസ്ലീങ്ങൾ, അതിൽ തന്നെ ഭൂരിപക്ഷം സുന്നിവിഭാഗത്തിൽപ്പെട്ടവർ, ജറുസലേമിനെ ഒരു പുണ്യസ്ഥലമായി കണക്കാക്കുന്നത് തെറ്റിദ്ധാരണ കൊണ്ടാണെന്നും’ പറഞ്ഞു കൊണ്ടാണ് ആ വേദിയിൽ തൗഹിദി കയ്യടി നേടിയത്. ‘പലസ്തീന് വേണ്ടി പോരാടുന്ന മുസ്‌ലിംകൾ തികച്ചും ആശയക്കുഴപ്പത്തിലാണ്. പലസ്തീൻ ഒരു ജൂതനാടാണ് ‘. രാഷ്ട്രീയ ഇസ്ലാമിനെ ‘ഒരുരോഗം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം അമേരിക്കൻ കോൺഗ്രസിലേക് ഹമാസ് അജണ്ട കൊണ്ടുവന്നത് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട വനിതകളായ ഇൽഹാൻ ഒമർ, റാഷിദത് വൈബ് എന്നിവരാണെന്നും ആരോപിച്ചു.

തൗഹിദി ലോകത്തെ പ്രമുഖ ഇമാമുകളിൽ ഒരാളാണെന്നും, ഖുറാൻ, ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് വളരെയധികം പാണ്ഡിത്യം ഉള്ളയാളാണെന്നും ഇംഗ്ലീഷ് ഡിഫൻസ് ലീഗെന്ന തീവ്രമുസ്ലീം വിരുദ്ധ സംഘടനയുടെ സ്ഥാപകൻ ടോമി റോബിൻസൺ കഴിഞ്ഞ വർഷം തന്റെ യൂട്യൂബ് ചാനലിലൂടെ അവകാശപെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ തന്റെ ആശയ പ്രചാരണങ്ങൾക്ക് വേണ്ടത്ര സ്വീകാര്യത ലഭിക്കാതിരിക്കുകയും അപമാനിക്കപ്പെടുകയും ചെയ്തതോടെയാണ് അമേരിക്കയിലെയും ബ്രിട്ടനിലെയും തീവ്രവലതുപക്ഷ സർക്കിളുകളിൽ തൗഹിദ് സ്വീകാര്യനാകുന്നത്.

വേണ്ടത്ര അക്കാദമിക യോഗ്യതകളോ, ഇമാമകാൻ പള്ളിയോ, യഥാർത്ഥ അനുയായികളോ ഇല്ലാത്ത ഒരു പുരോഹിതനാണ് തൗഹിദിയെന്ന് ഓസ്‌ട്രേലിയൻ പബ്ലിക് ബ്രോഡ്‌ കാസ്റ്ററായ എ.ബി.സി-യുടെ റിപ്പോർട്ട് ബ്രോൺ വിൻ അഡ്‌കോക്ക് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. ഇസ്ലാംമത വിശ്വാസ സമൂഹതത്തിനിടയിലുള്ള സ്വാധീനമല്ല അദ്ദേഹത്തെ പ്രശസ്തനാക്കിയത്. മറിച്ച്, ടിവിയിലും സോഷ്യൽ മീഡിയയിലും തീവ്രവലതുപക്ഷ യൂട്യൂബ് ചാനലുകളിലുമൊക്കെവരുന്ന വാർത്തകളും അഭിമുഖങ്ങളുമൊക്കെയാണ് അദ്ദേഹത്തെ ‘മതപണ്ഡിതനാ’ക്കിയത്.

കൂടുതൽ വായനയ്ക്ക്

Share on

മറ്റുവാര്‍ത്തകള്‍